ആദ്യമായി കള്ള് കുടിച്ചത് അച്ഛന്റെ കൂടെയാണ് 👉 രജിഷ പറയുന്നു… വീഡിയോ കാണാം..

നിലവിൽ തിയേറ്ററുകളിൽ വളരെ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന സൂപ്പർഹിറ്റ് മലയാള സിനിമയാണ് ‘എല്ലാം ശരിയാകും’. ജിനു ജേക്കബ് സംവിധാനം ചെയ്ത ആസിഫ് അലി രജിഷ വിജയൻ സിദ്ദിഖ് തുടങ്ങിയവർ പ്രധാന വേഷത്തിൽ പുറത്തിറങ്ങിയ സിനിമയെ മലയാളികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. രാഷ്ട്രീയമാണ് സിനിമയിലെ പ്രധാന കഥാതന്തു. ഈ മാസം നവംബർ 19 ആം തീയതി ആണ് സിനിമ തിയേറ്ററുകളിലെത്തിയത്.

ആസിഫ് അലി രജീഷ വിജയൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ രണ്ടാമത്തെ സിനിമയാണ് എല്ലാം ശരിയാകും. ഇതിനുമുമ്പ് 2016 ൽ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂടെ ഇവർ രണ്ടുപേരും ഒരുമിച്ചിരുന്നു. അത് രജിഷ വിജയൻ എന്ന നടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റ സിനിമ കൂടിയായിരുന്നു. രണ്ടുപേരുടെയും കോമ്പിനേഷൻ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്.

എല്ലാം ശരിയാകും എന്ന സിനിമയുടെ വിശേഷങ്ങളുമായി ഇപ്പോൾ രണ്ടുപേരും ഒരു ഇന്റർവ്യൂ വിൽ വന്നിരിക്കുകയാണ്. അതിൽ അവതാരക ഒരുപാട് ചോദ്യങ്ങൾ സിനിമയുമായി ബന്ധപ്പെട്ട ചോദിക്കുകയുണ്ടായി. ഒരുമിച്ച് അഭിനയിച്ച രണ്ടു സിനിമകളെക്കുറിച്ചും അവതാരക ചോദിക്കുന്നുണ്ട്. സിനിമാ സെറ്റിൽ ഉണ്ടായ വിശേഷങ്ങളാണ് ഇരുവരും പങ്കുവെച്ചത്.

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ ആസിഫ് അലിയുടെ കവിളത്തു അടിക്കുന്ന രജിഷ വിജയന്റെ ഒരു സീനുണ്ട്. ആ സീൻ യഥാർത്ഥത്തിൽ കവിളത്ത് അടിക്കുക തന്നെയായിരുന്നു ചെയ്തത് എന്ന രജിഷ വിജയൻ അവതാരകയോട് പറയുന്നുണ്ട്. രണ്ടു പ്രാവശ്യമാണ് കവിളത്തു അടിക്കുന്ന എടുക്കുന്ന സീൻ ഷൂട്ട് ചെയ്തത് എന്നും താരം പറയുന്നുണ്ട്.

എന്നാൽ എല്ലാം ശരിയാകും എന്ന സിനിമയിൽ ആസിഫ് അലി രജീഷ വിജയനെ ചവിട്ടുന്ന രംഗമുണ്ട്. തന്നെ ചവിട്ടാൻ വേണ്ടിമാത്രം ആസിഫ് അലി രണ്ടുപ്രാവശ്യം ഷൂട്ട് ചെയ്യിപ്പിച്ചു എന്ന് രജിഷ വിജയൻ വളരെ തമാശയോടെ അവതാരികയോടെ ചിരിച്ചുകൊണ്ട് പറയുന്നുണ്ട്. ആദ്യസിനിമയിലെ പകരം ആയിരിക്കും ചെയ്തതെന്ന് തമാശരൂപത്തിൽ പറയുകയും ചെയ്തു.

കൂടാതെ മറ്റു പല വിശേഷങ്ങൾ അവതാരക രജിഷ വിജയനോട്‌ ചോദിക്കുകയുണ്ടായി. അതിലൊന്നായിരുന്നു കള്ളുകുടിയെ കുറിച്ച് ചോദിച്ചത്. താൻ ആദ്യമായി കള്ളുകുടിച്ചത് അച്ഛനോടൊപ്പം ആണെന്ന് രജിഷ വിജയൻ തുറന്നു പറയുകയുണ്ടായി. ഇത് പിന്നീട് സോഷ്യൽമീഡിയ എസ്‌ക്ലൂസീവ് വാർത്തയാകും എന്ന് ആസിഫ് അലി രജിഷയോട് പറയുന്നുണ്ട്. ഞാൻ ഇക്കാര്യം മുമ്പ് പല പ്രാവശ്യം വെളിപ്പെടുത്തിയ ഒന്നാണെന്ന് താരം പറയുകയും ചെയ്തു.

Rajisha
Rajisha
Rajisha
Rajisha
Rajisha