മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് നിക്കി ഗൽറാണി. സഹോദരി സഞ്ജന ഗൽറാണിയുടെ പാത പിന്തുടർന്നാണ് താരം സിനിമയിലേക്ക് കടന്നുവന്നത്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിൽ അറിയപ്പെടുന്ന താരം ഒരുപാട് മികച്ച സിനിമകളിൽ നല്ല വേഷങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ പൂർണമായി തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചു.
കർണാടകയിൽ ജനിച്ച താരം കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത് മലയാളം തമിഴ് എന്നീ ഭാഷകളിലേ സിനിമകളിലാണ്. 2014 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം അരങ്ങേറിയ വർഷം തന്നെ അഞ്ചോളം സിനിമകളിൽ പ്രത്യക്ഷപ്പെട്ടു. എല്ലാം ഒന്നിനൊന്നു മികച്ച വേഷങ്ങളായിരുന്നു. പിന്നീട് താരത്തിന്റെ സമയമായി മാറി. ഒരുപാട് മികച്ച സിനിമകളിൽ നായികവേഷം താരത്തെ തേടിയെത്തി.
സിനിമയിൽ സജീവമായതുപോലെതന്നെ മോഡലിംഗ് രംഗത്തും താരം സജീവസാന്നിധ്യമാണ്. സോഷ്യൽമീഡിയയിലും നിറസാന്നിധ്യമാണ് നിക്കി ഗൽറാണി. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിലൂടെ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം കാണപ്പെടുന്നത്.
താരം ഒരുപാട് റീൽസ് വീഡിയോകളും ചെയ്തിട്ടുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം 27ലക്ഷം ആരാധകരുള്ള താരത്തിന് ഒട്ടുമിക്ക എല്ലാ വീഡിയോകൾക്കും മില്യൻ കണക്കിന് വ്യൂസ് ലഭിക്കാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുതിയൊരു റിൽസ് വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുള്ളത്. ഒരു പ്രാങ്ക് വീഡിയോ എന്ന നിലയിലാണ് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ആദ്യം അത് പങ്കുവെച്ചത്.
കുടുംബവുമൊത്ത് ഉള്ള സന്തോഷ നിമിഷങ്ങൾ ആണ് താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്. ചിലർ താരത്തിനെതിരെ ബലൂണുകൾ പറപ്പിക്കുന്നുണ്ട്. താരം അതിനെയൊക്കെ മൊട്ടുസൂചി കൊണ്ട് പൊട്ടിക്കുകയും ചെയ്യുന്നുണ്ട്. ഇങ്ങനെ തമാശയിൽ മുഴുകി ഇരിക്കുമ്പോഴാണ് വാട്ടർ ബലൂൺ താരത്തിനെതിരെ എറിയുന്നത്. താരം അതറിയാതെ പൊട്ടിക്കുകയും ചെയ്തു. പിന്നീട് വെള്ളത്തിൽ കുളിച്ച താരത്തെയാണ് നമുക്ക് കാണാൻ സാധിക്കുന്നത്.
നിവിൻ പോളി നായകനായി പുറത്തിറങ്ങിയ 1983 എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിലൂടെയാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്. ആദ്യ സിനിമയിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ താരത്തിന് സാധിച്ചു. പിന്നീട് നിവിൻ പോളി തന്നെ നായകനായ ഓം ശാന്തി ഓശാന എന്ന സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. പക്ഷേ താരം മലയാളികൾക്കിടയിൽ കൂടുതലും അറിയപ്പെട്ടത് ബിജുമേനോൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് പൊളിറ്റിക്കൽ കോമഡി സിനിമയായ വെള്ളിമൂങ്ങ യിലൂടെയാണ്.