
സോഷ്യൽ മീഡിയകൾ സജീവമായി ഉപയോഗിക്കുന്ന മിക്ക പേർക്കും അറിയുന്ന പേരായിരിക്കും ശ്രീലക്ഷ്മി അറക്കൽ. സ്ത്രീകൾക്ക് വേണ്ടി ശബ്ദിക്കുന്ന ഒരു ഫെമിനിസ്റ്റ് വക്താവാണ് ശ്രീലക്ഷ്മി. സ്ത്രീകളെ കളിയാക്കുന്ന രൂപത്തിൽ എന്തെങ്കിലും കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ സംഭവിച്ചാൽ അതിനെതിരെ ശക്തമായ നിലപാടുകളും വിയോജിപ്പും താരം പൊതുവായി തന്നെ അറിയിക്കാറുണ്ട്.



തന്റെ അഭിപ്രായങ്ങളും നിലപാടുകളും ആരുടെ മുമ്പിലും ധൈര്യ സമേതം തുറന്നു പറയുന്ന പെൺകുട്ടി എന്ന നിലയിലാണ് ശ്രീലക്ഷ്മി അറക്കൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ ശ്രീലക്ഷ്മി സദാചാര വാദികൾക്കെതിരെ എന്നും ശബ്‌ദിക്കാറുണ്ട്. അതേ നാണയത്തിൽ തിരിച്ചടിക്കുക എന്ന പോളിസി ആണ് താരം സ്വീകരിക്കാറുള്ളത്.



ഇപ്പോൾ ശ്രീലക്ഷ്മി അറക്കലിന്റെ പുതിയ ഒരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എപ്പോഴും സമൂഹ മാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിക്കുന്ന വിഷയങ്ങളിൽ അഭിപ്രായം പറഞ്ഞു കൊണ്ടാണ് ശ്രീലക്ഷ്മി അറക്കൽ രംഗത്ത് വരാറുള്ളത്. എന്നാൽ അതിൽനിന്ന് ഇപ്പോൾ സ്വല്പം വ്യത്യസ്തമായ ഒരു പാതയാണ് ശ്രീലക്ഷ്മി ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.



രണ്ടു ദിവസങ്ങൾക്കു മുമ്പ് ശ്രീലക്ഷ്മി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ചെറിയ കുറിപ്പാണ് എല്ലാത്തിനെയും തുടക്കം. ശ്രീലക്ഷ്മിയുടെ വാക്കുകളിങ്ങനെ :December 7 ന് 26 വയസ്സ് ആകുന്ന യുവതിക്ക് നോട്ടുമാല, ചെണ്ട്, റീത്ത്, ഹാരം, ഡ്രസ്സ്, ഗിഫ്റ്റ് എന്നിവ നൽകാതെ അതിനുള്ള ക്യാഷ് ഗൂഗിൾ പേ ചെയ്ത് തരണേ എന്നുള്ള request ഇതിനാൽ അറിയിക്കുന്നു.
UPID for birthday gifts: asreelakshmi714@oksbi



ശ്രീലക്ഷ്മി ഇങ്ങനെ ഒരു എഴുത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിനെ തുടർന്ന് ഒരുപാട് രസകരമായ കമന്റുകൾ ആണ് വന്നു കൊണ്ടിരുന്നത്. എന്നാൽ പതിവുതെറ്റിക്കാതെ ഞരമ്പന്മാരും കമന്റുകൾ ചെയ്യാൻ തുടങ്ങി. അതിലൊരു കമന്റ്റും ശ്രീലക്ഷ്മി അറക്കൽ കമന്റിന് നൽകിയ മറുപടിയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറഞ്ഞാടുന്നത്.



കുനിയേണ്ടി വരുമെന്നാണ് ഞരമ്പൻ കമന്റ് ചെയ്‍തത്. കമന്റ് ഉരുളക്കുപ്പേരി പോലെ ശ്രീലക്ഷ്മി അറക്കൽ മറുപടിയും രേഖപ്പെടുത്തിയിട്ടുണ്ട്. “നീ താങ്ങൂല മോനേ, ഒടിഞ്ഞു പോകും” എന്നാണ് ശ്രീലക്ഷ്മി നൽകിയ മറുപടി. എന്തായാലും കലക്കിയ മറുപടി തന്നെയാണ് ശ്രീ ലക്ഷ്മി അറക്കൽ നൽകിയത് എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് എല്ലാവർക്കും പറയാനുള്ളത്.




