സൗത്ത് ഇന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ എന്ന പേരിൽ അറിയപ്പെടുന്ന താരമാണ് നയൻതാര. ഒരുപാട് വർഷങ്ങളായി സൗത്ത് ഇന്ത്യയിലെ മുൻനിര നായിക എന്ന തന്റെ സ്ഥാനം ആർക്കും താരം വിട്ടു കൊടുത്തിട്ടില്ല. മികച്ച അഭിനയ മുഹൂർത്തങ്ങൾ ആണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകർക്ക് നൽകുന്നത്. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യാൻ താരത്തിന് സാധിക്കാറുണ്ട്.
മലയാള സിനിമയിലൂടെ കടന്നുവന്നു ഇന്ന് സൗത്ത് ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള നായികയായി മാറിയ ആളാണ് താരം. മനസ്സിനക്കരെ എന്ന മലയാള സിനിമയിലൂടെയാണ് താരം കടന്നു വന്നത്
പിന്നീട് ഒന്നുരണ്ട് സിനിമകൾ ചെയ്തപ്പോൾ തന്നെ തമിഴിലും തെലുഗിലും അവസരം ലഭിച്ചു പിന്നീട് അങ്ങോട്ട് തെന്നിന്ത്യയിൽ തന്നെ ഏറ്റവും താര മൂല്യമുള്ള നടിമാരിൽ ഒരാളായി മാറുകയായിരുന്നു. അഭിനയതോടൊപ്പം നിൽക്കുന്ന സൗന്ദര്യവും താരത്തിനുണ്ട്.
സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപഴകുന്ന താരത്തിന്റെ പോസ്റ്റുകളെല്ലാം വളരെ പെട്ടന്ന് ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിയ്ക്കുകയും ചെയ്യാറുണ്ട്. താരത്തിന്റെ എല്ലാ വിശേഷങ്ങളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗമാകുന്നത് താരത്തിന് സജീവമായി എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ആരാധകർ ഉണ്ടായതുകൊണ്ട് തന്നെയാണ്.
താരത്തെ കുറിച്ചുള്ള വാർത്തകൾ പോലും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ പ്രചരിക്കപ്പെടാറുണ്ട്. അതുപോലെ താരം പങ്കെടുക്കുന്ന അഭിമുഖങ്ങളുടെ വീഡിയോയും വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോൾ താരം എന്തു കൊണ്ടാണ് താൻ അഭിമുഖങ്ങളോടും പ്രമോഷൻ പരിപാടികളോടും അകലം പാലിക്കുന്നത് എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.
ആരംഭ കാലത്തിൽ എന്നെ മാധ്യമങ്ങൾ വളരെ തെറ്റായി ചിത്രീകരിച്ചിട്ടുണ്ട് എന്നും അതിനാൽ നിറയെ പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട് എന്ന ഓർമയാണ് ആദ്യം താരം പങ്കുവെക്കുന്നത്. അഭിമുഖം വരുമ്പോൾ അതിൽ എന്റെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചോദ്യങ്ങൾ വരും എന്നും ഞാൻ ചിന്തിക്കുന്നതിനെ കുറിച്ച് പറയേണ്ടി വരും എന്നും താരം ഓർമപ്പെടുത്തുന്നു.
എന്നാൽ എന്റെ പേഴ്സണൽ കാര്യങ്ങൾ തന്റെ തായി മാത്രം ഇരിക്കണം എന്നാണ് ആഗ്രഹം എന്നും ഞാൻ ചിന്തിക്കുന്നത് എന്താണ് എന്നുള്ളത് ലോകം അറിയുന്നതിൽ എനിക്ക് താല്പര്യമില്ല എന്നും താരം ഇതിനോട് ചേർത്തു പറയുന്നു. അഭിനയം തനിക്ക് ജോലി മാത്രമാണ്. അതുകൊണ്ട് താൻ അഭിനയിക്കുന്ന സിനിമകൾ മാത്രം സംസാര വിഷയം ആയാൽ മതി എന്ന് വിചാരിക്കുന്ന ആളാണ് ഞാൻ എന്നും താരം പറഞ്ഞു. തനിക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് പോലുമില്ല തനിക്ക് അതിനൊന്നും താല്പര്യമില്ല എന്നാണ് താരം പറയുന്നത്.