മലയാളി പ്രേക്ഷകർക്ക് സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെ സുപരിചിതമാണ് കൃഷ്ണകുമാറിന്റെ കുടുംബം. താരം ചെയ്തു വെച്ച കഥാപാത്രങ്ങളുടെ മികവ് കുടുംബത്തോടുള്ള സ്നേഹമായി പരിണമിച്ചു എന്ന് പറഞ്ഞാൽ ആർക്കും എതിരഭിപ്രായം ഉണ്ടാകില്ല. അത് കൊണ്ട് തന്നെയാണ് ആ കുടുംബം മുഴുവൻ സോഷ്യൽ മീഡിയ ഇടങ്ങളിൽ വലിയ തോതിൽ എപ്പോഴും ചർച്ചയ്ക്ക് വിധേയമാകുന്നത്.
ഒരു കുടുംബത്തിലെ അംഗങ്ങൾക്ക് എല്ലാവർക്കും ഒരാളെക്കാൾ മികച്ച് മറ്റൊരാൾക്ക് എന്ന രൂപത്തിൽ ആരാധകരും ഉണ്ടാവുക അപൂർവ്വമാണ്. ഈ കുടുംബത്തിൽ പെട്ട എല്ലാ അംഗങ്ങളും സോഷ്യൽ മീഡിയയിൽ സജീവമാണ് എന്നുള്ളത് തന്നെയാണ് ചർച്ചയാകാനുള്ള പ്രധാന കാരണം. ഈ കുടുംബം പങ്കുവെക്കുന്ന രാഷ്ട്രീയ നിലപാടുകൾ കൊണ്ട് സോഷ്യൽ മീഡിയയിൽ ചർച്ചക്ക് ഇല്ലാത്ത ദിവസങ്ങൾ വളരെ കുറവാണ്.
കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന നിലവിൽ മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളാണ്. മലയാളത്തിലെ മുൻ നിര നായകന്മാരുടെ കൂടെയെല്ലാം അഭിനയിക്കാനും കയ്യടി നേടാനും അഹാനക്ക് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വൺ എന്ന സിനിമയിൽ ഇഷാനിയും സിനിമയിലേക്ക് കടന്നു വന്നു. കൃഷ്ണ കുമാറിന്റെ മറ്റൊരു മകളാണ് ദിയ. സോഷ്യൽ മീഡിയ സെലിബ്രിറ്റിയാണ് താരം.
ഒരൊറ്റ സിനിമയിൽ പോലും മുഖം കാണിച്ചിട്ടില്ല എങ്കിലും ഇൻസ്റ്റാഗ്രാമിൽ മാത്രം 9 ലക്ഷം ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വലിയ ആരവത്തോടെയാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. താരം ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത് ഫോട്ടോകളാണ് സമൂഹ മാധ്യമങ്ങളിൽ എപ്പോഴും വൈറൽ ലിസ്റ്റിൽ ഇടം പിടിക്കാറുള്ളത്.
സ്വിം സൂയിട്ടിൽ ഗ്ലാമർ വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ കഴിഞ്ഞ ദിവസങ്ങളിലായി ആരാധകർ ആഘോഷിച്ചിരുന്നു. ബോൾഡ് വേഷത്തിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ഫോട്ടോകൾ ആരാധക ലോകത്തെ അത്ഭുതപ്പെടുത്തി എന്നാണ് അന്ന് ഫോട്ടോകൾക്ക് താഴെ വന്ന കമന്റുകളുടെ ആകെത്തുക. എന്നാൽ ഇപ്പോൾ ജിമ്മിൽ നിന്ന് ഡാൻസ് ചെയ്യുന്ന താരത്തിന്റെ വീഡിയോയാണ് വൈറൽ ആകുന്നത്.
കുടുംബം മുഴുവൻ ഫിറ്റ്നസ് ശ്രദ്ധിക്കുന്നുണ്ടല്ലോ എന്നും എല്ലാവരും ഫിറ്റ് ആണല്ലോ എന്നെല്ലാം ആരാധകർ ഇപ്പോൾ അഭിപ്രായപ്പെടുന്നുണ്ട്. ഇഷാനി കൃഷ്ണയുടെ മേക്കോവർ ഫോട്ടോകളും ട്രാൻസ്‌ഫോർമഷൻ വീഡിയോയും വലിയ തോതിൽ ആരാധകർ ഏറ്റെടുത്തതിന് പിന്നാലെയാണ് ഇപ്പോൾ ദിയ കൃഷ്ണയുടെ ഡാൻസ് വീഡിയോ പുറത്തു വരുന്നത്.