വളരെ കുറച്ച് സിനിമകളിലൂടെ തന്നെ ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കുന്ന മികച്ച അഭിനയ വൈഭവം കാഴ്ചവെക്കുന്ന ചില അഭിനേത്രികൾ ഉണ്ടാകാറുണ്ട്. അക്കൂട്ടത്തിൽ പ്രശസ്തയാണ് ദൃശ്യ രഘുനാഥ്. വളരെ ചുരുങ്ങിയ കാലഘട്ടത്തിലൂടെയാണ് താരം നീ കാണുന്ന വലിയ ആരാധകവൃന്ദത്തെ യും പ്രേക്ഷക പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടനെയും നിഷ്പ്രയാസം നേടിയെടുത്തത്.
മലയാളി സിനിമ പ്രേക്ഷകരുടെ മനസ്സിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിക്കാനും നല്ല ഓർമ്മയാവാനും താരത്തിന് സാധിക്കുന്നു. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ഈ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാനും താരത്തിന് കഴിഞ്ഞു. സ്കൂൾ പഠന സമയത്ത് തന്നെ ഡാൻസിലും മോണോ ആക്ടിലും താരം കഴിവ് തെളിയിച്ചിരുന്നു എന്നതും എടുത്തു പറയേണ്ടത് തന്നെയാണ്.
നടി എന്നതിലുപരി ഒരു ട്രെയിൻഡ് ക്ലാസിക് ഡാൻസർ കൂടിയാണ് താരം. അതുകൊണ്ടുതന്നെ സിനിമയിലേക്കുള്ള കടന്നുവരവും ആദ്യ സ്വീകാര്യതയും ഇത്രത്തോളം മനോഹരമാക്കിയത് ഇതാണ് എന്ന് പറയാം. ഭാവി മലയാള സിനിമയുടെ മുതൽക്കൂട്ടാകും എന്നാണ് സിനിമ നിരീക്ഷകർ എല്ലാം അഭിപ്രായപ്പെടുന്നത്. ഓരോ സിനിമകളിലെയും മികച്ച പ്രകടനം തന്നെയാണ് ഈ അഭിപ്രായത്തിന് പിന്നിൽ.
ഹാപ്പി വെഡിങ് എന്ന സിനിമയിൽ ആണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഹാപ്പി വെഡിങ് എന്ന സിനിമയുടെ സംവിധായകനായ ഒമർ ലുലുവും ദൃശ്യ രഘുനാഥ് അച്ഛനും ചെറുപ്പകാല സുഹൃത്തുക്കളാണ്. അങ്ങനെ ഒമർലുലുവിന്റെ ശ്രദ്ധയിൽ താരത്തിന്റെ അഭിനയ പാടവവും സൗന്ദര്യവും ഒത്തു ഒരു പോലെ ഉൾപ്പെട്ടതു കൊണ്ടു തന്നെയാണ് ഹാപ്പി വെഡിങ് ലേക്ക് താരത്തെ കാസ്റ്റ് ചെയ്തത്.
സിജു വിൽസൺ, ഷറഫുദ്ദീൻ, സൗബിൻ ഷാഹിർ, ജസ്റ്റിൻ ജോൺ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് ഹാപ്പി വെഡിങ്. ഇതിൽ സിജു വിൽസനും ദൃശ്യയും തമ്മിലുള്ള പ്രണയം പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ആരവം ഉണ്ടാക്കിയതാണ്. ഹാപ്പി വെഡിങ് എന്ന സിനിമക്ക് ശേഷം മാച്ച് ബോക്സ് എന്ന സിനിമയിലൂടെ താരം വീണ്ടും തന്റെ മികവു പ്രകടിപ്പിക്കുകയുണ്ടായി.
സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 7 ലക്ഷത്തിനടുത്ത് ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതു കൊണ്ടുതന്നെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പെട്ടെന്നുതന്നെ വൈറലാവാറുണ്ട്.
താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. ഇപ്രാവശ്യം സാരിയിൽ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെടുകയും കൂടെ കിടിലൻ ഡാൻസുമാണ് പങ്കു വെച്ചിരിക്കുന്നത്. സാരിയിൽ കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ പുത്തൻ വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.