
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമാ താരമാണ് പ്രയാഗ മാർട്ടിൻ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകഹൃദയത്തെ പൂർണ്ണമായി കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരം മലയാള സിനിമാപ്രേമികളുടെ ഇഷ്ടതാരമാണ്. ചുരുങ്ങിയ കാലം കൊണ്ടാണ് താരം ഇത്രയധികം ജന ശ്രദ്ധ പിടിച്ചു പറ്റിയത്.



2009 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ബാലതാരമായി അഭിനയ ലോകത്തേക്ക് കടന്നു വന്ന താരമിപ്പോൾ മലയാള സിനിമയിലെ മുൻനിര നടിമാരിലൊരാളാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ് മലയാളത്തിലെ താരരാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങിയ സാഗർ ഏലിയാസ് ജാക്കി റീലോഡഡ് എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.



പിന്നീട് ദുൽഖർ സൽമാൻ, തിലകൻ, സിദ്ദിഖ്, നിത്യ മേനോൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ ക്യാമയോ റോളിൽ താരം പ്രത്യക്ഷപ്പെട്ടു. പിന്നീട് താരം വനിതയുടെ കവർ ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടതോടെ പ്രശസ്ത തമിഴ് സംവിധായകൻ മിസ്കിൻ താരത്തെ ശ്രദ്ധിക്കുകയും തന്റെ സിനിമയായ പിസാസ് വിൽ അഭിനയിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്തു. പിന്നീട് ഒരുപാട് അവസരങ്ങൾ താരത്തെ തേടിയെത്തി.



ഫഹദ് ഫാസിൽ നായകനായി പുറത്തിറങ്ങാൻ ഉദ്ദേശിച്ച കാർട്ടൂൺ എന്ന സിനിമയിൽ താരം പ്രത്യക്ഷപ്പെടാൻ ഇരിക്കുകയായിരുന്നു. പക്ഷേ ഈ സിനിമ പിന്നീട് പുറത്തുവന്നില്ല. 2016 ലാണ് താരം കേരളക്കരയിൽ കൂടുതലും ശ്രദ്ധ പിടിച്ചു പറ്റിയത്. ആ വർഷം മൂന്ന് പ്രധാനപ്പെട്ട സിനിമകൾ പുറത്തിറങ്ങി. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന സിനിമയിലൂടെയാണ് താരം മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.



നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരം മോഡൽ രംഗത്തും സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്.



ഒരു മില്യണിൽ കൂടുതൽ ആരാധകരാണ് താരത്തെ ഇൻസ്റ്റാഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നത്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ കൂടുതൽ വൈറലായി പ്രചരിക്കുന്നത്. താരത്തിന്റെ ഫോട്ടോഷൂട്ട് ആശയം എന്താണെന്നു പോലും പ്രേക്ഷകർക്ക് മനസ്സിലാകാത്ത തരത്തിലുള്ള ഫോട്ടോഷൂട്ട് ആണ് താരം നടത്തിയിരിക്കുന്നത്. ആരാധകർ ഒന്നടങ്കം കമന്റ് ബോക്സിൽ അത് ചോദിക്കുകയും ചെയ്യുന്നുണ്ട്. ഏതായാലും ഫോട്ടോകളിൽ സുന്ദരിയായാണ് താരം കാണപ്പെടുന്നത്.










