ഇപ്പോൾ കേരളക്കരയിൽ ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെടുന്ന സിനിമയാണ് ചുരുളി. പല രീതിയിലും പലതരത്തിലും ആണ് സിനിമ പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയം ആയി മാറിയിട്ടുള്ളത്. ഓസ്കാർ അവാർഡിന് വരെ നോമിനേറ്റ് ചെയ്യപ്പെട്ട കേരളത്തിലെ പ്രശസ്ത സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയുടെ മാസ്റ്റർ പീസ് ആണ് ചുരുളി എന്ന സിനിമ.
ഹോളിവുഡ് ലെവലിൽ കണ്ടുവരുന്ന ടൈം ലൂപ്പ് അടിസ്ഥാനമാക്കിയാണ് സിനിമ പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ കഥ എത്രപേർക്ക് പൂർണമായി മനസ്സിലായി എന്ന് ചോദിച്ചാൽ, അതൊരു ചോദ്യചിഹ്നമായി തന്നെ ബാക്കി നിൽക്കും. പലർക്കും ഇതിന്റെ ക്ലൈമാക്സ് എന്താണെന്ന് പോലും മനസ്സിലായിട്ടില്ല എന്നത് വാസ്തവമാണ്.
ഏതായാലും ചുരുളി എന്ന സിനിമ ഇപ്പോൾ ഇന്ത്യൻ സിനിമ ലോകത്ത് തന്നെ വലിയ ചർച്ചയായി മാറിയിരിക്കുന്നു. തെറി വിളികളുടെ ഘോഷ യാത്ര തന്നെയായിരുന്നു ചുരുളി എന്ന സിനിമയിൽ നമുക്ക് കാണാൻ സാധിച്ചത്. അതുകൊണ്ടുതന്നെ ഇത് ഒരു അഡൽറ്റ്സ് ഓൺലി സിനിമ എന്ന് ആദ്യം തന്നെ കാണിക്കുന്നുണ്ട്. തെറി വിളികൾ അത്രത്തോളം നിറഞ്ഞ സിനിമയായിരുന്നു ചുരുളി.
ചുരുളി എന്ന സിനിമയിലെ കഥാപാത്രങ്ങൾ ഒന്നിനൊന്നു മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഒരുപക്ഷേ ഈ അടുത്ത കാലത്ത് മലയാള സിനിമ കണ്ട ഏറ്റവും മികച്ച ദൃശ്യാവിഷ്കാരം തന്നെയായിരുന്നു ചുരുളി എന്ന സിനിമ. അതിലെ ഓരോ കഥാപാത്രങ്ങളും ജീവിക്കുന്നത് പോലെയാണ് നമുക്കു തോന്നിയത്. ചെമ്പൻ വിനോദ്, വിനയ് ഫോർട്ട്, ജോജുജോർജ് അടങ്ങിയ ഒരുപാട് കലാകാരന്മാർ സിനിമയിൽ മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു.
ഈ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു സ്ത്രീകഥാപാത്രം ആയിരുന്നു പെങ്ങൾ തങ്ക. വളരെ ശക്തമായ കഥാപാത്രമായിരുന്നു പെങ്ങൾ തങ്ക. പ്രേക്ഷകർക്കിടയിൽ നിറഞ്ഞ കയ്യടി ആണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. ഈ കഥാപാത്രത്തെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ നടിയാണ് ഗീതി സംഗീത. താരത്തിന്റെ മാസ്മരിക പ്രകടനമായിരുന്നു സിനിമയിൽ കണ്ടത്.
തെറി വിളികൾ അനായാസം കൈകാര്യം ചെയ്യുന്ന കഥാപാത്രം എന്ന നിലയിലും പെങ്ങൾ തങ്ക അറിയപ്പെട്ടു. ഒരു സ്ത്രീ കഥാപാത്രത്തിന്റെ പക്കൽനിന്ന് ഇത്തരത്തിലുള്ള തെറിവിളികൾ കേട്ട് അത്ഭുതപ്പെടുകയായിരുന്നു സിനിമാപ്രേമികൾ. ഈ സിനിമയുടെ വിശേഷം താരം ഈയടുത്ത് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി.
സിനിമയിൽ അഭിനയിച്ചതിനുശേഷം ഒരുപാട് പേർ എന്നെ പേഴ്സണലായി വിളിക്കുകയുണ്ടായി. പോസിറ്റീവ് ആയും നെഗറ്റീവ് ആയും ഒരുപാട് കമന്റുകൾ കേൾക്കാനും സാധിച്ചു. ഈ കഥാപാത്രത്തിന് പ്രത്യേകമായ ഓഡിഷൻ ഉണ്ടായിരുന്നില്ല. എന്റെ ആദ്യത്തെ സിനിമയുടെ പോസ്റ്റർ കണ്ടാണ് സംവിധായകൻ എന്നെ സിനിമക്ക് വിളിച്ചത്. ആദ്യത്തെ സിനിമയിലും നെഗറ്റീവ് ഷെഡ് ആണ് എന്റെ കഥാപാത്രത്തിന് ഉണ്ടായിരുന്നത് എന്ന് താരം കൂട്ടിച്ചേർത്തു.