സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിലാണെന്ന് പലരും അറിയപ്പെടുന്നത്. സിനിമ-സീരിയൽ മേഖലയിൽ നിലനിൽക്കുന്ന പല പ്രമുഖ നടിമാർക്ക് പോലും എത്തിപ്പെടാൻ പറ്റാത്ത ആരാധക പിന്തുണയാണ് ഇവർക്ക് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്. സോഷ്യൽ മീഡിയയിലെ വ്യത്യസ്തമായ ആപ്ലിക്കേഷനുകളിൽ തിളങ്ങി നിൽക്കുകയാണ് ഇവർ.
ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ സംഭാവന ചെയ്ത ആപ്ലിക്കേഷൻ എന്ന ബഹുമതി ടിക് ടോകിന്നു ആയിരിക്കാം. വെറൈറ്റി വീഡിയോകൾ ചെയ്തു കൊണ്ട് ടിക് ടോക്ക് എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് കലാകാരന്മാർ ഉണ്ട്. നമ്മുടെ മലയാളത്തിലും ഇത്തരത്തിലുള്ള ഒരുപാട് ടിക് ടോക് താരങ്ങൾ ഉണ്ടായിരുന്നു.
പിന്നീട് ടിക് ടോക് ഇന്ത്യയിൽ നിരോധിച്ചതോടെ പലരും സോഷ്യൽ മീഡിയയിലെ മറ്റു പല ആപ്ലിക്കേഷനുകളിൽ സജീവമായി നിലകൊണ്ടു. പ്രത്യേകിച്ചും യൂട്യൂബ് ഇൻസ്റ്റാഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളിൽ. ഇപ്പോൾ അധികപേരും ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ചെയ്യുന്ന തിരക്കിലാണ്. മില്യൻ കണക്കിന് വ്യൂസ് വരെ ലഭിക്കുന്ന സോഷ്യൽ മീഡിയ സെലിബ്രിറ്റികളുടെ ഇൻസ്റ്റാഗ്രാമിൽ റീൽസ് വീഡിയോ നമുക്ക് കാണാൻ സാധിക്കുംറീൽസ്.
ഇത്തരത്തിൽ സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരങ്ങളാണ് ചിങ്കി മിങ്കി . ഒരുപക്ഷേ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകർ ഫോളോ ചെയ്യുന്ന ഉരട്ട സഹോദരികൾ ഇവർ ആയിരിക്കാനാണ് സാധ്യത. ഇവരുടെ സ്ക്രീൻ പ്രെസെൻസും സ്റ്റൈലിസ്റ്റ് ആറ്റിറ്റ്യൂഡ് മോഡലിംഗും ഒക്കെ സോഷ്യൽ മീഡിയയിലെ വലിയ ചർച്ചാവിഷയമാണ്.
ഇവരുടെ ലിപ് സിംഗിംഗ് വീഡിയോസ് ആണ് സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലായിപ്രചരിക്കുന്നത്. എന്ത് കാര്യവും ഒരുമിച്ച് തനിമയോടെ ചെയ്യുന്ന ഇവരുടെ കഴിവ് അപാരമാണ്. ലിപ്പ് മൂവ്മെന്റ് ടൈമിംഗ് വരെ കൃത്യമായി മുന്നോട്ടുകൊണ്ടുപോകുന്ന അത്ഭുതകരമായ കാഴ്ചയാണ് സ്റ്റേജ് പ്രോഗ്രാമുകളിലും നമുക്ക് കാണാൻ സാധിക്കുന്നത്. ഒരേപോലെ ഡ്രസ് ധരിച്ച് ഒരു പോലെ സംസാരിക്കുന്ന ഇവരുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ എന്നും വൈറൽ ആണ്.
ടിക് ടോക്കിലൂടെ ആണ് ഇവർ ഇത്രയധികം പ്രശസ്തി നേടിയത്. ഇവരുടെ യഥാർത്ഥ പേര് സുരഭി മെഹ്റ സമൃദ്ധി മെഹ്റ എന്നാണ്. ഒരുപാട് ഫാഷൻ മോഡൽ ഫോട്ടോ ഷൂട്ട്ടിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്. പ്രശസ്ത ഹിന്ദി റിയാലിറ്റി ഷോ ആയ കപ്പിൾ ശർമ ഷോയിലൂടെ ഇവർ കൂടുതൽ ആരാധകരെ നേടിയെടുക്കുകയും ചെയ്തു. കോമഡി രംഗങ്ങൾ സ്റ്റേജിൽ വളരെ മനോഹരമായി അവതരിപ്പിക്കുന്നതിലും ഇവർ മുന്നിട്ട് നിൽക്കുന്നു.