മല്ലു ട്രാവലർ ഈ പേര് മലയാളികൾക്ക് സുപരിചിതമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ യൂട്യൂബ് ഫോളോവേഴ്സ് ഉള്ള ട്രാവൽ ബ്ലോഗറാണ് മല്ലു ട്രാവലർ. തന്റെ ട്രാവൽ അനുഭവങ്ങൾ യൂട്യൂബിലൂടെ ആരാധകർക്ക് അറിയിക്കുകയും ചെയ്യാറുണ്ട്. മാത്രമല്ല സാമൂഹിക പ്രതിബദ്ധതയുള്ള പല വിഷയങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്.
ഇപ്പോൾ ഇദ്ദേഹം എം വി ഡി ക്കെതിരെ പുതിയ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. ദുൽഖർ സൽമാൻ നായകനായി ഏറ്റവും അവസാനം പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമയായ കുറുപ്പിന്റെ പ്രൊമോഷൻ ഒരു കാറിൽ സ്റ്റിക്കർ ഒട്ടിച്ചു നടത്തുന്നതിനെതിരെ വിവാദ പരാമർശവുമായി മുന്നോട്ടു വന്നിരിക്കുകയാണ് മല്ലു ട്രാവലർ. കാരണവർക്ക് അടുപ്പിലും ആകാം എന്ന രൂപത്തിലാണ് ഫേസ്ബുക്ക് കുറിപ്പ് രേഖപ്പെടുത്തിയിട്ടുള്ളത്.
കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ.. “അപ്പനു അടുപ്പിലും ആവാം , ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ?? സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട് , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി, അപ്പൊ ഇതൊ ?? സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച് നാട് മുഴുവൻ കറങ്ങുക. അപ്പൊ എന്താ MVD കേസ് എടുക്കാത്തെ? “
“നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട് 100 % ഇത് നിയമ വിരുദ്ധം ആണു ഇനി ഇത് നിയമപരമായി ചെയ്യാം എന്നാണെങ്കിൽ, അപ്പൊ ഇത് കണ്ട് ആൾക്കാരുടെ ശ്രദ്ധ തിരിഞ്ഞ് ആക്സിഡന്റ് ആവില്ലെ, ആ പേരും പറഞ്ഞല്ലെ സ്റ്റിക്കറിനു ഫൈൻ അടിക്കുന്നത് , അതോ ഫീസ് അടച്ച സ്റ്റിക്കറിംഗ് ശ്രദ്ധ തിരിക്കില്ല എന്നാണൊ , സിനിമ അടിപൊളി, DQ നമ്മുടെ മുത്തും ആണു. പക്ഷെ നിയമം എല്ലാവർക്കും ബാധകം തന്നെ.
MVD കേരള”
“നിയമ പ്രകാരം പ്രൈവറ്റ് വാഹങ്ങളിൽ ഇപ്രകാരം മുൻകൂട്ടി അനുവദം വാങ്ങിയിട്ടൊ ഫീസ് അടച്ചൊ സ്റ്റിക്കർ ചെയ്യാൻ അനുവാദം ഇല്ലാ, എന്നാൽ ടാക്സി വാഹനങ്ങളിൽ അനുവാദം ഉണ്ട്
100 % ഇത് നിയമ വിരുദ്ധം ആണു കുറ്റം പറയുന്നത് സിനിമയെയൊ, നായകനെയൊ അല്ലാ , ഒരൊ തരം ആൾക്കാർക്ക് ഓരൊ നിയമം ഉള്ള നമ്മുടെ നാട്ടിലെ സിസ്റ്റത്തെയാണു. തെറ്റ് കണ്ടാൽ പ്രതികരിക്കുക തന്നെ വേണം”
മല്ലു ട്രാവലറിന്റെ അഭിപ്രായത്തോട് ശരി വെക്കുന്ന രൂപത്തിലുള്ള ഒരുപാട് കമന്റുകൾ കാണാൻ സാധിക്കും. അതേ അവസരത്തിൽ അദ്ദേഹത്തെ വിമർശിച്ചു കൊണ്ട് പലരും രംഗത്ത് വന്നിട്ടുണ്ട്. നിയമം അറിയില്ലെങ്കിൽ അത് പഠിക്കണം അല്ലാണ്ട് തേരാപ്പാര വിമർശിക്കുകയല്ല വേണ്ടത് എന്നാണ് പലരും കമന്റ് ബോക്സിൽ അദ്ദേഹത്തോട് മറുപടി എന്ന രൂപത്തിൽ രേഖപ്പെടുത്തുകയുണ്ടായി.
Leave a Reply