മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരമാണ് ഗായത്രി സുരേഷ്. ചുരുങ്ങിയ കാലം കൊണ്ട് ഒരുപാട് സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. താര പലപ്രാവശ്യം സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയമായി മാറുകയും ചെയ്തിട്ടുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് താരം സോഷ്യൽ മീഡിയയിലെ ഏറ്റവും ചൂടുള്ള ചർച്ചയായിരുന്നു.
തന്റെ വണ്ടി മറ്റൊരാളെ ഇടിച്ച് നിർത്താതെ പോയതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പലരീതിയിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ നമുക്ക് കാണാൻ സാധിച്ചത്. പിറ്റേദിവസം താരം തന്റെ പ്രവർത്തി ന്യായീകരിച്ച് വീണ്ടും ലൈവിൽ വരികയും ചെയ്തു. അതിനെയും എടുത്ത് സോഷ്യൽ മീഡിയ ചർച്ച വിഷയം ആക്കി മാറ്റി.
താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പല ലേഖനങ്ങളും കുറിപ്പുകളും ട്രോളുകളും ട്രോൾ വീഡിയോകളും ഇറങ്ങി. താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രത്യേക ട്രോൾ സെക്ഷൻ തന്നെ ഉണ്ടായിരുന്നു എന്ന് വേണം പറയാൻ. സോഷ്യൽ മീഡിയയിലെ പല പ്രമുഖ ട്രോളന്മാർ വീഡിയോയിലൂടെ യും ഫോട്ടോകളിലൂടെ യും വെറൈറ്റി ട്രോളുകൾ താരത്തിനെതിരെ ഇറക്കി. ശരിക്കും പറഞ്ഞാൽ ആ സമയത്ത് സോഷ്യൽ മീഡിയയിലെ താരമായിരുന്നു ഗായത്രി സുരേഷ്.
ഇപ്പോൾ താരം ലൈവിൽ വന്നു കൊണ്ട് വീണ്ടും സോഷ്യൽ മീഡിയയിലെ താരമായി മാറിയിരിക്കുകയാണ്. ഇപ്രാവശ്യം ലൈവിൽ പറഞ്ഞ കാര്യമാണ് ഏവരെയും അത്ഭുതപ്പെടുത്തിയത്. ട്രോളുകൾ പൂർണ്ണമായി നിരോധിക്കണം എന്ന അഭ്യർത്ഥനയുമായി ആണ് താരം വീഡിയോ ലൈവിൽ വന്നിരിക്കുന്നത്. ട്രോളുകൾ നിരോധിക്കണമെന്ന് അഭ്യർത്ഥന മുഖ്യമന്ത്രിയോട് ആണ് താരം ലൈവിലൂടെ പറഞ്ഞിട്ടുള്ളത്.
താരം ലൈവിൽ പറഞ്ഞ പല കാര്യങ്ങളും ചിന്തിപ്പിക്കുന്ന വസ്തുതയാണ്. യൂട്യൂബിൽ വ്യാപകമായി പലരീതിയിലുള്ള ഫേക്ക് ന്യൂസുകൾ പടച്ചുവിടുന്നണ്ട് എന്നാണ് താരം ലൈവിൽ പറയുന്നത്. രണ്ട് പ്രത്യേക യൂട്യൂബ് ചാനലിന്റെ പേര് തുറന്നുപറയുകയും ചെയ്തു. ഇതിലെ ഒരു ചാനൽ താരം ദിലീപ്- കാവ്യയുടെ ജീവിതം തകർക്കാൻ ശ്രമിക്കുന്ന എന്ന വാർത്തയാണ് കൊടുത്തിട്ടുള്ളത്. എന്നാൽ പേഴ്സണലായി ദിലീപിനോട് കാവ്യയോട് തനിക്ക് യാതൊരു ബന്ധവുമില്ല എന്നാണ് താരം തുറന്നു പറഞ്ഞിട്ടുള്ളത്.
പിന്നീട് താരം ട്രോളുകൾ കുറിച്ചും കമന്റുകൾ കുറിച്ചും പറയുകയുണ്ടായി. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്. “ട്രോളുകളും കമന്റുകൾ ഉം എത്ര അടിപൊളി ആണെന്ന് പറഞ്ഞാലും എനിക്ക് അത് അടിപൊളി ആണെന്ന് തോന്നുന്നില്ല. ട്രോളുകളുടെ ഏറ്റവും വലിയ ഉദ്ദേശലക്ഷ്യം എന്നുവെച്ചാൽ കളിയാക്കുക എന്നത് മാത്രമാണ്. ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാണാൻ സാധിക്കുന്നത് ട്രോൾ സും ഇത്തരത്തിലുള്ള വൃത്തികെട്ട കമന്റുകൾ മാത്രമാണ്. അതായത് ഒരു തരത്തിൽ വൃത്തികെട്ട അടിച്ചമർത്തൽ മാത്രമാണ്.ഇത് ഒരു അടിച്ചമർത്തുന്ന ജനതയെ വാർത്തെടുക്കുന്നതിന് തുല്യമാണ്.”
” ഇനി എനിക്കൊന്നും ചിന്തിക്കേണ്ടത് ഇല്ല കാരണം അത്രത്തോളം ട്രോളുകൾ ഏറ്റുവാങ്ങിയ വ്യക്തിയാണ് ഞാൻ. ഇനി ഞാൻ ഇത് പറഞ്ഞതുകൊണ്ട് വീണ്ടും ട്രോളുകൾ വരും എന്നതിൽ വ്യാകുലപ്പെടുന്ന ആളുമല്ല. അതുകൊണ്ട് എനിക്ക് പറയാനുള്ളത് നമ്മുടെ സിഎം ആയ പിണറായി സാറിനോട് ആണ്. ഞാൻ സാറിന്റെ എല്ലാ ആശയങ്ങളും ഉൾക്കൊള്ളുന്ന ഒരു വ്യക്തിയെന്ന നിലയിൽ. മനുഷ്യന്മാരെ പലരീതിയിൽ മോശമായി ചിത്രീകരിക്കുന്ന ട്രോളുകൾ ബാൻ ചെയ്യാൻ സാർ നടപടിയെടുക്കണം. നാളെയുടെ നല്ല ജനതയ്ക്കായി സർ ഇത് നടപ്പിലാക്കുമെന്ന വിശ്വാസം എനിക്കുണ്ട്. എന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്.