ട്രയൽ റൂം ഫൺ ഫോട്ടോകളുമായി മീരനന്ദൻ… 😍🔥ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ……

ഏകദേശം പത്ത് വർഷത്തോളം സൗത്ത് ഇന്ത്യൻ സിനിമയിലെ നിറ സാന്നിധ്യമായിരുന്ന താരമാണ് മീര നന്ദൻ. മലയാളം തമിഴ് കന്നട തെലുങ്ക് എന്നീ നാല് ഭാഷകളിലും അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞു. അഭിനയിച്ച ഭാഷകളിലെല്ലാം നിറഞ്ഞ കയ്യടിയും പ്രേക്ഷക പ്രീതിയും പിന്തുണയും നേടാൻ താരത്തിന് സാധിക്കുകയും ചെയ്തു.

ചലച്ചിത്ര മേഖലയിൽ ഒന്നിലധികം കഴിവുകൾ പ്രകടിപ്പിക്കാൻ താരത്തിന് കഴിഞ്ഞു. അതുകൊണ്ട് തന്നെ നടിയായും മോഡലായും ആർജെ ആയും തിളങ്ങി നിൽക്കാനും ഒരുപാട് ആരാധകരെ താരം നേടി. ഒരു സമയത്ത് സൗത്ത് ഇന്ത്യൻ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു താരം. 2007 മുതൽ സിനിമയിൽ താരം സജീവമാണ്.

ലാൽ ജോസ് സംവിധാനം ചെയ്ത് ദിലീപ് നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമ മുല്ലയിൽ ആണ് താരം ആദ്യം അഭിനയിച്ചത്. തൊട്ടടുത്ത വർഷങ്ങളിലായി തമിഴിലും തെലുങ്കിലും എല്ലാം താരം അഭിനയിക്കുകയുണ്ടായി. ഭാഷകൾക്ക് അപ്പുറം ആരാധകരെ നേടാൻ കഴിഞ്ഞത് വലിയ വിജയമായി കാണാം.

2017 ൽ ഗോൾഡ് ഗോൾഡ് കോയിൻസ്  എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. സജീവമായി സിനിമാ മേഖലയിൽ ഉണ്ടായിരുന്ന സമയത്തിൽ താരം അഭിനയിച്ച സിനിമകൾ അത്രയും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയായി. അഭിനയത്തിന് അപ്പുറം ഒരു നല്ല ഗായിക കൂടിയാണ് താരം. അഭിനയത്തിലൂടെയും അതിലുപരി ഗാന ആലാപനത്തിലൂടെയും നിരവധി ആരാധകരെ ആണ് താരം നിലനിർത്തിയത്.

താരത്തിന്റെ സ്വര മാധുര്യത്തിലൂടെ ലോകം കേട്ട പാട്ടുകൾക്കും ഒരുപാട് ആരാധകരുണ്ട്. ഇപ്പോൾ സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം പ്രേക്ഷകരുമായി നിരന്തരം വിശേഷങ്ങൾ പങ്കു വെക്കാറുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ഫോട്ടോഷൂട്ടുകൾ താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിലൂടെ നിരന്തരമായി ഷെയർ ചെയ്യുന്നു.

ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും അതീവ സുന്ദരിയാണ് താരം ഫോട്ടോകളിൽ കാണപ്പെടാറുള്ളത്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത് താരത്തിന്റെ പുത്തൻ ഫോട്ടോകളാണ്.  ട്രയൽ റൂമിൽ നിന്നും എടുത്ത രസകരമായ ഫോട്ടോകളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് താരത്തിന് ലഭിക്കുന്നത്.

Meera
Meera
Meera
Meera
Meera
Meera
Meera
Meera
Meera
Meera