
ബാല താര വേഷം കൈകാര്യം ചെയ്തുകൊണ്ട് മലയാള സിനിമയിലേക്ക് കടന്നുവന്നു പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരമാണ് സാനിയ ഇയ്യപ്പൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് സ്ത്രീകഥാപാത്രങ്ങൾ ചെറിയ പ്രായത്തിൽ തന്നെ അഭിനയിച്ച് പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്താനും താരത്തിന് സാധിച്ചു.



നടിയെന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്നു. നിലവിൽ മലയാളത്തിലെ ഏറ്റവും ബോൾഡ് ആക്ട്രസ് എന്ന നിലയിലും താരം അറിയപ്പെടുകയാണ്. ചെറിയ പ്രായത്തിൽ തന്നെ തനിക്ക് ഏതു വേഷവും കൈകാര്യം ചെയ്യാൻ പറ്റും എന്ന് തെളിയിച്ചിരിക്കുകയാണ് താരം. അവസാനമായി താരം അഭിനയിച്ച സിനിമകളിൽ ഒക്കെ ഇത് തെളിയുകയും ചെയ്യുന്നുണ്ട്. 2014 ൽ ആണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ഒരു മികച്ച ഡാൻസർ കൂടിയാണ് താരം.



സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലും താരം അറിയപ്പെടുന്നു. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പേര് ഫോളോ ചെയ്യുന്ന മലയാള നടിമാരിൽ ഒരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം 2 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളാണ് താരം കൂടുതൽ പങ്കുവെക്കുന്നത്.



ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. അവകൾ ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. താരത്തിന്റെ മാലി ദ്വീപിൽ നിന്നുള്ള അവധി ആഘോഷം ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. ഇപ്പോൾ വീണ്ടും പുത്തൻ ഫോട്ടോഷൂട്ടിൽ താരം തിളങ്ങിയിരിക്കുകയാണ്. സാരിയിൽ അതീവ സുന്ദരിയായി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരത്തിന്റെ പുത്തൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. യാമി ഫോട്ടോഗ്രാഫി ആണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.



ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോയിലൂടെ മത്സരാർത്ഥിയായി ആണ് താരം ആദ്യമായി കരിയർ ആരംഭിക്കുന്നത്. മഴവിൽ മനോരമയിലെ ടി 2 ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ സെക്കൻഡ് റണ്ണറപ്പായി ആണ് താരം ആദ്യമായി പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റുന്നത്. അവിടെനിന്ന് മമ്മൂട്ടി ഇഷ തൽവാർ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ബാല്യകാലസഖി എന്ന സിനിമയിൽ ഇഷാതൽവാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ച് കൊണ്ട് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടു.



ക്വീൻ എന്ന സൂപ്പർഹിറ്റ് മലയാള ക്യാമ്പസ് സിനിമയിലൂടെ താരം മലയാളി പ്രേക്ഷകർക്കിടയിൽ കൂടുതലും അറിയപ്പെട്ടു. ഈ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് ഫിമേൽ ഡിബേറ്റ് സൗത്ത് അവാർഡ് താരത്തിന് ലഭിച്ചു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ലൂസിഫർ എന്ന സിനിമയിലെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു. മെഗാസ്റ്റാർ മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന സിനിമയിലും താരം അഭിനയിച്ചു.










