സൗത്ത് ഇന്ത്യൻ സിനിമയിൽ തിളങ്ങിനിൽക്കുന്ന സൂപ്പർതാരമാണ് രചിത രാം. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകർ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഡിംപിൾ ക്വീൻ എന്ന് തന്നെയാണ് താരം ആരാധകർക്കിടയിൽ അറിയപ്പെടുന്നത്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് ഒരുപാട് ആരാധകരെ സിനിമാലോകത്തിന് നേടിയെടുക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്.
കന്നഡ സിനിമയിലാണ് താരം സജീവമായി നില കൊള്ളുന്നത്. ഒരു സമയത്ത് കന്നഡ സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ താരമൂല്യമുള്ള നടി എന്ന പേരിൽ താരം അറിയപ്പെട്ടിരുന്നു. ഒട്ടുമിക്ക സൂപ്പർസ്റ്റാറുകളുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങളെയും ഹോട്ട് & ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന നായികവേഷവും ഒരുപോലെ കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കുന്നുണ്ട്.
1992 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം മുപ്പതിൽ കൂടുതൽ സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. ഇപ്പോൾ താരത്തിന്റെ പുതിയൊരു സിനിമ ഷൂട്ടിംഗ് പൂർത്തിയാക്കി റിലീസിന് ഒരുങ്ങുകയാണ്. ലവ് യു റച്ചു എന്ന സിനിമയാണ് താരം ഈയടുത്ത് പൂർത്തീകരിച്ചത്. ഈ സിനിമയെ തുടർന്നുള്ള പുതിയ വിവാദം ആണ് സോഷ്യൽ മീഡിയയിൽ രചിത രാം എന്ന പേര് ചർച്ചയാകൻ ഉള്ള കാരണം.
കഴിഞ്ഞ ആഴ്ച താരത്തിന്റെ വരാനിരിക്കുന്ന പുതിയ സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുന്ന ഒരു പ്രസ് മീറ്റിംഗ് ഉണ്ടായിരുന്നു. ലവ് യു ലച്ചു എന്ന സിനിമയുടെ പ്രസ് കോൺഫറൻസ് ആയിരുന്നു. നായിക അടക്കം സിനിമയിലെ അണിയറപ്രവർത്തകർ പ്രെസ്സ് കോൺഫ്രൻസിൽ പങ്കെടുത്തിരുന്നു. ആ പ്രസ് കോൺഫറൻസിൽ ഒരു റിപ്പോർട്ട് താരത്തോട് ചോദിച്ച ചോദ്യം അതിനു താരം നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
ഒരു റിപ്പോർട്ടർ താരത്തോട് ആ സിനിമയിൽ താരം ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ടത് നെക്കുറിച്ച് ചോദിക്കുകയുണ്ടായി. സ്ക്രിപ്റ്റ് ആവശ്യപ്പെട്ടതനുസരിച്ച് എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന് താരം മറുപടിയും നൽകി. ഇവിടെയുള്ള അധികപേരും കല്യാണം കഴിക്കാറുണ്ട്. ആരുടെയും വ്യക്തിജീവിതത്തിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. കല്യാണം കഴിഞ്ഞ് ആദ്യരാത്രി അവർ എന്താണ് ചെയ്യുന്നത്? റൊമാൻസ് അല്ലേ!? അത് തന്നെയാണ് സിനിമയിലും കാണിക്കുന്നത്. എന്ന് വളരെ ബോൾഡ് ആയി താരം മറുപടി നൽകുകയുണ്ടായി.
ഇതിനെതിരെയാണ് കർണാടക ക്രാന്തി ദൾ എന്ന സംഘടന വിമർശനവുമായി മുന്നോട്ടുവന്നത്. ഇത്തരത്തിലുള്ള പരാമർശം നമ്മുടെ നാടിന്റെ സംസ്കാരത്തിന് യോജിച്ചതല്ല എന്നും, അതുകൊണ്ട് താരം പബ്ലിക് ആയി മാപ്പുപറയണമെന്നും ആണ് ക്രാന്തി ദൾ ആവശ്യപ്പെട്ടത്. ഇതിനെതിരെ ശക്തമായ നടപടി എടുക്കണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് നെ ക്രാന്തി ദാൽ സമീപിക്കുകയും ചെയ്തു.