
അഭിനേതാക്കളെ പ്രേക്ഷകർക്ക് പ്രിയങ്കരരാകുന്നതിനു ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നോ ഒരുപാട് കാലം സിനിമ മേഖലയിൽ തന്നെ സജീവമായി നിലനിൽക്കണമെന്നോ ഇല്ല എന്ന് തെളിയിച്ച പല നായികാ നായകന്മാരും ഉണ്ട് മലയാള സിനിമക്ക്. അക്കൂട്ടത്തിൽ പ്രശസ്തയായ യുവ അഭിനേത്രിയാണ് ഫറ ശിബ്‌ല.



2019 ൽ പുറത്തിറങ്ങിയ കക്ഷി അമ്മിണി പിള്ള എന്ന ഒരൊറ്റ സിനിമയിലൂടെ കേരളത്തിൽ മുഴുവൻ അറിയപ്പെടുന്ന നടിയാവാൻ താരത്തിന് കഴിഞ്ഞു. ആസിഫ് അലി, അഹമ്മദ് സിദ്ദിഖ്, ഫറ ഷിബില എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. ഫറ ഷിബില വെള്ളിത്തിരയിൽ ആദ്യമായി അഭിനയിച്ച സിനിമയായിരുന്നു ഇത്.



കക്ഷി അമ്മിണിപ്പിള്ള എന്ന സിനിമയുടെ ഏറ്റവും പ്രധാന കോൺസെപ്റ്റ് തന്നെ ‘ തടിച്ചിയായ ഭാര്യ’ ആയിരുന്നു. ആ കഥാപാത്രത്തിന് ഒത്ത് വേഷം കൈകാര്യം ചെയ്യാൻ ഫറ ഷിബില എന്ന കലാകാരി തയ്യാറായി. പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണമാണ് സിനിമ നേടിയെടുത്തത്. ആ ഒരൊറ്റ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.



ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുത്തിട്ടുണ്ട്. വളരെ വലിയ ആരാധകവൃന്ദം താരത്തിന് ഉണ്ടായതുകൊണ്ട് തന്നെ പങ്കുവെച്ച് ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ഫോട്ടോഷൂട്ടുകളെ കുറിച്ച് തുറന്ന് പറയുകയാണ് താരം. താര ത്തിന്റെ വാക്കുകൾ വളരെ പെട്ടെന്നാണ് ആരാധകർ ഏറ്റെടുത്തത്.



ഫോട്ടോഗ്രാഫിയുടെ സൗന്ദര്യത്തിലാണ് താന്‍ വിശ്വസിക്കുന്നത് എന്നും ഓരോ ചിത്രവും മനോഹരമായൊരു പെയ്ന്റിംഗ് പോലെ ആയിരിക്കണം എന്നും പറഞ്ഞാണ് താരം ഫോട്ടോഷൂട്ട്കളെ കുറിച്ചുള്ള തന്റെ ആശയങ്ങൾ പറയുന്നത്. ഫോട്ടോഷൂട്ടുകള്‍ നിസ്സംശയമായും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും എന്നും താരം ഇതിനോട് ചേർത്ത് പറയുകയുണ്ടായി.



ഒരു കലാകാരി എന്നതിന്റെ ഏറ്റവും വലിയ സൗന്ദര്യം എന്നത് സ്വാതന്ത്ര്യമാണ് എന്നും മഞ്ജു ചേച്ചിയുടെ ഫോട്ടോകളും ഇത് തന്നെയാണ് പറയുന്നതെന്ന് തനിക്ക് തോന്നാറുണ്ട് എന്നും താരം പറയുന്നുണ്ട്. ശ്രിന്ദയുടെ ഫോട്ടോഷൂട്ടുകളും തനിക്ക് ഇഷ്ടമാണ്. അവള്‍ വളരെ ആര്‍ട്ടിസ്റ്റിക് ആണ് എന്ന് പറഞ്ഞതിനു ശേഷം സാനിയ ഇയ്യപ്പനെ കുറിച്ചും താരം തന്നെ അഭിപ്രായം വ്യക്തമാക്കി.



നിങ്ങളുടെ ശരീരം തുറന്ന് കാണിക്കുന്നത് തന്നെ ഒരു കലയാണ്. ഞങ്ങള്‍ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്നത് അവസരം കിട്ടാനല്ല എന്ന് സാനിയ ഇയ്യപ്പന്‍ ഈയടുത്ത് പറഞ്ഞത് തനിക്ക് ഇഷ്ടമായി എന്നാണ് താരം പറയുന്നത്. ഫോട്ടോ ഷൂട്ടുകള്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. സ്ലീവ് ലെസ് വസ്ത്രം ധരിക്കുന്നതില്‍ പോലും ആശങ്കയുണ്ടായിരുന്ന വ്യക്തിയായിരുന്നു താന്‍ എന്നും പിന്നീട് അത് പതിയെ മറികടന്നു എന്നും താരം പറഞ്ഞു.



ഓരോ ഫോട്ടോഷൂട്ടിലൂടേയും ഒരു ബെഞ്ച് മാര്‍ക്ക് മറി കടക്കുകയാണെന്നാണ് കരുതുന്നത് എന്നും ഫോട്ടോഷൂട്ടുകളുടെ അനന്തര ഫലം കാണാന്‍ ഒരുപാട് ഇഷ്ടമാണ് എന്നും അത് ഒരുപാട് സന്തോഷം തരുന്നു എന്നും താരം പറയുന്നുണ്ട്. എന്ത് ധരിക്കണമെന്നോ ഫോട്ടോഷൂട്ട് എങ്ങനെയായിരിക്കണം എന്നോ തീരുമാനിക്കുന്നത് കാഴ്ചക്കാരല്ല എന്നും അതെല്ലാം നിങ്ങളുടെ ഇഷ്ടമാണ് എന്നും മറ്റുള്ളവര്‍ക്ക് അതിലൊന്നുമില്ല എന്നുമാണ് താരത്തിന് അഭിപ്രായം.





