ചുരുക്കം ചില സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട് കൊണ്ട് മലയാളി സിനിമാപ്രേമികളുടെ ഹൃദയത്തിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ താരമാണ് അനാർക്കലി മരയ്ക്കാർ. അഭിനയിച്ച സിനിമകളിൽ ഒക്കെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകഹൃദയത്തെ കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.
നടി എന്ന നിലയിലും മോഡല് നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അനാർക്കലി. 2016 ലാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് നല്ല സിനിമകളിൽ വേഷമിടാൻ താരത്തിനു സാധിച്ചു. അഞ്ചു സിനിമകളിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ 4 സിനിമകൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ വളർന്നുവരുന്ന നടിമാരിലൊരാളാണ് താരം.
സോഷ്യൽമീഡിയയിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. പല മോഡൽ ഫോട്ടോഷൂട്ട് കളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കും. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് കൂടുതലും താരം ഈയടുത്തായി പങ്കുവെക്കുന്നത്.
സിനിമയ്ക്ക് പുറമേ പല അഭിമുഖങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തന്റെ അഭിപ്രായത്തിലും നിലപാടുകളിലും ഉറച്ചുനിൽക്കുന്ന അപൂർവം ചില മലയാള നടിമാരിൽ ഒരാളാണ് താരം. അഭിപ്രായങ്ങളും നിലപാടുകളും ഏത് വേദിയിലും ആരുടെ മുമ്പിലും തുറന്നു പറയുന്നു ചുരുക്കം ചില നടിമാരിൽ ഒരാളായി താരത്തെ പരിഗണിക്കാവുന്നതാണ്. ബോൾഡ് ആറ്റിറ്റ്യൂഡ് ആണ് താരത്തിന്റെ മറ്റൊരു പ്രത്യേകത.
ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അഭിമുഖത്തിൽ താരത്തോട് അവതാരക ചോദിക്കുന്ന ചോദ്യവും അതിനു താരം നൽകിയ മറുപടിയും ആണ് വൈറൽ ആയിട്ടുള്ളത്. അവതാരക താരത്തോട് അ ഡ ൽട്ട് മൂവീസ് നോക്കുന്നുണ്ടോ എന്ന ചോദ്യമാണ് ഉന്നയിച്ചത്. അതിന് താരം നൽകിയ മറുപടി ചെറുപ്പത്തിൽ നോക്കുന്നുണ്ടായിരുന്നു. അത് കാണുന്നതിൽ തെറ്റുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. എന്നാണ് താരം മറുപടി നൽകിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നു.
2016 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ക്യാമ്പസ് സിനിമയായ ആനന്ദം ലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. തൊട്ടടുത്തവർഷം പൃഥ്വിരാജ് ദുർഗ്ഗാ കൃഷ്ണ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ വിമാനം എന്ന സിനിമയിൽ മികച്ച വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചു. ഉയരെ എന്ന സിനിമയിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു.