സോഷ്യൽ മീഡിയയിൽ ഏതെങ്കിലുമൊരു നടി ഏതൊക്കെ തരത്തിൽ ഫോട്ടോകൾ പോസ്റ്റ് ചെയ്താലും അതിനെതിരെ സദാചാര കമന്റുകൾമായി ഒരുപാട് ആങ്ങളമാർ രംഗത്തു വരാറുണ്ട്. വസ്ത്രധാരണ യെ പൊതുവായി വിമർശിച്ചുകൊണ്ടാണ് ഇവർ രംഗത്ത് വരാറുള്ളത്. പ്രത്യേകിച്ചും ഹോട്ട് ആൻഡ് ബോർഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോ കൾക്കെതിരെ ആണ് സദാചാരവാദികൾ തെറി കമന്റുകളുമായി രംഗത്ത് വരാറുള്ളത്.
ഇത്തരത്തിൽ പുതുമുഖ നടിമാരുടെ വസ്ത്രധാരണക്കെതിരെ വിമർശനങ്ങൾ ഉയർന്നിരിക്കുകയാണ്. കൈരളി ടിവിയിലെ ലൗഡ് സ്പീക്കർ എന്ന പ്രോഗ്രാമിൽ പ്രശസ്ത സിനിമാ സീരിയൽ താരം സ്നേഹ ശ്രീകുമാർ നടത്തിയ പരാമർശത്തിനെതിരെ സിനിമാലോകത്തിന് ഒരുപാട് പേർ രംഗത്തു വന്നു. വളർന്നു എന്ന് കാണിക്കാൻ വേണ്ടിയിട്ടാണ് ഇന്ന് പലരും ഫോട്ടോഷൂട്ടിൽ കൂടെ പെടാപ്പാട് പെടുന്നത് എന്നായിരുന്നു സ്നേഹ ശ്രീകുമാർ പരിപാടിയിൽ വിമർശിച്ചത്.
ഇതിനെതിരെ ദൃശ്യം എന്ന സിനിമയിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ പ്രത്യേക സ്ഥാനം കണ്ടെത്തിയ എസ്തേർ അനിൽ, ശ്രീന്ത തുടങ്ങിയവർ രംഗത്തുവന്നിരുന്നു. എന്നാൽ താൻ ആരെയും പ്രത്യക്ഷമായി വിമർശിച്ചിട്ടില്ല എന്നും, ഫോട്ടോഷൂട്ട് വളരെയധികം ഇഷ്ടപ്പെടുന്ന വ്യക്തി ആണ് ഞാൻ എന്നും തുറന്നു പറഞ്ഞു കൊണ്ട് വീണ്ടും മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിനിമ താരം. ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ താരം അത് പറയുകയും ചെയ്തു. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ.
സ്നേഹ ശ്രീകുമാർ എന്ന ഞാൻ ഒരു അഭിമുഖത്തിലോ വേദിയിലോ ആരെയും വ്യക്തിപരമായി അധിക്ഷേപിച്ചിട്ടില്ല.കുറച്ചു ദിവസങ്ങൾ ആയി ലൗഡ്സ്പീക്കർ പ്രോഗ്രാമും ആയി ബന്ധപ്പെട്ടു വിമർശനങ്ങൾ ഉയർന്നുവരികയാണ്. ആ പ്രോഗ്രാമിൽ സുശീല, തങ്കു എന്നീ കഥാപാത്രങ്ങളെ യാണ് ഞാനും രശ്മിയും അവതരിപ്പിക്കുന്നത്.സുശീല ഒരിക്കലും ഞാൻ എന്ന വ്യക്തി യല്ല,ഞങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ അല്ല ആ കഥാപത്രങ്ങൾ പറയുന്നത്. ഏതെങ്കിലും ഒരു താരം ഫോട്ടോഷൂട്ട് ചെയ്താൽ അതിനടിയിൽവന്നു മോശം കമന്റ്‌ഇടുകയും, ചീത്തവിളിക്കുകയും ചെയ്‌യുന്ന കുറെആളുകൾ ഉണ്ടല്ലോ,അവരുടെ പ്രതിനിധികൾ ആണ് സുശീലയും തങ്കുവും. അസൂയയും കുശുമ്പും ഒക്കെയുള്ള 2കഥാപാത്രങ്ങൾ.
അവർ ഈ സ്വഭാവത്തോടെ സംസാരിക്കുമ്പോഴും അതിലെ മറ്റു കഥാപാത്രങ്ങളോ,ജമാലുവോ അങ്ങിനെയല്ല വേണ്ടത് എന്ന് തിരുത്താറുണ്ട്, അത്തരം ആളുകളെ തിരുത്തുകയെന്നത് തന്നെയാണ് ഉദ്ദേശവും. എസ്തർ, സൃന്ദ തുടങ്ങിയവരുടെ ഫോട്ടോഷൂട്ടിനെ അസൂയയോടെ വിമർശിച്ചു അവർ പറയുമ്പോൾ ആ സ്റ്റോറിയുടെ അവസാനം 7min സമയമെടുത്തു ജമാലു പറയുന്നത് ഓരോരുത്തർക്കും ഇഷ്ട്ടമുള്ള വസ്ത്രം ധരിച്ചു ഫോട്ടോഎടുക്കാനും, സോഷ്യൽമീഡിയയിൽ ഇടാനുമുള്ള അവകാശം ഉണ്ടെന്നും, ഫോട്ടോഷൂട്ടുകൾ താരങ്ങളുടെ പ്രൊഫഷന്റെ ഭാഗമാണെന്നും ആണ്. പ്രോഗ്രാം മുഴുവൻആയി കണ്ടവർക്ക് കൃത്യമായി മനസിലാകും പ്രോഗ്രാം താരങ്ങളുടെ ഭാഗത്തുനിന്നാണ് സംസാരിച്ചത് എന്ന്.
വീഡിയോ മുഴുവനായി അല്ല ഇപ്പോൾ സോഷ്യൽമീഡിയയിൽ വന്നിട്ടുള്ളത്.ഞാൻ ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്, മറ്റുള്ളവരുടെ ഫോട്ടോഷൂട്ടുകൾ ആസ്വദിക്കാറുമുണ്ട് .ഈ വീഡിയോ അറിഞ്ഞോ അറിയാതെയോ വിഷമം ഉണ്ടാക്കുന്നത് ആണ് എന്നതിൽ എനിക്കും വിഷമം ഉണ്ട്. 🙏