മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മംമ്താ മോഹൻദാസ്. തന്റെ സൗന്ദര്യം കൊണ്ടും അഭിനയമികവു കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മറ്റുള്ളവർക്ക് ഒരു ഇൻസ്പിറേഷൻ നൽകുന്ന ജീവിതമാണ് മമ്ത യുടേത്. ഒരുപാട് പ്രതിസന്ധികൾ ജീവിതത്തിൽ കടന്നുവന്നങ്കിലും അതിനെയൊക്കെ തരണം ചെയ്ത് ഇന്നും നിറപുഞ്ചിരിയോടെ ജീവിതം മുന്നോട്ടു നയിക്കുകയാണ് താരം.
നടി മോഡൽ പ്രൊഡ്യൂസർ പ്ലേബാക്ക് സിംഗർ എന്നിങ്ങനെ പല മേഖലകളിലും കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മലയാള സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം മലയാളം കൂടാതെ തമിഴ് കന്നട തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ തിളഞ്ഞു നിൽക്കുന്ന താരം പ്ലേബാക്ക് സിംഗർ എന്ന നിലയിലും ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
സിനിമയിൽ സജീവമായതുപോലെ തന്നെ താരം സോഷ്യൽമീഡിയയിലും സജീവസാന്നിധ്യം ആണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിലും താരം പങ്കെടുത്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 17 ലക്ഷം ആരാധകരാണുള്ളത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും വൈറലാവുകയാണ്.
ഇപ്പോൾ താരം പങ്കുവെച്ച പുത്തൻ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. ബുർജ് ഖലീഫയുടെ മുകളിൽ നിന്ന് സ്റ്റൈലിഷായി താരം ഫോട്ടോക്ക് പോസ് ചെയ്യുന്ന പോസ്റ്റ് ആണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. താരത്തിന്റെ ബോർഡ് വേഷത്തിലുള്ള കിടിലൻ ഫോട്ടോ ആരാധകർ ഏറ്റെടുത്തിരിക്കുന്നു. ആഷിക് തഹിർ എന്നയാളാണ് താരത്തിന്റെ സുന്ദര ഫോട്ടോകൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത്.
2005 ൽ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം ഏകദേശം 50 ഓളം സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. 2005 ൽ പുറത്തിറങ്ങിയ മയൂഖം എന്ന മലയാള സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. തൊട്ടടുത്തവർഷം സിവപ്പതികാരം എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ട് താരം തമിഴിൽ അരങ്ങേറ്റം കുറിച്ചു. തൊട്ടടുത്തവർഷം ജൂനിയർ എൻടിആർ നായകനായി പുറത്തിറങ്ങിയ എമഡോക എന്ന സിനിമയിലൂടെ താരം തെലുങ്കിലും അരങ്ങേറി.
അഭിനയജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്. 2010 ൽ ജയറാം നായകനായി പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന അവാർഡ് തരത്തിന് ലഭിച്ചിട്ടുണ്ട്. 2006 ൽ ബെസ്റ്റ് ഫീമെയിൽ പ്ലേബാക്ക് സിംഗർ ഇൻ തെലുങ്കു അവാർഡ് ജേതാവും കൂടിയാണ് താരം. കൂടാതെ ഒട്ടനവധി മറ്റു പല അവാർഡുകൾ തരത്തിന് ലഭിച്ചിട്ടുണ്ട്.