
സിനിമയെ പോലെ തന്നെ മലയാളികൾ സീരിയലിനെയും നെഞ്ചിലേറ്റാറുണ്ട്. സിനിമയിൽ സജീവമായി നിലകൊള്ളുന്ന പല പ്രമുഖ നടിമാരെക്കാൾ ആരാധക പിന്തുണ ചിലപ്പോൾ സീരിയൽ മേഖലയിൽ തിളങ്ങി നിൽക്കുന്ന നടിമാർക്കും ലഭിക്കാറുണ്ട് എന്നുള്ളത് വാസ്തവമാണ്. ഇത്തരത്തിലുള്ള ഒരുപാട് നടിമാർ നമ്മുടെ മലയാള സീരിയൽ രംഗത്തുമുണ്ട്.



ഇത്തരത്തിൽ മലയാളികൾ നെഞ്ചിലേറ്റിയ സീരിയലായിരുന്നു ചന്ദനമഴ. ഒരു സമയത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ Trp റേറ്റിംഗ് ഉണ്ടായ സീരിയലാണ് ചന്ദനമഴ. ഈ സീരിയലിനെ പോലെ തന്നെ ഇതിലെ ഏറ്റവും പ്രധാനപ്പെട്ട കഥാപാത്രമായ അമൃതയെയും മലയാളികൾ നെഞ്ചിലേറ്റി. അമൃത എന്ന കഥാപാത്രത്തെ ആദ്യമായി സ്ക്രീനിൽ അവതരിപ്പിച്ചത് മേഘ്ന വിൻസെന്റ് ആയിരുന്നു.



പിന്നീട് താരം പരമ്പരകളിൽ നിന്ന് വിട്ടു നിന്നിരുന്നു.
ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സീരിയലുകളിൽ സജീവമായിരിക്കുകയാണ് മേഘ്ന വിൻസെന്റ്. വിവാഹവും വിവാഹമോചനവും ജീവിതത്തിൽ സംഭവിച്ചെങ്കിലും അതൊന്നും തന്റെ ജീവിതത്തെ ബാധിക്കാതിരിക്കാൻ മേഘ്ന ശ്രദ്ധിച്ചു എന്നത് കരിയറിൽ മികച്ച മാറ്റങ്ങൾ കൊണ്ട് വന്നു. ഇപ്പോൾ സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന ‘മിസിസ് ഹിറ്റ്ലർ’ എന്ന പരമ്പരയിലൂടെ ആരാധക ഹൃദയം കവർന്നിരിക്കുകയാണ് താരം.



അഭിനയ മേഖലയിൽ നിന്ന് താത്കാലികമായി വിട്ടു നിന്നെങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം സജീവമാണ്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം
താരത്തിന് നിരവധി ആരാധകരും ഫോള്ളോവേഴ്സും ഉണ്ട്. താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും വളരെ പെട്ടന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് അത് കൊണ്ട് തന്നെയാണ്.



അടുത്തിടെ താരത്തോട് വീണ്ടും വിവാഹിതയാകുമോ എന്ന് അഭിമുഖത്തിൽ ചോദിച്ചിരുന്നു. ഉടനെയൊന്നും വിവാഹമില്ലെന്ന് ആയിരുന്നു താരത്തിന്റെ മറുപടി. ഇന്ത്യഗ്ലിറ്റ്സ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മേഘ്ന ഇങ്ങനെ മറുപടി പറഞ്ഞത്. ജീവിതത്തിൽ സമാധാനമാണ് തനിക്ക് ഏറ്റവും പ്രധാനപ്പെട്ടതെന്നാണ് താരത്തിന്റെ നിലപാട്.



ഇപ്പോഴത്തെ റിലേഷൻഷിപ്പ് സ്റ്റാറ്റസ് എന്താണെന്ന ചോദ്യത്തിന് ‘സിംഗിൾ’ ആണെന്നും ‘നോ റെഡി ടു മിംഗിൾ’ ആണെന്നും ചിരിച്ചു കൊണ്ട് താരം അഭിമുഖത്തിൽ പറയുന്നുണ്ട്. ലവ് മാര്യേജ് ആണോ അറേഞ്ച്ഡ് മാര്യേജ് ആണോ നല്ലതെന്ന ചോദ്യത്തിന് ഏതാണെങ്കിലും സമാധാനമായി ജീവിച്ചാൽ മതിയെന്ന് ആയിരുന്നു താരം നൽകിയ മറുപടി.





