ഇന്ത്യൻ സിനിമയിലെ സൗന്ദര്യ റാണിയാണ് ഐശ്വര്യ റായി ബച്ചൻ. തെന്നിന്ത്യയിലും ബോളിവുഡിലും താരത്തിന് നിരവധി ആരാധകരുണ്ട്. പ്രേക്ഷക മനസ്സുകളെ കോരിത്തരിപ്പിക്കുന്ന വിധത്തിലുള്ള സൗന്ദര്യത്തിന് ഒപ്പം മികച്ച അഭിനയവും താരം പ്രകടിപ്പിക്കുന്നതു കൊണ്ടുതന്നെ ഭാഷകൾക്ക് അതീതമായി താരത്തിന്റെ സൗന്ദര്യത്തിനും അഭിനയത്തിനും ഒരുപോലെ ആരാധകരുണ്ടായി.
മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന സിനിമയിലൂടെയാണ് സിനിമ ലോകത്ത് താരം എത്തുന്നത്. ഒരുപാട് മികച്ച സിനിമകളിലൂടെ പ്രേക്ഷകരെ രസിപ്പിക്കാനും പ്രീതിപ്പെടുത്താനും താരത്തിന് സാധിച്ചു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്. ഒന്നിനൊന്ന് മികച്ച വേഷങ്ങളും അഭിനയ രീതിയും താരം പ്രകടിപ്പിക്കുകയും ചെയ്തു.
സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം വലിയ ആരാധക പിന്തുണയും സപ്പോർട്ടും താരത്തിനുണ്ട് എങ്കിലും സമൂഹ മാധ്യമങ്ങളിൽ താരം അത്രയൊന്നും സജീവമല്ല. പക്ഷെ സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന്റെ ഫോട്ടോകളും വിശേഷങ്ങളും വാർത്തകളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്.
വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിൽക്കുകയാണെങ്കിലും ഇന്നും താരത്തിന്റെ ചിത്രങ്ങൾക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ സ്ഥാനം ലഭിക്കാറുണ്ട്. സിനിമയിലെ ഗോസിപ്പ് കോളങ്ങളിലും താരത്തിന്റെ പേരില്ലാത്ത ദിവസങ്ങൾ കുറവായിരിക്കും. ഇപ്പോൾ അത്തരത്തിലൊരു ഗോസിപ്പ് ലൂടെയാണ് സോഷ്യൽ മീഡിയ ഇടങ്ങൾ ഇപ്പോൾ കടന്നു പോകുന്നത്.
താരം ഗർഭിണിയാണ് എന്നും എട്ടുമാസം ആയിട്ടും ഗർഭിണിയായ വാർത്താ ആരാധകരിൽ നിന്നും മറച്ചുവെച്ചു എന്നും ആണ് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത കൂടാതെ ഗർഭിണിയായിരിക്കുന്ന സമയത്തുള്ള താരത്തിന്റെ ഫോട്ടോയും ഇതിന്റെ കൂടെ തന്നെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. വസ്ത്രം കൊണ്ട് ബേബി ബംപ് മറച്ച് വയ്ക്കുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണുന്നത്.
എന്നാൽ താരം 2017 നവംബർ 16 ന് ജനിച്ച ആദ്യ മുന്നേ ആരാധ്യയുടെ പത്താംപിറന്നാൾ ആഘോഷത്തിന് ഭാഗമായി മാലിദ്വീപിലേക്ക് പോയിരിക്കുകയാണ് ഇപ്പോൾ. ആരാധ്യയെ എട്ട് മാസം ഗർഭിണിയായിരിക്കുമ്പോഴുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പമുള്ള ഐശ്വര്യയുടെ ചിത്രമാണ് വൈറലാവുന്നത്.
താരത്തിന്റെ പഴയ കാലത്തെ ചിത്രം ആഘോഷമാക്കുകയാണ് ആരാധകർ ഇപ്പോൾ എന്ന് ചുരുക്കം. പിറന്നാൾ ആഘോഷത്തിനു വേണ്ടി മാലിദ്വീപിൽ ഏക പോകുന്നതാര് കുടുംബത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു. ഇതിനിടയിലാണ് ബേബി ബമ്പ് ബാഗ് കൊണ്ട് മറച്ചു പിടിച്ചു എന്ന വ്യാജവാർത്ത പ്രചരിക്കപ്പെടുന്നത്. ഇതിനോട് താരകുടുംബം പ്രതികരിച്ചിട്ടില്ല.