
സിനിമാ സീരിയൽ രംഗങ്ങൾക്ക് ഒരുപാട് ആരാധകർ ഉള്ളതു പോലെ തന്നെ ഇപ്പോൾ വെബ് സീരീസുകൾക്കും ഒരുപാട് വലിയ ആരാധക വൃന്ദം ഉണ്ട് ഓരോ വെബ് സീരീസുകളും വെബ്സീരീസുകളുടെ എപ്പിസോഡുകളും അപ്‌ലോഡ് ചെയ്യാൻ വേണ്ടി കാത്തിരിക്കുന്ന ആരാധകരെ സോഷ്യൽ മീഡിയ കമന്റുകളിലൂടെ മനസ്സിലാക്കാൻ സാധിക്കാറുണ്ട്.



ഇത്തരത്തിൽ ഒരുപാട് ആരാധകരുള്ള വെബ്സീരീസ് ആണ് കരിക്ക്. ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ ഇത്രത്തോളം ആരാധകർ കാത്തിരിക്കുന്ന മറ്റ് എപ്പിസോഡുകൾ ചുരുക്കമായിരിക്കും. വ്യത്യസ്തമായ കഥകളോടു കൂടി നർമ്മം കലർന്ന, ഏതു വിഭാഗത്തിൽ പെട്ട ആൾക്കാർക്കും ഇഷ്ടപ്പെടുന്ന രൂപത്തിലാണ് കരിക്ക് സീരീസുകൾ പുറത്തു വരാറുള്ളത്.



ആബാലവൃദ്ധം ആരാധകരെ ആകർഷിക്കാൻ കരിക്കിന് ഇതുവരെയും സാധിച്ചു എന്നതു തന്നെയാണ് കരിക്കിലെ അഭിനേതാക്കളെയും ആശയത്തെയും വെബ്സീരീസിനെയും എല്ലാം ഒരുപോലെ പ്രശസ്തിയിലേക്ക് ഉയർത്തുന്നത്. കരിക്ക് എന്ന വെബ്സീരീസിന്റെ മറ്റൊരു പ്രത്യേകത കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ മായാതെ നിൽക്കുന്നു എന്നുള്ളതാണ്.



ഓരോ കഥാപാത്രങ്ങളും ഓരോ രീതിയിലാണ് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം കണ്ടെത്തുന്നത്. സ്ത്രീ കഥാപാത്രങ്ങളും വളരെ മികച്ച പ്രകടനമാണ് കരിക്ക് എപ്പിസോഡുകളിൽ പ്രകടിപ്പിക്കുന്നത്. കരിക്ക് എന്ന വെബ് സീരിസിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് വിദ്യ വിജയകുമാർ. വെറൈറ്റി ആറ്റിട്യൂട് ക്യാരക്ടറാണ് വിദ്യ അവതരിപ്പിക്കുന്നത്.



മികച്ച അഭിനയപാടവം കൊണ്ടും അതിനൊത്ത സൗന്ദര്യം കൊണ്ടും വളരെ വലിയ ആരാധക വൃന്ദത്തെ ചുരുങ്ങിയ എപ്പിസോഡുകൾ കൊണ്ട് നേടാൻ താരത്തിന് കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. താരം സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഒരുപാട് ഫോട്ടോഷൂട്ട്കളിൽ താരം പങ്കെടുത്തിട്ടുണ്ട്. താരത്തിന്റെ അധിക ഫോട്ടോഷൂട്ട്‌കളും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്.



കരിക്ക് എപ്പിസോഡുകളിൽ താരം കാണിക്കുന്ന അഭിനയ മികവിനൊപ്പം മോഡലിംഗ് മേഖലയിൽ താരത്തിന് അസാമാന്യമായ കഴിവ് തെളിയിക്കും മോഡലിംഗ് രംഗത്തുള്ള താരത്തിനെ ആരാധകരും കൂടിയാകുമ്പോൾ സമൂഹമാധ്യമങ്ങൾ താരത്തിന് നൽകുന്ന സപ്പോർട്ട് ചെറുതല്ല. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്.



ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്. സ്റ്റൈലിഷ് ലുക്കിൽ ആൻഡ് ബോൾഡ് വേഷത്തിൽ ആണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു. വളരെ മികച്ച അഭിപ്രായങ്ങൾ താര ത്തിന്റെ പോസ്റ്റിനു താഴെ ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.










