ഒരു കുഞ്ഞൊക്കെ വേണ്ടെ എന്ന് ചോദിക്കുന്നവരോട്, ഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ട്; മറുപടിയുമായി ജീവ….

in Entertainments

പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരരായ താര ജോഡികളാണ് ജീവയും അപർണയും. ടെലിവിഷൻ മേഖലകളിൽ നിറഞ്ഞ കൈയടിയോടെയാണ് ജീവയെയും അപർണ്ണയെയും പ്രേക്ഷകർ സ്വീകരിക്കുന്നത്. സീ കേരളം ചാനൽ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന സരിഗമപ കേരളം പരിപാടിയുടെ അവതാരകനാണ് ജീവ.

സീ കേരളം സംപ്രേഷണം ചെയ്തിരുന്ന മിസ്റ്റർ ആൻഡ് മിസ്സിസ് ടിവി ഷോ അവതാരകരായി ഒരുമിച്ച് എത്തിയത് പ്രേക്ഷകർക്ക് വലിയ ആരവമായിരുന്നു. കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ മോഡലിംഗ് രംഗത്ത് ശ്രദ്ധ ചെലുത്തിയ താരമാണ് അപർണ. മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന അവതാരകർ ആണ് ഇരുവരും.

എന്തായാലും ഇപ്പോൾ ഇരുവരും മലയാളികൾക്ക് ഏറെ പ്രിയങ്കരരാണ്. സമൂഹ മാധ്യമങ്ങളിൽ ഇരുവരും സജീവ സാന്നിധ്യവുമാണ്. അവരുടെ കുടുംബ വിശേഷങ്ങളും സന്തോഷ നിമിഷങ്ങളും വളരെ പെട്ടന്നാണ് സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുള്ളത്. ഇപ്പോൾ ഇരുവരുടെയും അഭിമുഖം ആണ് വൈറലാകുന്നത്. ഒരു കുഞ്ഞൊക്കെ വേണ്ടേ എന്ന ചോദ്യത്തിന് ഇരുവരും നൽകിയ വിശദീകരണം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

ബന്ധുക്കളും സുഹൃത്തുകളും ഈ ചോദ്യം ചോദിച്ചിട്ടുണ്ടെന്ന് എന്നും താന്‍ പുതിയ കാര്‍ വാങ്ങിയത് കുറേ യൂട്യൂബ് ചാനലുകാര്‍ വാര്‍ത്ത നല്‍കി തെറ്റിദ്ധരിപ്പിച്ചിരുന്നു എന്നും ഇരുവരും പറയുന്നുണ്ട്. ജീവയുടെയും അപര്‍ണയും ജീവിതത്തിലേക്ക് പുതിയ അതിഥി എന്നൊക്കെയായിരുന്നു വാര്‍ത്തയിലെ തലക്കെട്ടെന്ന് ചിരിച്ചു കൊണ്ടാണ് ജീവ പറഞ്ഞത്.

താന്‍ ഗര്‍ഭിണയാണെന്ന് അറിയിക്കാന്‍ വേണ്ടി ഫോട്ടോയില്‍ ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിച്ചെന്നാണ് അപര്‍ണ പറഞ്ഞത്. ഇതൊക്കെ ഒരു തമാശയായി കാണാതെ എന്ത് ചെയ്യാന്‍ പറ്റുമെന്നാണ് ജീവ ചോദിക്കുന്നത്. സുഹൃത്തുക്കള്‍ വേണ്ടെ കുട്ടികളൊക്കെ, ഇങ്ങനെ നടന്നാല്‍ മതിയോ എന്നൊക്കെ ചോദിച്ചെത്താറുണ്ട് എന്നും താര ദമ്പതികൾ പറഞ്ഞു.

അതിന് ഞങ്ങള്‍ക്ക് കൃത്യമായ പ്ലാനുണ്ടെന്നും ഒന്ന് സെറ്റിലായിട്ട് കുട്ടികളെ കുറിച്ച് ചിന്തിക്കാം എന്നും ഒരു കുട്ടി നമ്മുടെ ലൈഫിലേക്ക് വരുമ്പോള്‍ നമ്മള്‍ കുറേ കാര്യങ്ങളില്‍ തയ്യാറെടുക്കുകയാണ് എന്നും കുഞ്ഞ് ഞങ്ങളുടെ ജീവിതത്തിലേക്ക് വരുമ്പോള്‍ ഏറ്റവും ബെസ്റ്റായിരിക്കും ഞങ്ങള്‍ കൊടുക്കേണ്ടത് എന്ന ബോധം ഉണ്ടെന്നും താരങ്ങൾ പറഞ്ഞു.

Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna
Aparna

Leave a Reply

Your email address will not be published.

*