മോഡലിംഗ് രംഗം പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോൾ കൂടുതൽ പോപ്പുലറായ അന്തരീക്ഷത്തിലൂടെ ആണ് വർത്തമാന കാലത്തിന്റെ സഞ്ചാരം. സിനിമ സീരിയൽ മേഖലകളിൽ തിളങ്ങി നിൽക്കുന്നവരും അതിനോട് അഭിരുചിയുള്ളവരും ഒക്കെയായ സെലിബ്രേറ്റി ഗണത്തിൽ ഉള്ളവർക്കാണ് കുറച്ചു കാലം മുമ്പ് വരെ മോഡലിംഗ് പ്രാപ്യമായിരുന്നത്.
മോഡൽ ആവണം എന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന സാധാരണക്കാരനെ മക്കൾക്ക് കഴിഞ്ഞ കാലങ്ങളിൽ പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നതും സാധാരണക്കാർക്ക് മോഡലിംഗ് രംഗം അപ്രാപ്യമായതു കൊണ്ട് തന്നെയായിരുന്നു. എന്നാൽ കോവിഡ് മഹാമാരി മനുഷ്യ കുലത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയപ്പോൾ തളിർത്തു വന്ന ഒരു മേഖലയായിരുന്നു മോഡലിംഗ്.
മോഡലിംഗ് രംഗത്ത് തങ്ങളുടെ സൗന്ദര്യവും മറ്റു ആശയങ്ങളുടെ വ്യതിരിക്തതയും പങ്കുവെക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒരുപാട് കാഴ്ചക്കാരെ നേടുന്നതിലൂടെ സെലിബ്രേറ്റി പദവി ലഭിക്കുകയും മിനിസ്ക്രീനിലേക്കൊ ബിഗ് സ്ക്രീനിലേക്കൊ വരെ എത്തിപ്പെടാൻ ഭാഗ്യം ലഭിക്കുകയും ചെയ്തവരുടെ ഒരുപാട് കഥകൾ ഈ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയകളിലൂടെ തന്നെ പുറത്തുവന്നു.
മോഡലിംഗ് ഫോട്ടോഷൂട്ട്കളിലൂടെ ഒരുപാട് ആൾ അറിയുന്ന മലയാളി മോഡലുകളും ഉണ്ടായി. നന്മയുള്ള ആശയങ്ങൾ ഫോട്ടോഷൂട്ട്കളിലൂടെ അവതരിപ്പിക്കുന്നതിലൂടെ കൈയ്യടി നേടിയവർ മുതൽ സമൂഹത്തിന്റെ കെട്ടുപാടുകളും സംസ്കാരത്തിന്റെ അതിർവരമ്പുകളും ഇല്ലെങ്കിൽ വിമർശനങ്ങൾ ഏറ്റുവാങ്ങിയവർ വരെ ഈ കഴിഞ്ഞ കുറച്ചു സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്നു.
മലയാളി തനിമ പുറത്തുവരുന്ന ഫോട്ടോഷൂട്ട്കൾക്ക് എപ്പോഴും സമൂഹ മാധ്യമങ്ങളിൽ ഒരുപടി സ്ഥാനം അധികം ലഭിക്കാറുണ്ട്. ശാലീനത തുളുമ്പി നിൽക്കുന്ന സൗന്ദര്യമുള്ള മോഡലുകളെ സോഷ്യൽ മീഡിയ ഉപഭോക്താക്കൾ വലിയ സ്വീകാര്യതയോടെയാണ് വരവേൽക്കാറുള്ളത്. അത്തരത്തിൽ ഒരു സുന്ദരിയുടെ കിടിലൻ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ മലയാളി പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത്.
കയ്യിൽ കറുത്ത കുപ്പിവളയും കഴുത്തിൽ കറുത്ത ചരടും പിന്നെ വാലിട്ടെഴുതിയ കറുത്ത കൺമഷിയും. ഇതിനേക്കാൾ അപ്പുറം വേറെ എന്ത് വേണം നാട്ടിൻപുറത്തെ ഒരു പെൺകുട്ടിയുടെ സൗന്ദര്യം കാണിക്കാൻ. ഇതിനെല്ലാമപ്പുറം കസവു മുണ്ട് ചുറ്റി ഇരിക്കുന്നതും സൗന്ദര്യത്തിന് മാറ്റു കൂട്ടുകയാണ്. ആര്യ വി കെ എന്ന മോഡൽ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കയ്യടി നേടുന്നത്.