വിവാഹം ചെയ്തിട്ടില്ല… ഗർഭം ധരിക്കാൻ ഉദ്ദേശവുമില്ല… പക്ഷേ അമ്മയാവാൻ ഒരുങ്ങി സ്വര ഭാസ്കർ….

in Entertainments

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സ്വര ഭാസ്കർ. അഭിനയ മികവ് കൊണ്ട് ഒരുപാട് ആരാധകരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് കരസ്തമാക്കിയ നടിയാണ് താരം. മികച്ച അഭിനയം കാഴ്ചവെക്കുന്നതു കൊണ്ട് തന്നെ ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരുടെ കൂട്ടത്തിൽ ആണ് സ്വര ഭാസ്കർ ഉള്ളത്.

സ്വീകരിക്കുന്ന കഥാപാത്രങ്ങളിലെ വ്യത്യസ്ത കൊണ്ടാണ് താരം അറിയപ്പെടാറുള്ളത്. കഥാപാത്രങ്ങൾ ഏതാണെങ്കിലും മികച്ച രീതിയിൽ അവതരിപ്പിക്കുന്നത് കൊണ്ടും താരത്തിന് ആരാധകർ ഒരുപാടാണ്. അഭിനയത്തിലെ വ്യത്യസ്തതക്കും അപ്പുറം രാഷ്ട്രീയ നിലപാടുകൾ കൊണ്ടും താരം സോഷ്യൽ മീഡിയകളിലൂടെ പ്രേക്ഷകർക്കിടയിൽ സജീവയാണ്.

പലപ്പോഴും ഓൺലൈൻ ആക്രമണങ്ങൾക്ക് വിധേയമായിട്ടുണ്ട് താരം. കാരണം സംഘ പരിവാറിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് സ്വര ഭാസ്കർ.   സാധാരണ ഗതിയിൽ അശ്ലീല കമന്റുകൾ കൊണ്ട് നടിമാർക്കെതിരെ പൊങ്കാലയിടുന്ന പതിവുണ്ട് എങ്കിലും താരത്തിനെതിരെ കടുപ്പം കൂടിയ പ്രയോഗങ്ങൾ ഉപയോഗിക്കപ്പെടാറുണ്ട്.

ഇപ്പോൾ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട കാര്യം താരം ഇപ്പോൾ അറിയിച്ചിരിക്കുകയാണ്. സ്വന്തമായി ഒരു കുടുംബം തുടങ്ങാൻ ഒരുങ്ങുകയാണ് താരം എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. 33 വയസ്സാണ് താരത്തിന് ഇപ്പോൾ ഉള്ളത്. സ്വന്തമായി ഒരു കുടുംബം തുടങ്ങണമെന്ന ആഗ്രഹം താരം മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കൾ സമ്മതം അറിയിക്കുകയും ചെയ്തു എന്നും താരം വ്യക്തമാക്കി.

എന്നാൽ താരം വിവാഹിതയല്ല. ഗർഭം ധരിക്കുവാൻ ഉദ്ദേശവും ഇല്ല. അതുകൊണ്ട് താരം ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചു എന്നാണ് അറിയുന്നത്.  സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി മുഖേന ആണ് കുഞ്ഞിനെ ദത്തെടുക്കുന്നത്. എന്തായാലും നടിയെ പിന്തുണച്ചു കൊണ്ട് ഇപ്പോൾ നിരവധി ആളുകളാണ് രംഗത്തെത്തുന്നത്.

2016 വർഷം താരം ഹിമാൻഷു എന്ന വ്യക്തിയുമായി താൻ പ്രണയത്തിലാണ് എന്ന് താരം വെളിപ്പെടുത്തിയിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ ഉദ്ദേശം ഒന്നുമില്ല എന്നും താരം വെളിപ്പെടുത്തിയിരുന്നു. ഇരുവരും തമ്മിൽ ഇപ്പോൾ റിലേഷന്ഷിപ് ഒന്നുമില്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എന്തായാലും ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്ന താര ത്തിന്റെ തീരുമാനത്തെ സോഷ്യൽ മീഡിയ സപ്പോർട്ട് ചെയ്യുന്നുണ്ട്.

Swara
Swara
Swara
Swara
Swara

Leave a Reply

Your email address will not be published.

*