
സൗത്ത് ഇന്ത്യയിൽ ഒരുപാട് ആരാധകരുള്ള അഭിനയത്രിയാണ് മാളവിക മോഹനൻ. മലയാളത്തിന് പുറമെ തമിഴ് കന്നഡ ഹിന്ദി ഭാഷകളിലും താരം ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയും നിറഞ്ഞ കയ്യടികളോടെ പ്രേക്ഷകർ സ്വീകരിക്കാൻ തക്ക മികച്ച അഭിനയം താരം കാഴ്ചവെക്കുകയും ചെയ്തിട്ടുണ്ട്. സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലും താരം ഉണ്ട്.



സിനിമ പാരമ്പര്യം കൊണ്ട് താരത്തിന്റെ കുടുംബം എന്നും ശ്രദ്ധേയമാണ്. സിനിമ ഫോട്ടോഗ്രാഫർ യുകെ മോഹനന്റെ മകളാണ് താരം. എങ്കിലും അഭിനയത്തിന് മികവു കൊണ്ട് തന്നെയാണ് താരം മേഖലയിൽ സൂപ്പർസ്റ്റാർ ആയത്. താരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത മികവുള്ള അഭിനയമാണ് എന്ന് പറയാതിരിക്കാൻ കഴിയില്ല. അഭിനയ വൈഭവത്തിലൂടെ ആണ് താരം അറിയപ്പെടുന്നത് തന്നെ.



തന്മയത്വമുള്ള ഭാവ പ്രകടനങ്ങളിലൂടെ മികവുറ്റ അഭിനയം കാഴ്ചവെച്ച് കൊണ്ടാണ് താരം ഈ മേഖലയിൽ തന്നെ നിലയുറപ്പിക്കുന്നത്. താരം ഗ്ലാമർ വേഷങ്ങളാണ് ഇപ്പോൾ സിനിമയിൽ കൂടുതലായും അഭിനയിക്കുന്നത്. വിജയ് നായകനായി പുറത്തിറങ്ങിയ മാസ്റ്റർ എന്ന സിനിമയിൽ താരം ചെയ്ത വേഷം വളരെയധികം ജനപ്രീതി നേടിയിരുന്നു.



പ്രേക്ഷകരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന തരത്തിലാണ് താരം ഓരോ വേഷത്തെയും അവതരിപ്പിക്കുന്നത്. താരത്തിന്റെ അഭിനയ ജീവിതത്തിലെ ആദ്യ സിനിമ ദുൽഖറിന്റെ നായികയായി പട്ടംപോലെ എന്ന സിനിമ ആയിരുന്നു. അതിനുശേഷം താരം ചെയ്ത എല്ലാ വേഷങ്ങളും ഒന്നിനൊന്നു മികച്ചതായിരുന്നു.



പ്രേക്ഷക പ്രീതിയും പിന്തുണയും ഓരോ കഥാപാത്രങ്ങളിലൂടെയും താരം നിലനിർത്തുന്നുണ്ട്. ഒരുപാട് ഫോളോവേഴ്സും താരത്തിനുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളും ആരാധകർക്കിടയിൽ തരംഗമായി പ്രചരിക്കുന്നത്. മികച്ച പ്രതികരണങ്ങൾ താരത്തിന്റെ പോസ്റ്റുകൾക്ക് എപ്പോഴും ലഭിക്കാറുണ്ട്.



എന്നാൽ ഇപ്പോൾ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് താരത്തെ കുറിച്ചു പുറത്തു വരുന്നത്. താരത്തിന് ഷൂട്ടിങ്ങിനിടെ പരിക്കു പറ്റിയിരിക്കുകയാണ് എന്നാണ് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. യുദ്ര എന്ന ബോളിവുഡ് സിനിമയിൽ അഭിനയിക്കുകയാണ് ഇപ്പോൾ താരം. സിദ്ധാന്ത് ചതുർവേദിയാണ് സിനിമയിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയിലെ ആക്ഷൻ സീനുകളിൽ അഭിനയിക്കുമ്പോൾ ആയിരുന്നു നടിക്ക് പരിക്ക് പറ്റിയത്.



ചെറിയ പരിക്ക് മാത്രമേ ഉള്ളൂ എന്നതുകൊണ്ട് വിഷമിക്കേണ്ടതില്ല എന്നാണ് പുറത്തുവരുന്നത്. താരം തന്നെയാണ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. നിരവധി ആളുകൾ താരത്തെ ആശ്വസിപ്പിച്ചു കൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് തന്നെ മുറിവ് ഭേദമാകട്ടെ എന്നാണ് മലയാളികൾ പറയുന്നത്. കൂടാതെ എപ്പോഴാണ് മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നത് എന്നും മലയാളികൾ ചോദിക്കുന്നുണ്ട്.





