
ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡ് സിനിമയിലെ മുൻനിര നടിയായി മാറിയ താരമാണ് ജാൻവി കപൂർ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു. മോഡൽ രംഗത്തും അഭിനയ രംഗത്തും ഒരുപോലെ കഴിവ് തെളിയിക്കാനും താരത്തിന് സാധിച്ചു.



തന്റെ അഭിനയം കൊണ്ടും ആരെയും മോഹിപ്പിക്കുന്ന സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ ചുരുങ്ങിയ കാലയളവിൽ നേടിയെടുക്കാൻ താരത്തിനായി . സിനിമാ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ബോളിവുഡിലെ ഇതിഹാസ നായിക ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളാണ് താരം.



2018 ൽ പുറത്തിറങ്ങിയ ദടക് എന്ന ബോളിവുഡ് സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിനു ലഭിച്ചിരുന്നു. ഘോസ്റ്റ് സ്റ്റോറിസ്, ആംഗ്രെസി മീഡിയം തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്.



താരം നടിയെന്ന നിലയിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് ‘ ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ’ എന്ന സിനിമയിലെ മികച്ച അഭിനയത്തിലൂടെ ആണ്. പിന്നീട് റൂഹി എന്ന സിനിമയിലും മികച്ച പ്രകടനം കാഴ്ചവെച്ചു. നിലവിൽ ബോളിവുഡ് നടിമാരിൽ ഏറ്റവും പ്രശസ്തയായ മോഡൽ എന്ന നിലയിൽ താരം അറിയപ്പെടുന്നു.



സോഷ്യൽമീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൾ കാണപ്പെടുന്നത്. കൂടുതലും വേഷത്തിൽ തിളങ്ങി നിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം പങ്കു വെക്കാറുള്ളത്.



ഇൻസ്റ്റാഗ്രാമിൽ മാത്രം 14 മില്യൺ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതു കൊണ്ടു തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. ഇപ്പോൾ താരം പങ്കു വെച്ച പുതിയ വിശേഷം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. എല്ലാ കാര്യത്തിലും കൃത്യമായ കാഴ്ചപ്പാടുള്ള ജാൻവിയ്ക്ക് തന്റെ വിവാഹ കാര്യത്തിലും പ്ലാനിങുകൾ ഉണ്ട് എന്നാണ് മനസ്സിലാകുന്നത്.



ഒരു മാഗസിന് വേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിനിടെ തന്റെ വിവാഹ സങ്കൽപത്തെ കുറിച്ച് ജാൻവി വെളിപ്പെടുത്തിയിരുന്നു. വിവാഹ ചടങ്ങുകൾക്ക് അമ്മയുമായി ബന്ധമുണ്ടാവുമെന്ന നടിയുടെ വാക്കുകൾ ആരാധകർക്ക് വലിയ ആഹ്ലാദമാണ് ഉണ്ടാക്കിയത്. തിരുപ്പതിയിൽ വച്ചായിരിയ്ക്കും വിവാഹ ചടങ്ങുകൾ നടക്കുന്നത് എന്ന് താരം പറഞ്ഞു.



രണ്ട് ദിവസത്തെ ആഘോഷമായിരിയ്ക്കും തന്റെ കല്യാണം എന്നും കാപ്രിയിലെ ഒരു ഉല്ലാസ ബോട്ടിൽ വച്ച് ബാച്ചിലർ പാർട്ടി നടത്തിയേക്കും. മെഹന്ദി ചടങ്ങുകൾ അമ്മ ശ്രീദേവിയുടെ മൈലാപൂരിലുള്ള തറവാട്ട് വീട്ടിൽ വച്ചായിരിയ്ക്കും നടക്കുന്നത് എന്നും വധുവായി അണിയുമ്പോഴുള്ള തന്റെ വേഷം കാഞ്ചീപുരം പട്ട് സാരിയായിരിയ്ക്കും എന്നും ആനക്കൊമ്പും സ്വർണവും ധരിയ്ക്കും എന്നും താരം പറയുകയുണ്ടായി.










