
സോഷ്യൽ മീഡിയയും ഡിജിറ്റൽ സൗകര്യങ്ങളും ഒരുപാട് മുന്നിട്ടു നിൽക്കുന്ന കാലത്തിലൂടെയാണ് വർത്തമാനം എന്നത് കൊണ്ട് തന്നെ ലോകത്തിന്റെ ഏത് കോണിൽ വെച്ചു നടക്കുന്ന കാര്യങ്ങളും അറിയാനും പ്രതികരിക്കാനും ഉപയോക്താക്കൾക്ക് അവസരം ഉണ്ടായി. കേരളം ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന വാർത്ത അനുപമയുടെ കുഞ്ഞിന്റെ ദത്തു നൽകൽ വിവാദമാണ്.



ഒരമ്മ അറിയാതെ കുഞ്ഞിനെ നാടുകടത്തിയ സംഭവം എല്ലാവർക്കും വലിയ ഞെട്ടലാണ് തന്നത്. പതിവ് പോലെ വാർത്ത പരക്കെ പ്രചരിച്ചു തുടങ്ങിയപ്പോൾ അനുപമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ രംഗത്തു വന്നു. ഇതിൽ രശ്മി ആർ നായരുടെ പോസ്റ്റ് ഏറെ ശ്രദ്ധേയമാവുകയാണ് ഇപ്പോൾ. അനുപമയെ അനുകൂലിക്കുകയല്ല മറിച്ച് വിമർശിക്കുകയാണ് രശ്മി ആർ നായർ.



കൊച്ചിയിൽ വെച്ച് നടന്ന ചുംബന സമരത്തിന്റെ നേതാവായ രശ്മി ആർ നായർ ആണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കൂടിയാണ് അഭിപ്രായം രേഖപെടുത്തിയത്. താമസിക്കുന്ന വീട് ഉൾപ്പെടെ ആ കുഞ്ഞിന്റെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുത്തത്തിനു ശേഷം ദത്തെടുത്തു പൊന്നു പോലെ വളർത്താൻ കൊണ്ടു പോയ ആന്ധ്രയിലെ അച്ഛന്റെയും അമ്മയുടെയുമൊപ്പമാണ് എന്റെ മനസ്സ് എന്നാണ്.



സമൂഹത്തിൽ പ്രതികരിക്കേണ്ടിടങ്ങളിലെല്ലാം വ്യക്തമായി രശ്മി തന്റെ അഭിപ്രായം അറിയിക്കാറുണ്ട്. രശ്മിയുടെ അഭിപ്രായത്തെ അനുകൂലിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വന്നിരിക്കുന്നത്. “പ്രസവിച്ചാൽ മാത്രം അമ്മ ആവില്ല” എന്ന് പറയുന്ന കമന്റുകൾ ആണ് ഇപ്പോൾ കൂടുതലായും വന്നു കൊണ്ടിരിക്കുന്നത്. “ഈ കുട്ടിയുടെ അച്ഛൻ എവിടെയായിരുന്നു ഇത്രയും കാലം” എന്നും കമന്റുകൾ വരുന്നുണ്ട്.



സമൂഹം വിഷയം വലിയ പ്രാധാന്യത്തോടെയാണ് ചർച്ച ചെയ്യുന്നത്. ” പ്രസവിച്ചെങ്കിൽ മാത്രമേ അമ്മ ആകൂ എന്നില്ല. എന്നാൽ പ്രസവിച്ചത് കൊണ്ടുമാത്രം അമ്മയാകണം എന്നുമില്ല.” എന്നാണ് ആർജെ വൈശാഖ് തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. ഇത്തരത്തിൽ നിരവധി പേരാണ് ഇപ്പോൾ അനുപമക്കെതിരെ കമന്റുകൾ രേഖപ്പെടുത്തുന്നത്.



അമ്മയുടെ കൂടെ മാത്രം എന്ന് പറഞ്ഞു നിരവധി കമന്റുകൾ വന്നു കൊണ്ടിരിക്കുന്നുണ്ട് എങ്കിലും എതിരഭിപ്രായങ്ങൾക്ക് വലിയ സ്ഥാനം ലഭിക്കുന്നുണ്ട്. ” എനിക്ക് രണ്ടു കുഞ്ഞുങ്ങളുണ്ട്. അവരെ ഞാനുമിതു പോലെ പണക്കാരായ കുട്ടികളില്ലാത്ത ദമ്പതികൾക്ക് നൽകിയിരുന്നെങ്കിൽ അവരുടെ അടുത്ത് ഇതിനേക്കാൾ സുഖത്തിൽ വളർന്നേനെ എന്ന് കരുതി എനിക്ക് കൊടുക്കാൻ സാധിക്കുമോ..? ന്യായീകരണം അന്ധമാവരുത്.” എന്നാണ് ഒരു അമ്മ കമന്റ് ചെയ്തിരിക്കുന്നത്.



ആന്ധ്ര സ്വദേശികളായ ദമ്പതികൾ ദത്തെടുത്ത അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ ശിശുക്ഷേമ സമിതി പ്രവർത്തകർ തിരുവനന്തപുരത്ത് എത്തിച്ചു എന്നും തുടർന്ന് പോലീസ് സംരക്ഷണയിൽ കുഞ്ഞിനെ നഗരത്തിലെ ഒരു ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി എന്നുമാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.








