അഭിനയ മേഖലയിൽ ആണെങ്കിലും അവതരണ രംഗത്ത് ആണെങ്കിലും ചെറിയ കുട്ടികൾ സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടാൽ വലിയ ആരാധക വൃന്ദം കയ്യടിക്കാറുണ്ട്. അക്കൂട്ടത്തിൽ അഭിനയ പാഠവത്തിന് ഒപ്പം നിൽക്കുന്ന അവതരണ മികവും തനതായ സൗന്ദര്യവും കൊണ്ട് ദൈവം അനുഗ്രഹിച്ച കുട്ടി താരമാണ് മീനാക്ഷി. യഥാർത്ഥ പേരായ അനുനയ അനൂപ് എന്ന് പറഞ്ഞാൽ ആർക്കും ഒരു പക്ഷേ അറിയില്ല.
2005 ലെ ദീപാവലി ദിനത്തിൽ മീനാക്ഷി ജനിക്കുന്നത്. പ്രേക്ഷകർക്കിടയിൽ താരം അറിയപ്പെടുന്നത് ബേബി മീനാക്ഷി എന്നാണ്. ഒറ്റ നോട്ടത്തിൽ പറയാവുന്ന താരത്തിന്റെ പ്രത്യേകത സിനിമകളിലെ മികച്ച അഭിനയ പ്രഭാവവും ടെലിവിഷൻ പരമ്പരകളിലെ അത്ഭുതപ്പെടുത്തുന്ന അവതാരക മികവും തന്നെയാണ്. എല്ലാവരെയും ഇഷ്ടപ്പെടുന്ന തരത്തിലുള്ള പെരുമാറ്റവും.
2014 പുറത്ത് വന്ന വൺ ബൈ ടു എന്ന സിനിമയിൽ ആണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പിന്നീട് താരം ഒരുപാട് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ കൈകാര്യം ചെയ്തു. അമർ അക്ബർ അന്തോണി, ഒപ്പം, തുടങ്ങിയ സിനിമകളിലെ താരത്തിന്റെ അഭിനയ വൈഭവത്തിന് പ്രേക്ഷകർ നിറഞ്ഞ കയ്യടി സമ്മാനിച്ചിരുന്നു. ടെലിവിഷൻ ഷോകൾ ഹോസ്റ്റ് ചെയ്തതിലൂടെയും ഒരുപാട് പ്രേക്ഷകരെ താരത്തിന് നേടാൻ കഴിഞ്ഞു.
സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന താരമാണ് മീനാക്ഷി. തന്റെ കൊച്ചു കൊച്ചു വിശേഷങ്ങളും ഫോട്ടോകളും വീഡിയോകളും ആയി ഇടയ്ക്കിടെ പ്രേക്ഷകരെ സന്ദർശിക്കുന്ന പതിവുണ്ട് താരത്തിന്. അതുകൊണ്ട് എല്ലാം തന്നെ താരത്തിന് നിറഞ്ഞ പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും ഉണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്ത ഒരു പുതിയ ഫോട്ടോയാണ് വൈറലാകുന്നത്.
ചെറിയ പ്രായത്തിൽ തന്നെ ഒരുപാട് മേഖലയിൽ തിളങ്ങാൻ താരത്തിന് സാധിച്ചു. അങ്ങനെ കലാരംഗത്തു നിന്നും നേടിയ കാശു കൊണ്ട് വാങ്ങിയ പുതിയ കാറിന് അടുത്തുള്ള ഫോട്ടോയാണ് താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വില കൂടിയ കാറിന് അടുത്താണ് മീനാക്ഷി നിൽക്കുന്നത്. “ക്യാഷ് നോക്കിയില്ല പുതിയതൊന്ന് തന്നെ മേടിച്ചു” എന്നാണ് താരം ചിത്രത്തിനു താഴെ നൽകിയിരിക്കുന്ന അടിക്കുറിപ്പ്.
മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ് താരത്തിന്റെ പുതിയ ഫോട്ടോ. കാർ ആണോ അതോ ഡ്രസ്സ് ആണോ പുതിയത് എന്ന തമാശ രൂപേണ ചോദിച്ച പ്രേക്ഷകരും കൂട്ടത്തിലുണ്ട്. ഉരുളക്കുപ്പേരി പോലെ തന്നെ മീനാക്ഷിയുടെ മറുപടിയും കാണാം. “ഡ്രസ്സ് ആണ് ചേട്ടാ… അല്ലാതെ കാറ് ഞാൻ എവിടുന്ന് വാങ്ങാൻ ആണ്, കാർ വേറെ ഒരു അങ്കിളിന്റെ ആണ്” എന്നാണ് അതേ നാണയത്തിൽ തന്നെ മീനാക്ഷി മറുപടി നൽകിയത്. കുട്ടിത്തം മാറാത്ത ഇത്തരം മറുപടികളും പ്രേക്ഷകർക്ക് വലിയ ഇഷ്ടമാണ്.