സൗത്ത് ഇന്ത്യയിലെ താരമൂല്യമുള്ള നടിമാരിൽ ഒരാളാണ് മലയാളിയായ അമല പോൾ. 2009 മുതൽ സിനിമ ലോകത്തു സജീവമാണ്. 2009 ൽ പുറത്തിറങ്ങിയ നീലത്താമര എന്ന സിനിമയിൽ സപ്പോർട്ടിങ് റോൾ ചെയ്ത് കൊണ്ടാണ് താരം സിനിമയിൽ അരങ്ങേറിയത്. തുടക്കം മുതൽ ഇന്ന് വരെയും മികച്ച അഭിനയമാണ് താരം കാഴ്ചവയ്ക്കുന്നത്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ആദ്യം മലയാളത്തിൽ ആണ് അഭിനയിച്ചത് എങ്കിലും പിന്നീട് തുടർച്ചയായി മൂന്ന് തമിഴ് സിനിമകളിലാണ് പ്രത്യക്ഷപ്പെട്ടത്. വീര സെകരൻ ആണ് താരത്തിന്റെ ആദ്യ തമിഴ് സിനിമ. തമിഴിലെ മൈന എന്ന സിനിമയാണ് താരത്തിന്റെ കരിയർ ബ്രേക്ക്. ബേജാവാടയാണ് താരത്തിന്റെ ആദ്യ തെലുങ്കു സിനിമ.
ഇപ്പോൾ സൗത്ത് ഇന്ത്യയിൽ തിരക്കുള്ള നടിമാരിൽ ഒരാളാകാൻ താരത്തിന് സാധിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും സിനിമ വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്ക് വെക്കാറുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് സജീവമായ ആരാധകവൃന്ദം ഉണ്ടായതു കൊണ്ട് തന്നെ പോസ്റ്റുകൾ എല്ലാം വളരെ പെട്ടെന്ന് വൈറൽ ആകാറുണ്ട്.
അടുത്തിടെ ബീച്ചിൽ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഫോട്ടോ അപ്ലോഡ് ചെയ്തതിനു ശേഷം അതീവ ഗ്ലാമറസാണ് എന്ന് ചൂണ്ടിക്കാട്ടിയും പരിഹസിച്ചും നിരവധി പേർ കമന്റുകൾ ചെയ്തു. വ്യായാമത്തിലും ബോഡി ഫിറ്റ്‌നസിലും അതീവ ശ്രദ്ധാലുവാണ് താരം എന്ന് പ്രേക്ഷകർ സമ്മദിക്കുന്നുണ്ട് എങ്കിലും താരത്തിന്റെ വിവാഹ മോചനത്തിന് ശേഷം എന്ത് മോഡേൺ വസ്ത്രം ധരിച്ചാലും വളരെ മോശമായ രീതിയിലാണ് പ്രേക്ഷകർ പ്രതികരക്കാറുള്ളത്.
പുത്തൻ ഫോട്ടോകൾക്ക് വന്ന ആക്ഷേപ കമന്റുകൾക്ക് എല്ലാം താരം കിടിലൻ മറുപടിയും നൽകിയിട്ടുണ്ട്. “മനസ്സും ശരീരവും ആത്മാവും അങ്ങനെ എല്ലാ തലങ്ങളിലും സ്വയം അറിയാനും അംഗീകരിക്കാനും സ്നേഹി ക്കാനും പഠിക്കുന്ന ഒരു ദേവതയാണ് സ്ത്രീ.”
“ഒരു വ്യക്തി, വ്യക്തിപരമായ വളർച്ചയിലും സ്വയം അവബോ ധത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സമാധാനം, സ്‌നേഹം, സന്തോഷം, അഭിനിവേശം, വിനോദം എന്നിവയാൽ നിറഞ്ഞു നിൽക്കുന്ന ഒരു ജീവിതം അനുഭവിക്കും.”
“തന്റെ ജീവിതം അവൾ ആഗ്രഹിക്കുന്നതെന്തും ആക്കാനുള്ള അവകാശം അവൾക്കുണ്ട്. അതുകൊണ്ട് സ്ത്രീകളെ ടാർഗെറ്റ് ചെയ്യുന്ന രീതി അവസാനിപ്പിക്കൂ. അവൾക്കറിയാം എന്ത് രീതിയിൽ വസ്ത്രം ധരിക്കണം എന്ന്.” എന്നാണ് താരത്തിന്റെ വാക്കുകൾ.