സാരിക്ക് ബ്ലൗസ് കിട്ടിയില്ല ഇതുകൊണ്ട് അഡ്ജസ്റ്റ് ചെയ്തു 😍.. വെറൈറ്റി ഫോട്ടോകളുമായി സ്റ്റർമാജിക് താരം അനുമോൾ…

in Entertainments

ഫ്ലവേഴ്സ് ടിവി സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ജനപ്രീതി നേടിയ താരമാണ് അനുമോൾ.  ഒരിടത്ത് ഒരു രാജകുമാരി, സീത, തട്ടീം മുട്ടീം  തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിക്കുകയും കയ്യടി നേടുകയും ചെയ്തിട്ടുണ്ട്.  മികച്ച പ്രേക്ഷകപ്രീതി താരം തുടക്കം മുതൽ ഇതുവരെയും നിലനിർത്തുന്നു.

ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഒരുപാട് ആരാധകരെ നേടി മിനിസ്ക്രീനിൽ താരം തിളങ്ങി നിൽക്കുന്നു. ഇപ്പോൾ താരം അറിയപ്പെടുന്നത് തന്നെ സ്റ്റാർ മാജിക്കിലൂടെയാണ്. തിരുവനന്തപുരം സ്വദേശിയാണ് താരം. സ്റ്റാർ മാജിക് എന്ന പരിപാടിയിൽ താരത്തിന്റെ  കുസൃതി നിറഞ്ഞ സംസാരം തന്നെയാണ് താരത്തെ ജനകീയമാക്കിയത്.

പരിപാടിയിൽ താരത്തിന്റെ സംസാരവും മറ്റും വലിയ ചിരിക്ക് കോപ്പ് കൂട്ടാറുണ്ട്. പരിപാടിയിൽ എത്തുന്ന അതിഥികൾക്കും താരത്തെ വലിയ കാര്യമാണ്.  താരം സ്റ്റാർ മാജിക്കിനെ കുറിച്ച് പറയുന്നത് തന്റെ ആത്മവിശ്വാസം വളർത്താൻ സഹായിച്ച പരിപാടി എന്നാണ്. നിരവധി നല്ല സുഹൃത്തുക്കളെ ലഭിക്കാനും പരിപാടി കാരണമായിട്ടുണ്ട് എന്നും താരം പറഞ്ഞിട്ടുണ്ട്.

വളരെ മികച്ച പ്രേക്ഷക പ്രീതിയും താരത്തിനുണ്ട്. 2016 ൽ പുറത്തിറങ്ങിയ അനിയത്തി എന്ന സീരിയലിലൂടെയാണ് താരം  അഭിനയിച്ചു തുടങ്ങുന്നത്. പിന്നീട് അഭിനയിച്ചതും കടന്നു പോയതുമായ എല്ലാ മേഖലകളിലും വിജയം നേടാൻ താരത്തിന് കഴിഞ്ഞു.  കോമഡി വേഷങ്ങൾ വളരെ മികവിൽ കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട്.

തമാശയും കളിയും ചിരിയും കുസൃതിയും എല്ലാമാണ് താരത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തയാക്കുന്നത് അതുകൊണ്ടുതന്നെയാണ് താരത്തിന് ആബാലവൃന്ദം ആരാധകർ ഉണ്ടാവാനുള്ള പ്രധാന കാരണം. ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ഇഷ്ടം കവരുന്നത്.

പുതിയ ഷോട്ട് വൈറലാകുന്നത് അതിന്റെ വ്യത്യസ്ത കൊണ്ട് തന്നെയാണ്. സാരിക്ക് ബ്ലൗസ് കിട്ടിയില്ലേൽ എന്ത് കൊണ്ട് ഷർട്ട് ഉപയോഗിച്ചുകൂടാ? എന്ന ക്യാപ്ഷനോട് കൂടിയാണ് അനു ചിത്രങ്ങൾ പങ്ക് വെച്ചിരിക്കുന്നത്. അതുൽ രാജാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിനെ പുതിയ ഫോട്ടോഷൂട്ട് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Anu
Anu
Anu
Anu
Anu

Leave a Reply

Your email address will not be published.

*