
സിനിമാ മേഖലയിൽ വന്ന് ഒരുപാട് വർഷം കഴിഞ്ഞാലും ആദ്യം അഭിനയിച്ച സിനിമയിലെ അഭിനയ മികവ് കൊണ്ട് അറിയപ്പെടുന്ന ചില അഭിനേതാക്കൾ ഉണ്ടാകാറുണ്ട്. ആദ്യ സിനിമയാണെങ്കിലും അതിൽ പ്രകടിപ്പിച്ച മികവും ആത്മാർത്ഥതയും എല്ലാമാണ് ഇതിന് കാരണം.
അങ്ങനെയാണ് പ്രേക്ഷകരെ കയ്യിലെടുക്കുന്നതും അവരുടെ മനസ്സിൽ സ്ഥിര സാന്നിധ്യം ആകുന്നതും. അത്തരത്തിൽ ഒരാളാണ് അനാർക്കലി മരിക്കാർ.



വിദ്യാർത്ഥികൾക്കിടയിലെ സുന്ദര നിമിഷങ്ങളുടെ കഥപറഞ്ഞ ആനന്ദം എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ആദ്യം അഭിനയിച്ച ആനന്ദം എന്ന ഒരൊറ്റ സിനിമ കൊണ്ട് താരം നേടിയത് ലക്ഷക്കണക്കിന് ആരാധകരെയാണ്. ചുരുക്കം ചില കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറാനും താരത്തിന് കഴിഞ്ഞു. 2016 ലാണ് ആനന്ദം പുറത്തിറങ്ങിയത്. മികച്ച പ്രകടനം ആനന്ദത്തിൽ താരം കാഴ്ചവെച്ചു.



ഈ സിനിമയിൽ ദർശന എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. വളരെ മികച്ച പ്രേക്ഷക പ്രീതിയും പിന്തുണയും ആരാധക സപ്പോർട്ടും സോഷ്യൽ മീഡിയ പിന്തുണയും എല്ലാം താരത്തിന് നേടിക്കൊടുത്തത് ദർശന എന്ന ഈ ആനന്ദം എന്ന സിനിമയിലെ കഥാപാത്രമാണ് എന്ന് പറയാം. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച വിമാനം ആയിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം.



അതിനുശേഷം അമലയിലും താരം അഭിനയിച്ചു. ചിത്രത്തിൽ താരത്തിന്റെ വേഷം പ്രാധാന്യമുള്ള കാരണത്താൽ തന്നെ മികച്ച പ്രതികരണങ്ങൾ നേടുകയും ചെയ്തു. ചെയ്ത വേഷങ്ങളിൽ എല്ലാം നല്ല കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചു. 2018 ൽ പുറത്തിറങ്ങിയ മന്ദാരം എന്ന സിനിമയിലെ ദേവിക എന്ന കഥാപാത്രവും വളരെയധികം ശ്രദ്ധേയമായിരുന്നു.



2019 മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രമാണ് ഉയരേ അതിൽ ടോവിനോ തോമസ്, ആസിഫ് അലി, പാർവതി തിരുവോത്ത് എന്നിവരോടൊപ്പം മികച്ച അഭിനയം തന്നെയാണ് താരവും കാഴ്ചവച്ചത്. അഭിനയ രംഗത്ത് മാത്രമല്ല പഠന മേഖലയിലും താരം തിളങ്ങി മുന്നേറുകയാണ്. മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയത് തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജിൽ നിന്നാണ്.



താരത്തിന്റെ കുടുംബം സിനിമ മേഖലയോട് അടുത്തു നിൽക്കുന്ന കുടുംബമാണ്. താരത്തിന്റെ അച്ഛൻ ഫോട്ടോഗ്രാഫറാണ്. ജേഷ്ഠ സഹോദരി മലയാള ചലച്ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. സമൂഹത്തിൽ നടക്കുന്ന കാര്യങ്ങൾക്ക് തന്റെതായ അഭിപ്രായം തുറന്നു പറയുന്നതിൽ ഒരു മടിയും കാണിക്കാത്ത താരമാണ് അനാർക്കലി മരിക്കാർ. അതുകൊണ്ടുതന്നെ ഒരുപാട് ആരാധകരെയും അതിനൊപ്പം വിമർശകരെയും താരം നേടിയിട്ടുണ്ട്.



ഇപ്പോൾ പ്രേക്ഷകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത് താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ആണ്. സ്റ്റൈലിഷ് ആൻഡ് ഗ്ലാമറസ് ലുക്കിലാണ് താരം ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നത്. സ്റ്റൈലിഷ് ഡ്രസ്സ് ആണ് താരം ധരിച്ചിട്ടുള്ളത്. മികച്ച പ്രതികരണം നേടിയാണ് താരം അപ്ലോഡ് ചെയ്ത ഫോട്ടോകൾ മുന്നോട്ടു പോകുന്നത്. ആരാധകർ ചിത്രം വളരെ പെട്ടെന്നാണ് ഏറ്റെടുത്തത്.










