ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനിരിക്കെ കാമുകന്‍ വീണ്ടും വിളിച്ചു! കല്യാണം ഉടന്‍ എന്ന് ദയ അച്ചു…

in Entertainments

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെ ശ്രദ്ധ കവർന്ന മത്സരാർത്ഥിയാണ് ദയ അശ്വതി. സോഷ്യൽ മീഡിയയിൽ ദയ അശ്വതി, ദയ അച്ചു എന്നീ പേരുകളിലാണ് താരം അറിയപ്പെടുന്നത്. വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ ഇടം നേടിയ മത്സരാർത്ഥിയായിരുന്നു ദയ.

സെലിബ്രിറ്റികളെ വിമർശിച്ചു കൊണ്ട് വീഡിയോകൾ പങ്കുവയ്ക്കുന്ന ദയ ബിഗ്ബോസിൽ എത്തുന്നതിനു മുൻപ് തന്നെ സോഷ്യൽ മീഡിയ സ്റ്റാറായിരുന്നു. അത്തരത്തിൽ പങ്കുവെച്ച വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും ആണ് താരം സോഷ്യൽ മീഡിയ സെലിബ്രേറ്റി സ്റ്റാറ്റസ് നേടുന്നത്. ഇതിനെല്ലാം അപ്പുറം ഏതാനും ചിത്രങ്ങളിൽ ജൂനിയർ ആർട്ടിസ്റ്റായും ദയ അശ്വതി അഭിനയിച്ചിട്ടുണ്ട്.

ചെറുതും വലുതുമായ വേഷങ്ങളും ഡയലോഗുകളും മികച്ച രൂപത്തിൽ അവതരിപ്പിക്കുന്നതു കൊണ്ടുതന്നെ അഭിനയ മേഖലയിലും നിറഞ്ഞ കയ്യടി താരം സ്വീകരിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും കയ്യിൽ ഭദ്രമാണ് എന്ന് ചുരുക്കം. പാലക്കാട് സ്വദേശിനിയായ ദയയുടെ വ്യക്തി ജീവിത വിശേഷങ്ങളും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്.

ആദ്യ ഭര്‍ത്താവിനെ ഉപേക്ഷിച്ച് കഴിയുകയായിരുന്ന താരം കുറച്ച് മുന്‍പ് കാമുകനുമായി തന്റെ കല്യാണം കഴിഞ്ഞതായി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഒരു വീഡിയോയില്‍ വന്ന് തന്നെ തേച്ചിട്ട് പോയെന്ന് പറഞ്ഞ് കരയുകയും ചെയ്തിരുന്നു. കുടുംബ വിശേഷങ്ങൾ താരം പങ്കുവെച്ചാലും വളരെ പെട്ടെന്ന് ആരാധകർ എടുക്കാറുണ്ട്.

ഉണ്ണി എന്ന് പറയുന്ന വ്യക്തിയെ കുറിച്ചുള്ള മോശം കാര്യങ്ങളും അദ്ദേഹത്തിന്റെ ഭാര്യയെ കുറിച്ചുമൊക്കെ താരം പറഞ്ഞതിലൂടെ തന്നെയാണ് ആരാധകർക്ക് അറിഞ്ഞത്. അതിനു ശേഷം ആദ്യ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം പോവുകയാണെന്ന് താരം പറയുകയും ചെയ്തിരുന്നു. ഭര്‍ത്താവുമായി ഒന്നിച്ച് ജീവിക്കാന്‍ സുഹൃത്തുക്കളും താരത്തെ നിര്‍ബന്ധിച്ചു എന്നും അന്ന് താരം വ്യക്തമാക്കി.

എന്നാൽ ഇപ്പോൾ വീണ്ടും താന്‍ മുന്‍ കാമുകന് ഒപ്പം പോകുക ആണെന്നും താന്‍ ദുബായില്‍ നിന്ന് വന്നാല്‍ ഉടന്‍ വിവാഹം ഉണ്ടാകുമെന്നും പറഞ്ഞിരിക്കുകയാണ് താരം. ഭര്‍ത്താവുമൊത്ത് ജിവിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് കാമുകനായ ഉണ്ണിക്കുട്ടന്‍ വന്ന് തന്റെ പ്രശ്നങ്ങളും സങ്കടവും പറഞ്ഞത് എന്നാണ് താരം പറയുന്നത്.

കാമുകന്റെ ഭാര്യ അദ്ദേഹത്തെ ഉപേക്ഷിച്ചു പോയി എന്നും മകനും ഭാര്യയും കുടുംബവുമെല്ലാം നഷ്ടപ്പെട്ടു എന്നും കാമുകൻ പറഞ്ഞു എന്നും ആ സങ്കടം കണ്ടതോടെയാണ് ഞാന്‍ തിരിച്ച് വരാമെന്ന് വിചാരിച്ചത് എന്നുമാണ് ഇപ്പോൾ താരം പറയുന്നത്. കാമുകന്റെ ഭാര്യ ഇനി എന്തായാലും തിരിച്ചുവരില്ല ഞാനും കൂടെ അദ്ദേഹത്തെ കൈയൊഴിഞ്ഞാൽ അയാൾ ആത്മഹത്യ ചെയ്യും എന്നാണ് പറയുന്നത് എന്നും താരം പറയുന്നുണ്ട്.

ഞാൻ കാരണം ഒരാൾക്ക് വേദനയുണ്ടാകാൻ ആഗ്രഹിക്കുന്നില്ല എന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തിയത് എന്നും താരം പറയുന്നുണ്ട് എന്തായാലും ആരാധകരും പ്രേക്ഷകരും വലിയ ആരവത്തോടെയാണ് ഈ വാർത്ത സ്വീകരിച്ചിരിക്കുന്നത് വളരെ കൂടുതൽ ആളുകൾ ആണ് അഭിപ്രായങ്ങൾ താരത്തിനെ പോസ്റ്റിനു താഴെ രേഖപ്പെടുത്തുന്നത്.

Daya
Daya

Leave a Reply

Your email address will not be published.

*