മലയാളം തമിഴ് തെലുങ്ക് കന്നട എന്നീ ഭാഷകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ച താരമാണ് പൂനം ബജ്‌വ. നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും അറിയപ്പെടുന്ന താരത്തിന് ആരാധകർ ഏറെയാണ്. വ്യത്യസ്ത ഭാഷകളിൽ അഭിനയിച്ചത്കൊണ്ട് തന്നെ താരം സൗത്ത് ഇന്ത്യൻ ലെവലിൽ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്.
അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും, റൊമാന്റിക് വേഷങ്ങളും ഒരുപോലെ കൈകാര്യം ചെയ്യുന്ന താരത്തിന്റെ കഴിവ് അപാരമാണ്. 2005 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഇപ്പോഴും സിനിമയിൽ സജീവമായി നിലകൊള്ളുന്നു. പുതുമുഖ നടിമാരുടെ കൂടെ മത്സരിക്കുകയാണ് താരം. ഇതിനിടയിൽ ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ സ്ക്രീൻ പങ്കിടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
നടി എന്നതുപോലെതന്നെ മോഡലിംഗ് രംഗത്തും താരം സജീവമായി നിലകൊള്ളുകയാണ്. ഒരു പ്രൊഫഷണൽ മോഡൽ ആർട്ടിസ്റ്റ് കൂടിയാണ് താരം. മോഡലിംഗ് രംഗത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയുടെ പങ്കുവയ്ക്കാറുണ്ട്.
സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തിന്റെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ സാധാരണയായി വൈറൽ ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ പുത്തൻ ഫോട്ടോകളാണ് സോഷ്യൽമീഡിയയിൽ വീണ്ടും വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന താരത്തിന്റെ പുത്തൻ ക്യൂട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
2005 ല് പുറത്തിറങ്ങിയ മോഡാട്ടി സിനിമ എന്ന തെലുങ്ക് സിനിമയിൽ സിന്ധു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം നാഗാർജുന നയൻതാര തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ബോസ് എന്ന സൂപ്പർഹിറ്റ് തെലുങ്കു സിനിമയിലും താരം പ്രത്യക്ഷപ്പെട്ടു. ദർശൻ നായകനായി 2006 ൽ പുറത്തിറങ്ങിയ തങ്കികാകി എന്ന സിനിമയിലൂടെ താരം കന്നടയിലും തിളങ്ങി.
താരം മലയാളികളുടേയും ഇഷ്ടതാരമാണ്. മോഹൻലാൽ, ജയറാം, ദിലീപ്, കാവ്യ മാധവൻ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചൈനാ ടൗൺ എന്ന സിനിമയിലൂടെയാണ് താരം ആദ്യമായി മലയാള സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ വെനീസിലെ വ്യാപാരി എന്ന സിനിമയിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചു. പുറത്തിറങ്ങാൻ പോകുന്ന സൂപ്പർ ഹിറ്റ് മലയാള സിനിമയായ പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയിൽ മാതൃപ്പ്പിള്ളിൽ കല്യാണിക്കുട്ടി അമ്മ എന്ന ഐതിഹാസിക കഥാപാത്രത്തെ താരം അവതരിപ്പിക്കുന്നുണ്ട്.