സൽമാൻ കുടുംബത്തിലെ മരുമകളാവാൻ സോനാക്ഷി സിന്‍ഹ… താര വിവാഹത്തിന് വേദി ഒരുങ്ങുന്നു….

in Entertainments

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് സോനാക്ഷി സിൻഹ. ഒരുപാട് അഭിനയ പ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങിനിൽക്കുന്ന താരം ഒരു മികച്ച ഗായിക കൂടിയാണ്.

അരങ്ങേറ്റം തന്നെ ബോളിവുഡിലെ താര രാജാവ് സൽമാൻ ഖാനിനൊപ്പം എന്നുള്ളത് തന്നെ താരത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത താരം ഇപ്പോഴും ബോളിവുഡിൽ സജീവ സാന്നിധ്യമാണ്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെയും താരം തിളങ്ങി നിന്നിട്ടുണ്ട്.

2010 മുതൽ തന്നെ താരം അഭിനയത്തിൽ സജീവമാണ്. കോസ്റ്റും ഡിസൈനർ ആയി ജോലി ചെയ്തിരുന്ന താരം പിന്നീട് 2010 ൽ സൽമാൻ ഖാൻ നായകനായി പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ ദബാംഗ് ലൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുകയായിരുന്നു . ഈ സിനിമയിലെ അഭിനയത്തിന് മികച്ച തുടക്കക്കാരിക്ക് ഉള്ള ഫിലിംഫെയർ അവാർഡ് താരത്തിന് ലഭിക്കുകയും ചെയ്തു.

താരം കൂടുതലും അറിയപ്പെടാൻ തുടങ്ങിയത് അക്ഷയ് കുമാർ നായകനായി പുറത്തിറങ്ങിയ റൗടി രാത്തൊർ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. രജനീകാന്ത് നായകനായി പുറത്തിറങ്ങിയ ലിംഗ എന്ന തമിഴ്   സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. ഇതിനെല്ലാമപ്പുറം ഒരുപാട് ടെലിവിഷൻ ഷോകളിലും താരം പങ്കെടുത്തിട്ടുണ്ട്. തന്റെ അഭിനയ ജീവിതത്തിൽ ഒരുപാട് അവാർഡുകൾ താരത്തെ തേടിയെത്തിയിട്ടുണ്ട്.

സൺ ഓഫ് സർദാർ, ഇട്ടേഫാഖ്, ബുള്ളറ്റ് രാജ, ആക്ഷൻ ജാക്സൺ ആക്കിര തുടങ്ങിയവ താരം അഭിനയിച്ച പ്രധാനപ്പെട്ട സിനിമകളാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് ആരാധകർ ഏറെയാണ്. ഇൻസ്റ്റാഗ്രാമിൽ മാത്രം 20 മില്യണിൽ കൂടുതൽ ആരാധകർ താരത്തെ ഫോളോ ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന മിക്ക ഫോട്ടോകളും താരത്തെ കുറിച്ചുള്ള വാർത്തകളും സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കാറുണ്ട്.

ഇപ്പോൾ താരം വിവാഹിതയാകുന്നു എന്നാണ് പുറത്തു വരുന്ന വാർത്തകൾ. ബോളിവുഡ് മാധ്യമങ്ങളിൽ നടിയുടെ വിവാഹ ചർച്ചയായിട്ടുണ്ട്. നടൻ സൽമാൻഖാന്റെ ബന്ധുമായ ബണ്ടി സജ്ദെഹ് ആണ് വരൻ. സൽമാന്റെ സഹേദരൻ സോഹാലി ഖാന്റെ ഭാര്യ സീമ ഖാന്റെ സഹോദരനാണ് ബണ്ടി സജ്ദേഹ്. ഇരുവരും വർഷങ്ങളായി പ്രണയത്തിലായിരുന്നുവെന്നും വാർത്തകൾ ഉണ്ട്.

Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi
Sonakshi

Leave a Reply

Your email address will not be published.

*