പുതിയ ബോളിവുഡ് സിനിമ ലൈഗറിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുഴുവനും. പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ നിർമ്മിച്ച് പുരി ജഗന്നാഥ് സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് ലൈഗർ. സിനിമയുടെ ഒരു പുത്തൻ വിശേഷം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ലൈഗർ എന്ന സിനിമ തെലുങ്ക് യങ് സെൻസേഷൻ വിജയ് ദേവാരകൊണ്ട ബോളിവുഡിൽ അഭിനയിക്കുന്ന ആദ്യ സിനിമയാണ്. അതിനപ്പുറം തെലുങ്കിലെ ഹിറ്റ് സംവിധായകരിൽ ഒരാളായ പൂരി ജഗന്നാഥും വിജയ് ദേവാരകൊണ്ടയും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടെയാണിത് എന്നതും മറ്റൊരു പ്രത്യേകതയായി എടുത്തു പറയാവുന്നതാണ്.
ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് ഈ സിനിമയിൽ നായികയാകുന്നത്. രമ്യ കൃഷ്ണ ഒരു സുപ്രധാന താരമായി ചിത്രത്തിൽ എത്തുന്നുണ്ട്. റോണിത് റോയ്, വിഷ്ണു റെഡ്ഢി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വൻ താരനിര തന്നെ സിനിമയിലുണ്ടാവും എന്ന് ചുരുക്കം.
സ്റ്റൈലിഷ് മാസ്സ് മസാല സിനിമകൾ ഒരുക്കാറുള്ള പൂരി ജഗന്നാഥിന്റെ പുതിയ ചിത്രത്തിൽ വിജയ് ദേവാരകൊണ്ടയെ ഒരു വ്യത്യസ്ത മേക്ക് ഓവറിൽ കാണാൻ കഴിയും എന്നതിലേക്കുള്ള സൂചനകളാണ് സിനിമയുടെ അടുത്ത വൃത്താന്തങ്ങൾ പുറത്തു പറയുന്നത്. മികച്ച അഭിനയ മുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് ലഭിക്കും എന്ന് പ്രതീക്ഷിക്കാം.
കരൺ ജോഹറിനൊപ്പം പൂരി ജഗനാഥും, നടി ചാർമി കൗറും, അപൂർവ മെഹ്‌തയും സിനിമയുടെ നിർമ്മാണത്തിൽ പങ്കാളികളാകുന്നുണ്ട്. മലയാളം ഉൾപ്പടെ അഞ്ചു ഭാഷകളിൽ ‘ലൈഗർ’ പുറത്തിറങ്ങുന്നുണ്ട് എന്നും ബോക്സിങ്ങ് താരം മൈക്ക് ടൈസണും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നും സിനിമ പ്രേക്ഷകർക്ക് സന്തോഷമുണ്ടാക്കുന്ന വാർത്തകളാണ്.
ബോക്സിങ് ഇതിഹാസം എന്നാണ് മൈക്ക് ടൈസണ് അറിയപ്പെടുന്നത്. ബോക്സിങ് മത്സരങ്ങളിൽ കൂടെ തന്നെ അദ്ദേഹം ഒരുപാട് ആരാധകരെ നേടിയിട്ടുണ്ട്. എന്തായാലും വിജയ് ദേവരക്കൊണ്ടക്കും അനന്യ പാണ്ഡേക്കും ചാർമി കൗറിനും ഒപ്പമുള്ള മൈക്ക് ടൈസന്റെ ഫോട്ടോകൾ ആണ് ഇപ്പോൾ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.