സിനിമ മേഖലയിലുള്ളവർ തന്റെ അഭിപ്രായ പ്രകടനങ്ങൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും സോഷ്യൽ മീഡിയകളിൽ എപ്പോഴും സജീവ സാന്നിധ്യം ആകാറുണ്ട്. അത്തരത്തിലൊരു സെലിബ്രിറ്റിയാണ് ബോളിവുഡ് താരസുന്ദരി കങ്കണ റാണോത്ത്. മികച്ച ഒരുപാട് സിനിമകളിലെ നല്ല കഥാപാത്രങ്ങളിലൂടെയാണ് താരം പ്രേക്ഷക പ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും നേടിയെടുത്തത്.
മികച്ച ചിത്രങ്ങളിലുടെ ബോളിവുഡിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ താരത്തിനു സാധിക്കുകയും ചെയ്തു. മികച്ച അഭിനയ വൈഭവം താരത്തെ സോഷ്യൽ മീഡിയയിൽ താരമാക്കി എന്നതിനേക്കാൾ കൂടുതൽ വിവാദങ്ങളിൽ സ്ഥിര നായികയായിരുന്നു താരം എന്ന് പറയുന്നതാകും കൂടുതൽ ശരി. താരം തന്നെ അനുഭവങ്ങളും വെളിപ്പെടുത്തലുകളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതിലൂടെ തന്നെ അത് തരംഗം സൃഷ്ടിക്കാറുണ്ട്.
അടുത്തിടെയുണ്ടായ താരത്തിന്റെ ഒരു വെളിപ്പെടുത്തലിൽ ബോളിവുഡ് ലോകം ഒന്നടങ്കം നടുങ്ങിയിരുന്നു. കൗമാര പ്രായത്തിൽ താൻ ശാരീരികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നായിരുന്നു താരം വെളിപ്പെടുത്തിയത്. താരം പങ്കുവെച്ച വാർത്തയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുകയും സോഷ്യൽ മീഡിയയിൽ ഇക്കാര്യം വലിയ ഒരു ചർച്ചാ വിഷയം ആകുകയും ചെയ്തു. പീഡിപ്പിച്ചത് ആര് എന്ന വെളിപ്പെടുത്തിയതോടെയാണ് ചർച്ചകൾ കനത്തത്.
മലയാളികൾക്ക് പ്രിയപ്പെട്ട താരമായ സറീന വഹാബിന്റെ ഭർത്താവ് ആദിത്യ പഞ്ചോളിയാണ് തന്നെ പീഡിപ്പിച്ചതെന്നായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ഒരു ചാനൽ പരിപാടിക്കിടയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആ സംഭവത്തിന് ശേഷം സഹായം അഭ്യർത്ഥിച്ച് താൻ സറീന വഹാബിനെ സമീപിച്ചിരുന്നു എന്നും എന്നാൽ അവർ തന്നെ കൈയ്യൊഴിയുക ആണ് ചെയ്തതെന്നും താരം പരിപാടിയിൽ പറയുകയും ചെയ്തു.
ഒരു കാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സറീന വഹാബ്. കങ്കണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് താരം ഇപ്പോൾ. താരം സെറീനയോട് സഹായമഭ്യർത്ഥിച്ചതും സെറീന കൈയൊഴിഞ്ഞതും സോഷ്യൽ മീഡിയയിൽ വാർത്തയായതിൽ പിന്നെ സറീനാ വഹാബിന്റെ പ്രതികരണം പുറത്തു വരുന്നത് കാത്തിരിക്കുകയായിരുന്നു പ്രേക്ഷകർ.
താരം ഉന്നയിച്ചിട്ടുള്ള ആരോപണം അടിസ്ഥാന രഹിതമാണ് എന്നും നാലര വർഷമായി കങ്കണ തന്റെ ഭർത്താവായ ആദിത്യ പഞ്ചോളിക്കൊപ്പം കഴിയുകയായിരുന്നു എന്നും പീഡന വാർത്ത തെറ്റാണെന്നും സറീന വ്യക്തമാക്കി. നാലര വർഷമായി ഭർത്താവിനൊപ്പം കഴിയുന്ന കങ്കണയെ താൻ എങ്ങനെയാണ് മകളായി കാണുന്നതെന്നും സറീന ചോദിക്കുന്നുണ്ട്. പീഡന വാർത്ത അസാധ്യമായ കാര്യമാണ് എന്നും സെറീന പറയുകയുണ്ടായി.
ഭർത്താവ് ആവശ്യപ്പെട്ടതു പ്രകാരം സംവിധായകൻ സഞ്ജയ് ലീലാ ബൻസാലിക്ക് കങ്കണയെ താൻ പരിചയപ്പെടുത്തിക്കൊടുത്തിട്ടുണ്ടെന്നും സറീന പറയുന്നുണ്ട്. കങ്കണ കുറച്ചു കൂടി മാന്യമായാണ് തന്നോട് പെരുമാറിയതെങ്കിൽ താൻ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്ത് വരില്ലായിരുന്നു എന്നും താരം വ്യക്തമാക്കി. അത്ര മോശപ്പെട്ട വ്യക്തിയായിരുന്നു ആദിത്യയെങ്കിൽ എന്തിന് ഇത്രയും കാലം കൂടെ കഴിഞ്ഞുവെന്നു ചോദ്യവും സറീന ഉയർത്തിയിട്ടുണ്ട്.