ദിവസങ്ങൾക്കുമുമ്പ് സമൂഹമാധ്യമങ്ങളിൽ ഒന്നടങ്കം കോളിളക്കം സൃഷ്ടിച്ച വാർത്തയായിരുന്നു നാഗചൈതന്യയും സാമന്തയും വിവാഹ മോചിതരായത്. രണ്ടുപേർക്കും ഒരുപാട് ആരാധകർ സിനിമ മേഖലയിലും അല്ലാതെയും ഉണ്ടായതു കൊണ്ട് തന്നെ വലിയ ആഘാതമാണ് ആരാധകർക്കിടയിൽ ഈ വാർത്ത സൃഷ്ടിച്ചത്.
ഒരുപാട് പേർക്ക് ഈ വാർത്തയോട് പ്രതികരിച്ചു രംഗത്ത് വന്നിരുന്നു. ഒരുപാട് വ്യാജ കാരണങ്ങളും മറ്റും ഇതിനോട് ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഉയർന്നു വരികയും ചെയ്തു. സാമന്ത തന്റെ പേരിൽ നിന്ന് അക്കിനേനി എന്ന നാഗ ചൈതന്യയുടെ കുടുംബ പേര് നീക്കം ചെയ്തതിൽ പിന്നെ പ്രേക്ഷകർക്ക് ഒരു ഇരിക്കപ്പൊറുതി കിട്ടാത്ത അവസ്ഥയായിരുന്നു.
പിന്നീട് നാഗചൈതന്യയും സാമന്തയും സോഷ്യൽ മീഡിയയിലൂടെ നേരിട്ട് വിവാഹമോചന വാർത്ത സ്ഥിരീകരിച്ചതോടെയാണ് വ്യാജവാർത്തകൾക്കും അഭ്യൂഹങ്ങൾക്കും ഒരു അറുതി വന്നത് എന്ന് തന്നെ പറയാം. പിന്നീടങ്ങോട്ട് കാരണങ്ങൾ കണ്ടെത്താനുള്ള പരക്കം പാച്ചിലുകളായി. എന്നാൽ ഇപ്പോൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ വാർത്തകളാണ് പ്രചരിക്കുന്നത്.
നാഗചൈതന്യയും അനുഷ്കഷെട്ടിയും തമ്മിൽ വിവാഹ നിശ്ചയം കഴിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഈ വാർത്തയോട് നാഗാർജുന പ്രതികരിച്ചത് വലിയ ചർച്ചയായിരിക്കുകയാണ്. സാമന്തയ്‌ക്കൊപ്പമുള്ള വിവാഹ മോചനത്തിന് ശേഷം നാഗചൈതന്യയുടെ വിവാഹത്തെ കുറിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഇതിനുമുമ്പും പ്രചരിച്ചിരുന്നു.
രസകരമായാണ് ഈ വിഷയത്തെ കുറിച്ച് പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ നാഗാര്‍ജ്ജുന പ്രതികരിച്ചത്. നാഗചൈതന്യ ആ സമയം ഒരു സിനിമയുടെ ഷൂട്ടുമായി ബന്ധപ്പെട്ട് സ്വിറ്റ്സര്‍ലന്‍ഡിലായിരുന്നു എന്നും പുലര്‍ച്ചെ താന്‍ മകനെ വിളിച്ച് ‘ഇന്നലെ രാത്രി നീയും അനുഷ്‌കയുമാള്ള വിവാഹനിശ്ചയം എന്നോട് പോലും പറയാതെ നടത്തിയത് കഷ്ടമായിപ്പോയി’ എന്ന് പറഞ്ഞു എന്നുമാണ് നാഗാർജുന പറയുന്നത്.
ഇതുകേട്ട് നാഗചൈതന്യ നിര്‍ത്താതെ ചിരിക്കുകയായിരുന്നു എന്നും നാഗാര്‍ജ്ജുന പറഞ്ഞു. ഇക്കാര്യം അനുഷ്‌കയോടും പറഞ്ഞിരുന്നുവെന്നും അവര്‍ക്കും ചിരിയടക്കാനായില്ലെന്നുമാണ് അഭിമുഖത്തില്‍ അന്ന് നാഗാര്‍ജ്ജുന പറഞ്ഞത്. നാഗാര്‍ജ്ജുനയുടെ നായികയായി നിരവധി സിനിമകളില്‍ അനുഷ്‌ക ഷെട്ടി അഭിനയിച്ചിട്ടുണ്ട്.
സൂപ്പര്‍, ഡോണ്‍, രാഗദ, താണ്ഡവം, ഓം നമോ വെങ്കിടേശായ, കേടി, കിംഗ്, കേടി, സോഗ്ഗഡേ ചിന്നി നയന, ഊപ്പിരി തുടങ്ങിയ സിനിമകളില്‍ നാഗാര്‍ജ്ജുനയ്‌ക്കൊപ്പം അനുഷ്‌ക വേഷമിട്ടിട്ടുണ്ട്. എന്തായാലും ഇനിയും ഇത്തരത്തിലുള്ള വ്യാജവാർത്തകൾ ഈ വിഷയത്തിൽ പ്രതീക്ഷിക്കാവുന്നതാണ് എന്ന് ആണ് സംസാരത്തിന്റെ ഉള്ളടക്കം..