കലാഭവന്‍ മണിയുടെ നായികയായി വേഷമിട്ടാല്‍ സിനിമയില്‍ വേറെയാരും നായികയാക്കില്ല എന്ന് പലരും എന്നോട് പറഞ്ഞു: വെളിപ്പെടുത്തി നടി സാധിക…

in Entertainments

നടി മോഡൽ അവതാരക സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്നിങ്ങനെ അറിയപ്പെടുന്ന താരമാണ് സാധിക വേണുഗോപാൽ. തുടക്കം മുതൽ ഇതുവരെയും  താരം മികച്ച അഭിനയമാണ് പ്രകടിപ്പിച്ചത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രീതിയും ഉണ്ട്. തന്റെ നിലപാടുകൾ ആരുടെ മുമ്പിലും തുറന്നു പറയുന്ന അപൂർവം നടിമാരിൽ ഒരാൾ ആണ് താരം.

തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ട് നിലപാട് കൊണ്ടും ഒരുപാട് ആരാധകരെ താരം നേടി. സിനിമയിലും സീരിയലിലും ഒരുപോലെ താരം അഭിനയിച്ചിട്ടുണ്ട്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പർഹിറ്റ്  സീരിയൽ ആയിരുന്ന പട്ടുസാരിയിൽ പ്രധാന വേഷം കൈകാര്യം ചെയ്തതോടെയാണ് കരിയറിലേക്ക് നല്ല അവസരങ്ങൾ വന്നത്.

സിനിമ സീരിയൽ എന്നതിനപ്പുറത്തേക്ക് ഒരുപാട് പരസ്യങ്ങളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏതു കഥാപാത്രവും സിനിമയും തിരഞ്ഞെടുക്കുമ്പോഴും അഭിനയ പ്രാധാന്യം ആണ് താരം നോക്കാറുള്ളത്. ഇപ്പോൾ സ്റ്റാർ മാജിക്കിൽ താരം പങ്കെടുക്കാറുണ്ട്. സ്റ്റാർ മാജിക്കിന്റെ ഭാഗമായതോടു കൂടെ താരത്തിന് ഒരുപാട് ആരാധകർ കൂടിയിട്ടുണ്ട്. ഏത് മേഖല ആണെങ്കിലും തന്റെ കഴിവിന്റെ മാക്സിമം ആണ് താരം പ്രകടിപ്പിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലെല്ലാം താരം സജീവമാണ്. ഒരുപാട് പേരാണ് താരത്തെ സമൂഹ മാധ്യമങ്ങളിൽ എല്ലാം ഫോളോ ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണ് താരത്തിന്റെ പോസ്റ്റുകൾ എല്ലാം വൈറലാകുന്നത്. ഒരുപാട് ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട്. ഏതു വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും താരം വളരെ സുന്ദരിയാണ് എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടാറുള്ളത്.

കലാഭവൻ മണി നായകനായി പുറത്തിറങ്ങിയ എംഎൽഎ മണി  പത്താം ക്ലാസും ഗുസ്തിയും എന്ന സിനിമയിൽ മണിയുടെ നായികയായി ആണ് താരം അഭിനയിച്ചത്. ഇതിനെ കുറിച്ചു താരം പറഞ്ഞത് വാക്കുകൾ ആണ് ഇ പ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ആദ്യമായി ആണ് നായികയായി താൻ അഭിനയിക്കുന്നത്. അതും മണി ചേട്ടന്റെ ഒപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയപ്പോള്‍ വലിയ സന്തോഷമായിരുന്നു എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്. ആ സമയത്ത് സെറ്റില്‍ എത്തിയപ്പോള്‍ വലിയ പേടിയായിരുന്നു. എന്നാല്‍ എല്ലാവരുമായും അടുത്തിടപഴകി.. ഒപ്പം മണി ചേട്ടനുമായും നല്ല കമ്പനിയായി എന്നും താരം പറഞ്ഞു.

എന്നാല്‍ ആ സിനമയില്‍ നിന്ന് ഓഫര്‍ വന്നപ്പോള്‍ മണിയുടെ നായികയായി വേഷം ചെയ്യരുതെന്ന് പലരും തന്നോട് പറഞ്ഞുവെന്നും താരം പറയുന്നുണ്ട്.  മണിയുടെ നായികയായി വേഷമിട്ട നടിയെ വേറെയാരും ഇന്‍ട്രസ്ട്രിയില്‍ നായികയാക്കില്ല എന്നാണ് അവർ കാരണമായി പറഞ്ഞത് എന്നും താരം പറഞ്ഞു.

എന്നാല്‍ ആര് നായിക ആക്കിയാലും ഇല്ലേലും അത് തന്റെ വിഷയമായിരുന്നില്ലായെന്നും അതുകൊണ്ട് അഭിമാനത്തോടെയാണ് ആ വേഷം ചെയ്തതെന്നും താരം വ്യക്തമാക്കി. എന്തായാലും വളരെ പെട്ടന്ന് ആൻ താരത്തിന്റെ വാക്കുകൾ ആരാധകർ ഏറ്റെടുക്കുകയും സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം തരംഗമാവുകയും ചെയ്തത്.

Sadhika
Sadhika
Sadhika
Sadhika

Leave a Reply

Your email address will not be published.

*