
കാണുന്നത് കേൾക്കുന്നതിനേക്കാൾ കൂടുതൽ തങ്ങി നിൽക്കും. അതുകൊണ്ടാണ് പരസ്യ ചിത്രങ്ങൾ വിജയിക്കുന്നത്. ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന് തുടങ്ങുന്ന പരസ്യം കാണാത്തവരായി ആരുമുണ്ടാവില്ല. ഏതൊരു സിനിമ തുടങ്ങുന്നതിനു മുമ്പ് സിനിമാപ്രേമികൾ ആദ്യം കാണുന്നത് ഈ പരസ്യം ആയിരിക്കും.അത് കൊണ്ട് തന്നെയാണ് അതിലെ വാക്കുകൾ പോലും ആരും മറക്കാത്തത്.


പുകവലിക്കെതിരെ സോഷ്യൽ അവയർനെസ് ഉണ്ടാക്കാൻ ഈ പരസ്യം വഹിച്ച പങ്ക് ധാരാളമാണ്.
പുകവലിയുടെ ആഘാതം എത്രത്തോളമുണ്ടെന്ന് ഈ പരസ്യത്തിലൂടെ സമൂഹത്തെ കാണിക്കാനും അതിലൂടെ പുകവലി തടയാനും ആണ് ഇതിന്റെ പിന്നണി പ്രവർത്തകർ ആഗ്രഹിച്ചത്. ഒരുപാട് പേരിലേക്ക് ഈ ആശയം എത്തിക്കാൻ അവർക്ക് സാധിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.

പരസ്യത്തിന്റെ ആശയം സുപരിചിതം ആയതു പോലെ തന്നെ അതിൽ അഭിനയിച്ചവരെയും പ്രേക്ഷകർക്ക് സുപരിചിതമായിരിക്കുന്നു. പരസ്യത്തിലെ കൊച്ചു കുട്ടിയായി അഭിനയിച്ച സിമ്രാൻ നാട്ടെകാർ ഇപ്പോൾ പഴയ കൊച്ചുകുട്ടി ഒന്നുമല്ല. താരത്തിന്റെ വളർച്ച പ്രേക്ഷകർക്ക് ഇടയിലൂടെ തന്നെയായിരുന്നു. കൊച്ചു കുട്ടി വളർന്നു ഇപ്പോൾ ഒരു നായക പരിവേഷത്തിലേക്ക് എത്തിയിരിക്കുകയാണ്.

ഏകദേശം 150 ഓളം പരസ്യങ്ങളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച താരമാണ് സിമ്രാൻ നാട്ടെകാർ. പുകവലി പരസ്യത്തിന് പുറമെ ഒരുപാട് പ്രധാനപ്പെട്ട പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കോംപ്ലെൻ ബോക്സിലെ ഫോട്ടോ താരത്തിന്റെതാണ്. മുംബൈ മെട്രോയുടെ അവാർനസ് പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ട മുഖം താരത്തിന്റെതാണ്.

ഈ 17 വയസ്സിനിടയിൽ ഒരുപാട് സിനിമകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ബന്ധൻ സാത് ജാൻമോ ക’ എന്ന സീരിയലിലൂടെയാണ് താരം ആദ്യമായി അരങ്ങേറുന്നത്. പിന്നീട് ഒരുപാട് സീരിയലുകളിൽ താരം പ്രത്യക്ഷപ്പെട്ടു. “ജാനേ കാഹാൻ സെ ആയി ഹേ” യാണ് താരത്തിന്റെ ആദ്യ സിനിമ. താരമിപ്പോൾ ബോളിവുഡ് സിനിമയിലും ഹിന്ദി സീരിയലുകളിലും സജീവമാണ്.

സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. സോഷ്യൽ മീഡിയയിൽ ധാരാളം ഫോള്ളോവേഴ്സും ഉണ്ട്. തന്റെ മികച്ച അഭിനയം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോകൾ കണ്ടു അത്ഭുത പെട്ടിരിക്കുകയാണ് ആരാധകലോകം. പരസ്യത്തിൽ അഭിനയിച്ച ആ കൊച്ചു കുട്ടി തന്നെയാണല്ലോ ഇത്? എന്ന ചോദ്യമാണ് എല്ലാവരും ഉന്നയിക്കുന്നത്.










