ഗായത്രി സുരേഷ് എന്ന പേരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത്. ഈ അടുത്ത കാലത്ത് ഇത്രത്തോളം ചർച്ച ചെയ്യപ്പെട്ട സൗത്ത് ഇന്ത്യയിലെ വേറെ നടി ഉണ്ടോ എന്ന് പോലും സംശയമാണ്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും കഴിവ് തെളിയിച്ച താരമിപ്പോൾ വിവാദങ്ങളുടെ പരമ്പരയാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയ ട്രോളൻ മാരുടെ ഇഷ്ട വിഷയമാണ് ഇപ്പോൾ ഗായത്രി സുരേഷ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്റെ വണ്ടി ഒരാളെ ഇടിച്ചു നിർത്താതെ പോയതിനെ തുടർന്ന് താരം സോഷ്യൽ മീഡിയയിൽ വലിയ വിഷയമായി മാറിയിരിക്കുന്നു. ഒരുപാട് പേർ താരത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്നു. പലരും താരത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. ഒരുപാട് ട്രോളുകൾ പുറത്തിറങ്ങി.
ഇതേതുടർന്ന് താരം വീണ്ടും ലൈവിൽ വരികയും തന്റെ തെറ്റിനെ ന്യായീകരിച്ച് സംസാരിക്കുകയും ചെയ്തതോടുകൂടി സോഷ്യൽ മീഡിയയിൽ താരം വീണ്ടും ചർച്ച ചെയ്യപ്പെട്ടു. പിന്നീടങ്ങോട്ട് താരത്തിനെതിരെ ട്രോൾകളുടെ പെരുമഴയായിരുന്നു. താരത്തെ വെച്ചുള്ള ഒരുപാട് ട്രോൾ മീം വരെ ഇറങ്ങി. ട്രോള് വീഡിയോകളും ട്രോള് ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞാടി.
ഇത്തരത്തിലുള്ള അസഹ്യമായ ട്രോളുകൾ ക്കെതിരെ താരം വീണ്ടും വിമർശനവുമായി രംഗത്തെത്തി. ട്രോളുകൾ ക്കെതിരെ ശബ്ദിച്ചു കൊണ്ട് താരം ലൈവ് വീഡിയോയിൽ വരുകയും ചെയ്തു. കേരള മുഖ്യമന്ത്രിയായ പിണറായി സാറിനോട് ട്രോളുകൾ പൊതുവായി ബാൻ ചെയ്യണമെന്ന അഭ്യർത്ഥനയുമായി ആണ് താരം ലൈവിൽ വന്നത്. ട്രോൾ ബാൻ ചെയ്യണമെന്ന താരത്തിന്റെ പ്രസ്താവന തന്നെ ട്രോൾ ആയി സ്വീകരിച്ച ട്രോളന്മാർ താരത്തിനെതിരെ വീണ്ടും ട്രോളുകൾ ഇറക്കി.
ഇപ്പോൾ താരത്തിന്റെ പുതിയ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറി കൊണ്ടിരിക്കുന്നത്. അവതാരകൻ താരത്തോട് ഒരുപാട് ചോദ്യങ്ങൾ ചോദിക്കുന്നുണ്ട്. എല്ലാത്തിനും കൃത്യമായ നിലയിൽ താരം മറുപടി നൽകുകയും ചെയ്യുന്നുണ്ട്. സിനിമയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ആണ് താരത്തോട് അവതാരകൻ ചോദിച്ചത്. സിനിമയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചും ഇപ്പോൾ സിനിമയിലെ അവസ്ഥയെ കുറിച്ചും കൃത്യമായി താരം പറയുന്നുണ്ട്.
അതിനിടയിലാണ് അവതാരകൻ താരത്തോട് പ്രണയത്തെക്കുറിച്ചും കല്യാണത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്. അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്.
” ഒരുപാട് ചേട്ടൻമാർ പ്രൊപ്പോസലുമായി വന്നിട്ടുണ്ട്. പക്ഷേ അതിനൊന്നും എനിക്ക് താൽപര്യം തോന്നിയിട്ടില്ല. പക്ഷേ എന്റെ മനസ്സിൽ ഒരാളുണ്ട്. അത് മറ്റാരുമല്ല പ്രണവ് മോഹൻലാൽ “
എന്നായിരുന്നു.
” പ്രണവ് മോഹൻലാലിന് ഈ സംഭവം അറിയില്ല. അദ്ദേഹം എത്രയോ മുകളിൽ നിൽക്കുന്ന വ്യക്തിയാണ്. ഇനിയുള്ള എന്റെ വരാൻ പോകുന്ന സിനിമകൾ വേറെ ലെവൽ ആയി ഞാനും വലിയ നിലയിൽ എത്തിയാൽ ഒരുപക്ഷേ ഈ കാര്യങ്ങൾ നടന്നേക്കാം. എന്തായാലും അദ്ദേഹവും കല്യാണം കഴിച്ചിട്ടില്ല” എന്നും താരം കൂട്ടിച്ചേർത്തു.