സിനിമയിലെ സജീവം സാന്നിദ്യമായവർക്ക് കുടുംബം ഉൾപ്പെടെ സ്നേഹിക്കാൻ പ്രേക്ഷകർ ഉണ്ടാവാറുണ്ട്. മികച്ച അഭിനേതാക്കളുടെ മക്കൾ അതുകൊണ്ടാണ് സിനിമ ലോകത്തില്ലെങ്കിലും പ്രേക്ഷകർക്ക് സുപരിചിതരാവുന്നത്. സിനിമ നടൻ അഗസ്റ്റിന്റെ മകളായ ആൻ അഗസ്റ്റിനും സിനിമയിൽ വരുന്നതിന് മുമ്പ് തന്നെ നിരവധി ആരാധകർ ഉണ്ടായതിൽ അത്ഭുതപ്പെടാനില്ല.
സിനിമയിൽ വന്നതിന് ശേഷം അഭിനയ മികവ് കൊണ്ട് കൂടുതൽ ആരാധകരെ താരം നേടുകയും ചെയ്തു. വളരെ ചുരുങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ച നടിയാണ് ആൻ അഗസ്റ്റിൻ. താരം അവതരിപ്പിച്ച കഥാപാത്രങ്ങളിൽ മിക്കതും ശക്തമായ വേഷങ്ങളായിരുന്നു. അവയെല്ലാം കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു.
അഭിനയ മികവു കൊണ്ടാണ് താരം സിനിമ മേഖലയിൽ സജീവമായി ഇപ്പോഴും നില നിൽക്കുന്നത്. ലാൽജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന സിനിമയിലാണ് താരം ആദ്യമായി സ്‌ക്രീനിൽ തെളിയുന്നത്. ആദ്യ സിനിമ തന്നെ വലിയ തോതിൽ പ്രേക്ഷക പ്രീതി നേടിയിരുന്നു. ഏത് വേഷത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ താരത്തിന് സാധിച്ചത് കൊണ്ട് തന്നെ പ്രേക്ഷക പ്രീതിയും പിന്തുണയും താരത്തിനുണ്ട്.
മലയാളത്തിലെ ഒട്ടുമിക്ക എല്ലാ പ്രധാന നടന്മാരോടൊപ്പം അഭിനയിക്കാൻ താരത്തിന് അവസരം ലഭിച്ചത് ചെയ്ത വേഷങ്ങളിലെ മികവ് തന്നെയാണ്. 2018 ൽ പുറത്തിറങ്ങിയ ആർട്ടിസ്റ്റ് എന്ന സിനിമയിലെ താരത്തിന്റെ അഭിനയം എല്ലാവരാലും പ്രശംസിക്കപ്പെട്ടിരുന്നു. ഇതിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് താരത്തിന് ലഭിച്ചത്. താരം ഏറ്റവും അവസാനമായി പ്രത്യക്ഷപ്പെട്ടത് സോളോ എന്ന സിനിമയിലാണ്.
അതിനു ശേഷം സിനിമയിൽ നിന്ന് താരം വിട്ടു നിന്നെങ്കിലും ഇപ്പോൾ സുരാജ് നായകനായി പുറത്തിറങ്ങാൻ പോകുന്ന ഓട്ടോറിക്ഷക്കാരന്റെ ഭാര്യ എന്ന സിനിമയിൽ താരം അഭിനയിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലും താരം സജീവമാണ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എല്ലാം താരത്തിന് ആരാധകരേറെയാണ്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും നിരന്തരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ താരം പോസ്റ്റ് ചെയ്യാറുള്ളത്. ഇപ്പോൾ ചുവന്ന സാരിയിൽ സാരിക്ക് ഇണങ്ങുന്ന ലിഫ്റ്റിക്ക് ഒക്കെയിട്ട് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ചുണ്ടുകൾ കൊള്ളാം, ചുവന്ന സുന്ദരി ഒന്ന് മടങ്ങി വരൂ.. കാത്തിരിക്കുന്നു ഞങ്ങൾ എന്നെല്ലാം കമന്റുകൾ ഉണ്ട്.