‘യോഗ സെഷനില്ലാത്ത പ്രഭാതങ്ങൾ അപൂർണ്ണം… നടി അമല പോൾ.. – വീഡിയോ പങ്കുവച്ച് താരം…

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട അടിയാണ് അമലാപോൾ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ തന്റെതായ സ്ഥാനമുറപ്പിക്കാൻ തരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന താരം പിന്നീട് തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു.

നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുകയാണ്. സൗത്ത് ഇന്ത്യയിലെ ഏറ്റവും ബോൾഡ് നടിമാരിലൊരാളാണ് താരം. 2009 മുതൽ താരം അഭിനയ ലോകത്ത് സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്തു പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു. മൈന എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സർക്കാരിന്റെ അവാർഡ് താരം നേടി. അതുപോലെ താരം മോഡൽ രംഗത്തും തിളങ്ങി നിൽക്കുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്.

തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കാർ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്ന നടിമാരിലൊരാളാണ് താരം. ഇൻസ്റ്റാഗ്രാമിൽ മാത്രം നാലു മില്യൻ ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടാണ് താരം പങ്കുവെക്കുന്നത് എല്ലാം വളരെ പെട്ടെന്ന് വൈറലാകുന്നത്.

താരം കഴിഞ്ഞദിവസം പങ്കുവെച്ച യോഗ ഫോട്ടോകളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങളിൽ തരംഗം സൂക്ഷിച്ചിരിക്കുന്നത്. ഒരു എനർജി ഡ്രിങ്കിന്റെ പരസ്യത്തിന്റെ ഭാഗമായാണ് താരം യോഗ ചെയ്യുന്ന വീഡിയോ കഴിഞ്ഞ ദിവസം പങ്കുവച്ചത്. താരം വീഡിയോ പങ്കുവെച്ച് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ട്രെൻഡിങ് ലിസ്റ്റിൽ ആ വീഡിയോ ഉണ്ടായിരുന്നു.

മോൺസ്റ്റർ എന്ന എനർജി ഡ്രിങ്കിന് വേണ്ടിയാണ് അമല പോൾ ഈ പരസ്യത്തിൽ യോഗ ചെയ്യുന്നത്. “ആകർഷണീയമായ യോഗ സെഷൻ ഇല്ലാതെ പ്രഭാതങ്ങൾ അപൂർണ്ണമാണ്, അതുപോലെ തന്നെ ഒരു തണുത്ത മോൺസ്റ്റർ കാനും..” എന്ന ക്യാപ്ഷനോടെയാണ് അമല പോൾ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്തിരിക്കുന്നത്.

Amala
Amala
Amala
Amala
Amala
Amala
Amala
Amala
Amala