കാവ്യ മാധവനും ദിലീപും മഞ്ജു വാര്യരും പകരം വെക്കാനില്ലാത്ത അഭിനയ വൈഭവം കാഴ്ചവർച്ചവരാണ്. ഒരുപാട് വർഷങ്ങൾ സിനിമയിൽ സജീവമാകുകയും വ്യത്യസ്ത തരം കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ കയ്യിലെടുക്കാൻ സാധിക്കുകയും ചെയ്തു. ഏത് തരത്തിലുള്ള വേഷങ്ങൾക്കും പ്രേക്ഷകർ നിറഞ്ഞ കയ്യടി നൽകുകയും ചെയ്തിട്ടുണ്ട്.
ദിലീപ് മഞ്ജു വാര്യർ വിവാഹ മോചനത്തിന് ശേഷം ഒരുപാട് വിമർശനങ്ങളിലൂടെയും മറ്റും കടന്നു പോയിട്ടുണ്ടെങ്കിലും 2016 നവംബര്‍ ഇരുപ്പത്തിയഞ്ചിന് കാവ്യയും ദിലീപും തമ്മില്‍ വിവാഹിതരായി. ഈ നവംബറിൽ അഞ്ചാം വിവാഹ വാർഷികമാണ് താര കുടുംബം ആഘോഷിക്കുന്നത്. പതിവ് പോലെ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പമാണ് ആഘോഷങ്ങൾ.
വിവാഹ വാർഷികത്തോട് അനുബന്ധിച്ച് നിരവധി ആരാധകരാണ് ആശംസകൾ അറിയിച്ചു സോഷ്യൽ മീഡിയയിൽ എത്തുന്നത്. പങ്കുവെക്കപ്പെട്ട പോസ്റ്റുകളിൽ ആശയത്തിന്റെ വ്യാതിരിക്തത കൊണ്ട് രണ്ട് കുറിപ്പുകൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ തിരിച്ചിരിക്കുകയാണ് ഇപ്പോൾ.
കാവ്യയുടെ ഗേള്‍സ് ഫാന്‍സ് അസോസിയേഷനിൽ വന്ന കുറിപ്പാണ് ഒന്ന്. “മലയാള സിനിമയിലെ ഭാഗ്യ താരജോഡികളായ ദിലീപും കാവ്യയും താര ദമ്പതിമാരായിട്ട് ഇന്നേയ്ക്ക് 5 വര്‍ഷം തികയുന്നു. ഈ കാലയളവില്‍ വെച്ചു ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും പ്രതിസന്ധികളില്‍ തളരാതെ അവര്‍ ഒന്നിച്ചു മുന്നോട്ടു പോകുന്നു.
അവരുടെ സന്തോഷവും സ്‌നേഹവും ഐക്യവുമൊക്കെ പല അസൂയാലുക്കളെയും അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും അവരെ സ്‌നേഹിക്കുന്നവരുടെ പ്രാര്‍ത്ഥനയും പിന്തുണയും അവര്‍ക്കൊപ്പം എന്നുമുണ്ടാകും. ഒരു പല്ലി ചിലച്ചാല്‍ തകര്‍ന്നു വീഴുന്നതല്ല അതൊന്നും. ഇനിയും ഒന്നിച്ചു ഒരുപാട് വര്‍ഷങ്ങള്‍ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം നയിക്കാനുള്ള ഭാഗ്യം ഇവര്‍ക്കുണ്ടാകട്ടെ എന്ന ആശംസയ്‌ക്കൊപ്പം വിവാഹ വാര്‍ഷിക ആശംസകളും നേരുന്നു.
താര കുടുംബത്തിന്റെ ജീവിത വഴികളെ നന്നായി പഠിച്ചു പറയുന്ന ഒരെഴുത്താണ് വൈറലായതിൽ മറ്റൊന്ന്. ‘നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ദിലീപ് എന്ന നടന്റെ പിന്നില്‍ ശക്തിയായി നില നിന്നിരുന്ന വലിയൊരു കുടുംബ പ്രേക്ഷകര്‍ അദ്ദേഹത്തിന്റെ സിനിമയില്‍ നിന്നകന്നു പോയിട്ടുണ്ട് എന്നത് വലിയ സത്യം തന്നെയാണ്. എന്നാല്‍ സത്യത്തില്‍ പ്രമുഖ നടിയെ ആക്രമിച്ച വിഷയത്തേക്കാള്‍ ദിലീപ് കാവ്യയെ വിവാഹം കഴിച്ചതാണ് കുടുംബ പ്രേക്ഷകരെ ചൊടിപ്പിച്ചതില്‍ കൂടുതല്‍ പങ്ക് വഹിച്ച യാഥാര്‍ഥ്യം.
ചാനലുകള്‍ കയറിയിറങ്ങുമ്പോള്‍ ദിലീപ് എന്റെ മൂത്ത ഏട്ടനാണ് എന്ന് കാവ്യ പറയുകയും, കാവ്യ എന്റെ സഹപ്രവര്‍ത്തകയും നല്ലൊരു സുഹൃത്തും മാത്രമായിരുന്നു എന്ന് ദിലീപും പറയുകയും ചെയ്തിരുന്ന ഇടത്താണ് പെട്ടെന്നൊരു ദിവസം ഇവര്‍ ഒരുമിക്കുന്നു എന്ന വാര്‍ത്ത ദിലീപ് തന്നെ അറിയിക്കുന്നത്.
ഈ ഒരു എടുത്തു ചാട്ടം മഞ്ജുവിനെ ഒഴിവാക്കി കാവ്യയെ സ്വന്തമാക്കുന്നു എന്ന് തുടങ്ങി ദിലീപ്-കാവ്യ ഗോസിപ്പുകള്‍ ആണ് ഇവര്‍ പിരിയാന്‍ കാരണമെന്നും, മഞ്ജുവിനെ ഇരുവരുടെയും കാര്യങ്ങള്‍ അറിയിച്ചത് ഭാവന ആണെന്നും, അതിന്റെ പകയാണ് ദിലീപ് ഭാവനയോട് കാട്ടിയതെന്നും സാമാന്യം ബോധമുള്ള ഏതൊരാളും ആ വഴിക്ക് ചിന്തിക്കുകയും അത് ശരിയാണെന്നു വിശ്വസിക്കുകയും ചെയ്തു. നേരെ മറിച്ചു തന്റെ നിരപരാധിത്യം തെളിയിച്ചതിനു ശേഷമാണ് ദിലീപ് കാവ്യ വിവാഹമെങ്കില്‍ ഇത്രയേറെ അകല്‍ച്ച പ്രേക്ഷരില്‍ ഉണ്ടാകുമായിരുന്നില്ല. എന്നാണ് മറ്റൊരു ആരാധകന്‍ പറയുന്നത്.