പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള വർക്ക്ഔട്ടിൽ മോഹൻലാലും, ഹണിറോസും കൂടെ മഞ്ജു ലക്ഷ്മിയും. വീഡിയോ കാണാം….

കുറച്ചു ദിവസങ്ങൾക്കു മുമ്പ് സോഷ്യൽ മീഡിയയിൽ മോഹൻലാലിന്റെ പുതിയ സിനിമയുടെ പോസ്റ്റർ വൈറലായി പ്രചരിച്ചിരുന്നു. മലയാളത്തിലെ താര രാജാവ് മോഹൻലാൽ നായകനായി പുറത്തിറങ്ങാൻ പോകുന്ന പുത്തൻ സിനിമയാണ് മോൺസ്റ്റർ. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കിടിലൻ ലുക്കിലാണ് മോഹൻലാലിന്റെ പോസ്റ്റർ പുറത്തുവന്നത്.

ഇപ്പോൾ ഈ സിനിമയുടെ വർക്കൗട്ട് സെക്ഷൻ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി പ്രചരിക്കുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും, കൂടെ പ്രിയനടി ഹണിറോസും ഒപ്പം മഞ്ജു ലക്ഷ്മിയും ഒരുമിച്ചുള്ള കിടിലൻ വർക്കൗട്ട് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. മോൺസ്റ്റർ എന്ന സിനിമ ആയതുകൊണ്ട് തന്നെ മോൺസ്റ്റർ വർക്കൗട്ട് വേണം എന്ന രീതിയിലാണ് വർക്കൗട്ട് നടക്കുന്നത്.

ഏതായാലും വളരെ ആകാംക്ഷയോടെയാണ് മലയാള സിനിമ പ്രേക്ഷകർ മോഹൻലാലിന്റെ പുതിയ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്. ഹണി റോസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഇതിനുമുമ്പ് പല സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്. കനൽ, ഇട്ടിമണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ അതിൽപ്പെട്ട വയാണ്. ഏതായാലും മോഹൻലാലിനൊപ്പമുള്ള പുതിയ സിനിമയുടെ ആരവത്തിലാണ് സിനിമാപ്രേമികൾ

2016 ൽ അതുവരെ ഉണ്ടായിരുന്ന മലയാള സിനിമയുടെ സകലമാന കളക്ഷനുകൾ തിരുത്തിക്കൊണ്ട് പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ പുലിമുരുകൻ സംവിധാനം ചെയ്ത വൈശാഖ് തന്നെയാണ് മോൺസ്റ്റർ എന്ന സിനിമയും സംവിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ആരാധകർക്ക് പ്രതീക്ഷയും ഏറെയാണ്. കഴിഞ്ഞ ബുധനാഴ്ച ദിവസമാണ് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ടർബൻ ധരിച്ച 61 വയസ്സുകാരനായ മോഹൻലാലിന്റെ കിടിലൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകരിൽ ആകാംക്ഷ വർധിപ്പിച്ചിരിക്കുകയാണ്. ഉദയകൃഷ്ണ ആണ് ഈ സിനിമയുടെ സ്ക്രിപ്റ്റ് എഴുതിയിരിക്കുന്നത്. സിനിമ ഷൂട്ടിംഗ് ആരംഭിച്ചിരിക്കുന്നു എന്നാണ് വാർത്തകൾ.

ഈ സിനിമയിൽ നായികവേഷം കൈകാര്യം ചെയ്യുന്ന ലക്ഷ്മി മഞ്ജു ആണ് ഇൻസ്റ്റഗ്രാമിൽ റീൽസ് വീഡിയോ പങ്കുവെച്ചത്. 44 വയസ്സുകാരിയാണ് ലക്ഷ്മി മഞ്ജു. പക്ഷേ താരത്തിന്റെ വർക്ക്ഔട്ട് വീഡിയോകൾ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് ആരാധകർ. താരത്തിന്റെ ആദ്യ മലയാള സിനിമയാണ് ഇത്. വെറ്ററൻ ആക്ടർ മോഹൻ ബാബുവിന്റെ മകളാണ് ലക്ഷ്മി മഞ്ജു.

Rose
Rose
Rose
Rose
Rose
Rose
Rose
Rose
Rose
Rose