സിനിമ നിനക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞവരോട് സിനിമയില്‍ താന്‍ തുടങ്ങിയിട്ടേയുള്ളൂ എന്ന് താരം….

in Entertainments

മലയാള ചലച്ചിത്ര അഭിനയ മേഖലയിലും  മോഡലിംഗ് രംഗത്തും ഒരുപോലെ അറിയപ്പെടുന്ന താരം ആണ്  ഗ്രേസ് ആന്റണി. അതിനപ്പുറം ക്ലാസിക്കൽ നർത്തകിയുമാണ് താരം. 2016 മുതൽ ആണ്  താരം അഭിനയ ജീവിതത്തിൽ സജീവമായത്. ആദ്യ സിനിമ ഹാപ്പി വെഡിങ് ആയിരുന്നു. സിനിമയിലെ റാഗിംഗ് സീൻ സിനിമ കണ്ടവരാരും മറക്കില്ല . 

താരത്തിന് 18 വയസ്സുള്ളപ്പോഴാണ് ഹാപ്പി വെഡിങ് താരം അഭിനയിക്കുന്നത്. ഹാപ്പി വെഡിങ് ലെ അഭിനയം വലിയ പ്രേക്ഷക പിന്തുണ താരത്തിന് നേടിക്കൊടുത്തു എങ്കിലും  കുമ്പളങ്ങി നൈറ്റ്സ് ശേഷമാണ്  താരത്തിന്റെ കരിയറിൽ മികച്ച അവസരങ്ങൾ ലഭിക്കുന്നത്.  അഭിനയിച്ച വേഷങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. കുമ്പളങ്ങി നൈറ്റ്സിലെ അഭിനയമാണ് താരത്തിന്റെ കരിയറിലെ തന്നെ മികച്ച വേഷം.

തുടക്കം മുതൽ മികച്ച അഭിനയ വൈഭവം തുടർച്ചയായി കൊണ്ടു പോകുന്നത് കൊണ്ട് തന്നെ ഒരുപാട് പ്രേക്ഷക പ്രീതിയും പിന്തുണയും താരം നിലനിർത്തുകയാണ്. തമാഷ, ഹലാൽ പ്രണയകഥ,  സാജൻ ബേക്കറി എന്നീ സിനിമകളിലൊക്കെ താരം മികച്ച അഭിനയം തന്നെ പ്രകടിപ്പിച്ചു. ശേഷം അഭിനയിച്ച സിനിമകളിലൂടെയും പ്രേക്ഷക പ്രീതി നിലനിർത്തി.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്സ് ഉണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയും ചെയ്യാറുണ്ട്. ഇപ്പോൾ താരത്തിന്റെ ചില വാക്കുകൾ ആണ് ആരാധകർ ഏറ്റടുത്തിക്കുന്നത്.

താരം വളരെ പെട്ടെന്ന് തന്നയാണ് ശ്രദ്ധയാർജ്ജിച്ചത്. താരം ഇപ്പോൾ നിവിൻ പോളി നായകനായ കനകം കാമിനി കലഹം എന്ന സിനിമയിലാണ് അവസാനമായി അഭിനയിച്ചത്. ഇതിൽ താരത്തിന്റെ വേഷം ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ താരത്തിന്റെ ചില വാക്കുകൾ ശ്രദ്ധേയമാകുന്നു. സിനിമയിലേക്ക് എത്തിപ്പെടാൻ ആരും തന്നെ സഹായിച്ചിരുന്നില്ല എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്.

അത് തനിക്ക് വലിയൊരു നേട്ടമായിരുന്നു എന്നും ഞാൻ ഒരു സിനിമയിലും അവസരം ചോദിച്ചു  വാങ്ങാറില്ല എന്നും താൻ ചെയ്യുന്ന സിനിമ നല്ല രീതിയിൽ ചെയ്യുമ്പോൾ മറ്റുള്ളവ നമ്മളെ തേടി എത്തും എന്നാണ് വിചാരിക്കുന്നത് എന്നും താരം പറഞ്ഞു. ഇപ്പോള്‍ പത്തോളം സിനിമകള്‍ ചെയ്യാനായി ഉണ്ട് എന്ന സന്തോഷവും താരം പങ്കുവെച്ചു.

സിനിമയെ നമ്മൾ സ്നേഹിക്കുകയാണെങ്കിൽ അതിനുവേണ്ടി പരിശ്രമിച്ചാൽ സിനിമ  കിട്ടുക തന്നെ ചെയ്യും എന്നും താൻ സിനിമയില്‍ തുടങ്ങിയിട്ടേയുള്ളൂ, ഒരുപാട് നല്ല കഥാപാത്രങ്ങൾ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് എന്നും താരം പറഞ്ഞു. സനിമക്ക് പിന്നാലെ പോയി തുടങ്ങിയപ്പോൾ പലരും നിനക്ക് പറ്റിയ പണി അല്ല ഇത് എന്ന് പറഞ്ഞിട്ടുണ്ട് എന്നും അവരോടെല്ലാം പോയി വേറെ വല്ല പണി നോക്കാൻ പറയുകയാണ് ചെയ്തത് എന്നും താരം വ്യക്തമാക്കി..

Grace
Grace
Grace
Grace
Grace

Leave a Reply

Your email address will not be published.

*