സിനിമ മേഖലയിലും സീരിയൽ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ചു മുന്നേറുന്ന താരമാണ് ദിവ്യ പ്രഭ. താരം പ്രകടിപ്പിച്ച മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ താരത്തിന് കഴിഞ്ഞു. ലോക് പാൽ എന്നാ സിനിമയിലൂടെ ആണ് താരം അഭിനയം ആരംഭിച്ചത്. പിന്നീട് അഭിനയിച്ച ഓരോ സിനിമകളിലും താരത്തിന്റെ അഭിനയം മികച്ചതായിരുന്നു.
പിന്നീട് മുംബെെ പോലീസ്, നടന്‍, ഇതിഹാസ, വേട്ട തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ടേക്ക് ഓഫിലേയും തമാശയിലേയുമെല്ലാം കിടിലൻ പ്രകടനങ്ങളിലൂടെ താരത്തിന് ആരാധകരുടെ കെെയ്യടി നേടാനായി. ടേക്ക് ഓഫിന് ശേഷം ദിവ്യയ്ക്ക് കെെയ്യടി നേടിക്കൊടുത്ത ചിത്രമായിരുന്നു തമാശ. ചിത്രത്തില്‍ അധ്യാപികയായിട്ടായിരുന്നു ദിവ്യ എത്തിയത്.
തമാശയിലെ മൂന്ന് നായികമാരിലൊരാളായിരുന്നു താരം. പിന്നീട് പുറത്തു വന്ന പ്രതി പൂവന്‍കോഴി, മാലിക്ക് എന്നെ സിനിമകളിലും താരം മികച്ച അഭിനയം കാഴ്ചവെച്ചു. താരം ചെയ്ത ചെറുതും വലുതുമായ വേഷങ്ങളെല്ലാം പ്രേക്ഷകർ ഏറ്റെടുത്തത് അവതരണ മികവ് കൊണ്ട് തന്നെയാണ്.
സിനിമകൾക്കൊപ്പം സീരിയലിലും താരം അഭിനയിച്ചിട്ടുണ്ട്. മൂന്ന് സീരിയലുകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇതില്‍ ഫ്ളവേഴ്സ് ചാനലിലെ ഈശ്വരന്‍ സാക്ഷിയായി എന്ന സീരിയലിലെ പ്രകടനത്തിന് 2015 മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡും നേടിയിരുന്നു. സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം നിരവധി ആരാധകരുള്ള താരം തന്റെ ഇഷ്ട ഫോട്ടോകളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. എല്ലാം വളരെ പെട്ടന്ന് വൈറലാകുന്നതാണ് പതിവ്. പൊതുവെ നാടന്‍ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും വളരെ സുന്ദരിയാണ് എന്നാണ് ആരാധകർ അഭിപ്രായപ്പെടാറുള്ളത്.
താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകളാണ്. താരത്തിന്റെതായി പുറത്തു വന്ന പുതിയ ഫോട്ടോകൾ വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരഗം സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. വളരെ സുന്ദരിയായിട്ടുണ്ട് എന്നാണ് മിക്ക ആരാധകരും കമന്റ് രേഖപ്പെടുത്തിയിരിക്കുന്നത്.