ബാല താരങ്ങളായി മലയാള സിനിമയിൽ വരുന്നവരെല്ലാം അസാധ്യമായ അഭിനയ മികവ് പ്രകടിപ്പിച്ചവർ ആയിരുന്നു. ബാല്യ കാലത്ത് പ്രകടിപ്പിച്ച അതെ മികവ് നായികയാവുമ്പോഴും കാഴ്ചവെക്കുന്നത് കൊണ്ടാണ് അവർക്ക് എപ്പോഴും കയ്യടി ലഭിക്കുന്നത്. മലയാള ചലച്ചിത്ര പ്രേക്ഷകരിൽ ബാലതാരമായി സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത് മുതൽ ഇന്ന് വരെയും ഒരുപാട് ഇഷ്ടമുള്ള താരമാണ് അനിഖ സുരേന്ദ്രൻ.
ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും ഇപ്പോൾ നായികയാവാനുള്ള തയ്യാറെടുപ്പിലാണ് താരം. മലയാളത്തിനു പുറമെ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തമിഴിലെ എന്നെ അറിന്താൽ, വിശ്വാസം എന്നീ ചിത്രങ്ങളിലെ അഭിനയം വളരെയധികം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഈ രണ്ടു സിനിമകളിലും അജിത്തിനെ കൂടെയാണ് അഭിനയിച്ചത് എന്നും ശ്രദ്ധേയമാണ്.
കഥ പറയുമ്പോൾ എന്ന മമ്മൂട്ടി ചിത്രത്തിൽ താരം അഭിനയിച്ച വേഷം മികച്ച പ്രതികരണങ്ങൾ താരത്തിന് നേടി കൊടുത്തിരുന്നു. അഞ്ചു സുന്ദരികൾ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച ബാലതാരത്തിനുള്ള കേന്ദ്ര സംസ്ഥാന ചലച്ചിത്ര അവാർഡ് താരത്തിന് ലഭിച്ചത്. മലയാളത്തിലെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് ഭാഗ്യം സിദ്ധിച്ചു.
ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് താരത്തിന്റെ ഒരു ഫേക്ക് വീഡിയോ ആണ്. ഗ്ലാമറസ് ഡാൻസ് വീഡിയോ ആണത്. വളരെ പെട്ടന്ന് ആരാധകർക്കിടയിൽ ഇത് പ്രചരിക്കുകയും ചെയ്തു. വീഡിയോയിലുള്ളത് താനല്ല എന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ അനിഖ സുരേന്ദ്രൻ. വളരെ ഇമോഷണൽ ആയി ആണ് താരം തന്റെ പ്രയാസം പറയുന്നത്.
ഇത്തരത്തിലുള്ള വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിക്കരുത് എന്നാണ് താരത്തിന് പറയാനുള്ളത്. കാണുന്നവർക്ക് താനല്ല എന്ന് മനസ്സിലാകുമെന്നും താരം പറയുന്നുണ്ട്. തന്നെ മാത്രമല്ല മറ്റേതൊരു പെൺകുട്ടിയെയും ഇതു പോലെയുള്ള വീഡിയോകൾ നിർമ്മിച്ച് പ്രചരിപ്പിച്ച് ഉപദ്രവിക്കരുതെന്ന് താരം വീഡിയോയിൽ പറയുന്നുണ്ട്.
ഡീപ് ഫേക്ക് വീഡിയോ ഗണത്തിൽപ്പെടുന്ന വീഡിയോ ആണ് പ്രചരിപ്പിക്കപ്പെടുന്നത്. വളരെയധികം ഒറിജിനൽ ആണ് എന്ന് തോന്നിപ്പിക്കുന്ന വിധമായിരിക്കും ഡീപ് ഫേക്ക് വീഡിയോകൾ എന്നതും ഇത്തരത്തിലുള്ള വീഡിയോ നിർമ്മിക്കുന്നവരെ കണ്ടെത്താൻ പ്രയാസമാണ് എന്നത് കൊണ്ടുമാണ് ഇത്തരം വീഡിയോകൾ ഉണ്ടായി കൊണ്ടിരിക്കുന്നത്.