“തുണിയുടെ അളവ് കുറയുന്നല്ലോ”.. ഹിന്ദി സിനിമയിൽ അഭിനയിക്കാനുള്ള യോഗ്യതയായി.. എസ്തറിന്റെ ഫോട്ടോസിലെ കമെന്റുകൾ….

in Entertainments

ബാലതാരങ്ങളിൽ ഏറ്റവും കൂടുതൽ സെലിബ്രിറ്റി സ്റ്റാറ്റസ് സോഷ്യൽ മീഡിയകളിൽ ആഘോഷിക്കപ്പെടുന്ന താരമെന്ന പദവിയുള്ള അഭിനേത്രിയാണ് എസ്തർ അനിൽ. മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ദൃശ്യം സിനിമയുടെ രണ്ട് ഭാഗത്തിലും മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചത്. നിറഞ്ഞ കൈയടിയോടെ ആണ് പ്രേക്ഷകർ ദൃശ്യത്തെയും സിനിമയിലെ അഭിനേതാക്കളേയും സ്വീകരിച്ചത്.

അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എസ്തർ. മലയാളത്തിൽ  തിളങ്ങി കൊണ്ട് തന്നെ അന്യഭാഷകളിലും താരം നിറഞ്ഞ ആരാധകരെ നേടി കഴിഞ്ഞു.  തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചു കഴിഞ്ഞു. ബാലതാരമായാണ് മലയാള സിനിമയിലേക്ക് താരം കടന്നുവന്നത്. അഭിനയിച്ച ഓരോ വേഷങ്ങളിലും പ്രേക്ഷക പ്രീതി നേടാൻ താരത്തിന് കഴിഞ്ഞു.

മിക്കപ്പോഴും എസ്തറിന്റെ ഫോട്ടോസും വീഡിയോസും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ ഹോട്ട് ബോൾഡ് വേഷത്തിനും താരം പ്രത്യക്ഷപ്പെടാൻ തുടങ്ങി. താരത്തിന്റെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ പറയുന്നത് “എസ്തർ പഴയ കൊച്ചുകുട്ടി അല്ല എന്നാണ്. ഫോട്ടോ ഷോട്ടുകളും പുതിയ വിശേഷങ്ങളും പ്രേക്ഷകരിലേക്ക് സൂചന നൽകുന്നത് താരം നായികയാകാനുള്ള ഒരുക്കത്തിലാണ് എന്ന് തന്നെയാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുണ്ട്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഏതുതരത്തിലുള്ള ഫോട്ടോകൾ ആണെങ്കിലും ആരാധകർ വളരെ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്. താരം അഭിനയത്തിൽ പ്രകടിപ്പിക്കുന്ന മികവിന് പ്രേക്ഷകർ നൽകുന്ന വലിയ സമ്മാനം തന്നെയാണ് ഇത്.

താരം ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കു വെക്കുമ്പോൾ ഫോട്ടോകൾക്ക് താഴെ സദാചാര കമന്റുകളുടെ കുത്തൊഴുക്കാണ് കാണാൻ സാധിക്കുന്നത്. ചിലർ തികച്ചും മോശമായ രീതിയിലാണ് കമന്റുകൾ രേഖപ്പെടുത്തുന്നത്. താരം ഈയടുത്ത് ഇൻസ്റ്റാഗ്രാമിൽ ബാംഗ്ലൂർ ഡേയ്‌സ് എന്ന് ടാഗ് ചെയ്ത് അപ്ലോഡ് ചെയ്ത ഫോട്ടോകൾക്ക് താഴെ കുറെ സദാചാര കമന്റുകൾ വന്നിരിക്കുകയാണ്.

കമന്റുകൾ വായിച്ച് മിണ്ടാതിരിക്കുന്ന ശീലം എനിക്കില്ല എന്ന് വിളിച്ച് പറയുന്ന രീതിയിൽ എല്ലാ കമന്റുകൾക്കും ചുട്ടമറുപടി താരം നൽകിയിരിക്കുന്നു എന്നതാണ് കമന്റുകളെയും മറുപടികളെയും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കാൻ കാരണമാകുന്നത്. ഒരാൾ താരത്തിന്റെ ഫോട്ടോയ്ക്ക് “തുണിയുടെ അളവ് കുറയുന്നല്ലോ” എന്നും വേറൊരാൾ “തുണിയുടെ അളവ് എടുക്കാൻ ടൈലർ വന്നല്ലോ” എന്ന് തിരിച്ച് കമന്റ് ചെയ്യുകയും ചെയ്തു.

റിപ്ലൈ നൽകിയ ആളെ കൈയ്യടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് താരം ചെയ്തത്.
“മീന ചേച്ചി ഇതൊന്നും കാണുന്നില്ലല്ലോ” എന്നും “ഹിന്ദി സിനിമയിൽ അഭിനയിക്കാനുള്ള യോഗ്യതയായി, ഇനി ഇംഗ്ലീഷ് ചിത്രങ്ങളിൽ അഭിനയിക്കാനുള്ള കഴിവ് കാണിക്കണം” എന്നുമെല്ലാം താരത്തിന് ഫോട്ടോക്ക് താഴെ കമന്റുകൾ വന്നു കൊണ്ടിരിക്കുകയാണ്. എല്ലാത്തിനും ആപ്റ്റ് ആയ മറുപടിയും താരം നൽകുന്നുണ്ട്.

Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther
Esther

Leave a Reply

Your email address will not be published.

*