
പ്രശസ്ത ബിഗ് ബോസ് താരവും നടിയും ആണ് റുബീന. ബിഗ് ബോസ് ഹൌസിൽ ഏറെ ശ്രദ്ധേയയായ മത്സരമായിരുന്നു താരം പ്രകടിപ്പിച്ചത്. ബിഗ് ബോസിലൂടെ തന്നെ താരത്തിന് നിരവധി ആരാധകരെയും ലഭിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ എല്ലാം താരത്തിന് നിരവധി ആരാധകരും ഫോള്ളോവേഴ്സും ഉണ്ട്. എങ്കിലും താരത്തിന് സമൂഹ മാധ്യമങ്ങളിൽ നിന്ന് ബോഡി ഷൈമിങ്ങി നേരിടേണ്ടി വന്നിട്ടുണ്ട്.



താരത്തിന്റെ ശരീര ഭാരം പറഞ്ഞും മറ്റും കളിയാക്കിലുകളും പരിഹാസങ്ങളും താരം കേട്ടിട്ടുണ്ട്. ഇപ്പോൾ ബോഡി ഷേയിമിങ് നടത്തിയവർക്ക് എതിരെ താരം പ്രതികരിച്ചിരിക്കുകയാണ്. ഇത്തരം കളിയാക്കലുകൾക്കുള്ള കനത്ത മറുപടിയാണ് താരം നൽകിയിട്ടുള്ളത്.



ബോഡി ഷൈമിങ്ങിനെ എതിർത്ത് താരം കുറിച്ചത് ഇങ്ങനെ: തൻറെ ശരീരഭാരം നിങ്ങളെ അലട്ടുന്നത് വല്ലാതെ താൻ അറിയുന്നുണ്ട്. നിരന്തരം വിദ്വേഷം നിറഞ്ഞ മെയിലുകളും സന്ദേശങ്ങളും തനിക്ക് കിട്ടുന്നുണ്ട്. താൻ ഇപ്പോൾ തടി വെച്ചിരിക്കുന്നു എന്നാണ് പരാതി. നല്ല ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാറില്ല എന്നതിൽ പറയുന്നു.



വലിയ പ്രോജക്ടുകൾ ലഭിക്കാൻ താൻ കഠിനാധ്വാനം ചെയ്യുന്നില്ല എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്. തന്നെ പി ആർ ഉപയോഗിച്ച് പ്രമോട്ട് ചെയ്തില്ലെങ്കിൽ തൻറെ മഹത്വം നിങ്ങൾക്ക് മനസ്സിലാകില്ല. എൻറെ ശരീരഭാരത്തെ നിങ്ങൾ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു. എൻറെ കഴിവിനേക്കാൾ ജോലിയെകാളും എല്ലാം നിങ്ങൾ ശ്രദ്ധിക്കുന്നത് അതാണ്.



നിങ്ങൾക്ക് ഒരു സന്തോഷവാർത്ത തരാം. ജീവിതത്തിലെ പല ഘട്ടങ്ങളിൽ ഒന്നാണ് നിങ്ങളും. ആരാധകരെ താൻ ബഹുമാനിക്കുന്നു. അതിനാൽ തന്നെ തൻറെ ആരാധകരാണെന്ന് ഇനി പറയേണ്ടതില്ല. എന്നാണ് താരം കുറിച്ചിട്ടുള്ളത്. വളരെ പെട്ടന്ന് താരത്തിന്റെ പോസ്റ്റ് വൈറൽ ആയിട്ടുണ്ട്.





