മലയാളത്തിൽ അഭിനയിച്ച അന്യ ഭാഷ നടിമാരിൽ ആരാണ് കൂടുതൽ സുന്ദരി….🥰🔥

in Entertainments

മലയാള സിനിമയിൽ തുടങ്ങി പിന്നീട് ലോകമെമ്പാടും ആരാധകർ ഉണ്ടാകുകയും നിറഞ്ഞ കയ്യടി നേടുകയും ചെയ്ത ഒരുപാട് അഭിനേത്രികൾ ഉണ്ട്. അതുപോലെ അന്യ സംസ്ഥാനങ്ങളിൽ ആണ് ജനിച്ചത് എങ്കിലും ആദ്യം മലയാളത്തിൽ അഭിനയിക്കുകയും പിന്നെ ഒരുപാട് ഭാഷകളിൽ തിളങ്ങുകയും ചെയ്തവരും ഉണ്ട്. മലയാളത്തിൽ അഭിനയിച്ച അന്യഭാഷ നടിമാർ ആരൊക്കെ എന്ന് നമുക്ക് നോക്കാം.

കത്രീന കൈഫ് : മമ്മൂട്ടി നായകനായ ബൽറാം വേഴ്സസ് താരാദാസ് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് വന്ന് താരം പക്ഷെ 2003 ൽ ബൂം എന്ന സിനിമയിലൂടെ ആണ് സിനിമയിൽ അഭിനയം ആരംഭിക്കുന്നത്. പിന്നീട് താരം മലയാളത്തിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എങ്കിലും ഒരൊറ്റ വേഷം കൊണ്ട് തന്നെ മലയാളികൾക്കിടയിൽ ഒരുപാട് ആരാധകരെ നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഹിന്ദിയിൽ ഇപ്പോഴും താരം സജീവമാണ്.

യാമി ഗൗതം : മലയാള കന്നട തമിഴ് തെലുങ്ക് ഹിന്ദി തുടങ്ങി ഒട്ടനവധി ഭാഷയിൽ സിനിമകൾ ചെയ്ത് ആരാധകരെ നേടിയ താരമാണ് യാമി ഗൗതം. പരസ്യങ്ങളിലൂടെയാണ് താരം തിളങ്ങിയത് എങ്കിലും ഇപ്പോൾ ഹിന്ദി സിനിമകളിൽ സജീവമാണ് താരം. പൃഥ്വിരാജ് നായകനായ ഹീറോ എന്ന സിനിമയിലൂടെയാണ് താരം മലയാളത്തിൽ അഭിനയിച്ചത്.

ജനീലിയ ഡിസൂസ : അല്ലു അർജുൻ നായകനായ ഹാപ്പി എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ജനലിയ. മലയാളം തമിഴ് കന്നട തെലുങ്ക് ഹിന്ദി എന്നീ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തിയ ഹിസ്റ്റോറിക്കൽ സിനിമയായ ഉറുമിയാണ് താരത്തിന്റെ ഏക മലയാള സിനിമ.

ലക്ഷ്മി റായ് : മലയാളികളുടെ ഇഷ്ടപ്പെട്ട നടിയാണ് ലക്ഷ്മി രായി. താരത്തിന്റെ ജന്മം സ്ഥലം കർണാടകയിലെ ബെൽഗാമിൽ ആണ് എങ്കിലും താരം ഏറ്റവും കൂടുതൽ സജീവമായി ഉള്ളത് മലയാള സിനിമയിലാണ്. മോഹൻലാൽ നായകനായ റോക്ക് ആൻഡ് റോൾ എന്ന സിനിമയാണ് താരത്തിന് ആദ്യ മലയാള സിനിമ. ഇപ്പോഴും മലയാളതിൽ താരം സജീവമാണ്.

നിക്കി ഗൾറാണി : കാർണാടകയിൽ ജനിച്ച താരം ഒരുപാട് നല്ല വേഷങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി നിൽക്കുകയാണ് നിക്കി ഗൽറാണി. ഒരു സെക്കൻഡ് ക്ലാസ് യാത്ര, വെള്ളിമൂങ്ങ ധമാക തുടങ്ങിയ ഒരുപാട് നല്ല സിനിമകൾ മലയാളത്തിനു സമ്മാനിക്കാൻ താരത്തിന് സാധിച്ചു. താരം ഏറ്റവും കൂടുതൽ അഭിനയിച്ചത് മലയാള സിനിമകളിലാണ്.

ഇഷ തൽവാർ : തട്ടത്തിൻ മറയത്ത് എന്ന ഒരൊറ്റ സിനിമ മതി ഇഷാ തൽവാറിനേ മലയാളികൾ ഓർത്തുവയ്ക്കാൻ. തട്ടമിട്ട സുന്ദരിയായി മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയ നടിയാണ് ഇഷ. താരം ജനിച്ചത് മുംബൈയിലാണ് എങ്കിലും മലയത്തിലാണ് സജീവം. മലയാളത്തിന് പുറമെ ഹിന്ദി തമിഴ് തെലുങ്ക് സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.

Isha
Yaami
Nikki
Katrina
Isha
Yaami

Leave a Reply

Your email address will not be published.

*